റീറ്റെയ്‌ലിനും വേണം മേയ്ക്ക് ഓവര്‍.
ഫാബ് ഇന്ത്യയുടെ പുതിയ ഷോറൂം ഡല്‍ഹിയില്‍ തുടങ്ങുന്നത് ഈ മാര്‍ച്ചിലാണ്. സാധാരണ ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വെല്‍നസ് ക്ലിനിക്കും കഫെയും കിഡ്‌സ് പ്‌ളേ ഏരിയയും സ്റ്റിച്ചിംഗ് യൂണിറ്റും ഉണ്ടാകും. പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ ഇതുപോലെയുള്ള 40 ഷോറൂമുകള്‍ രാജ്യത്ത് ആരംഭിക്കാനാണ് ഫാബ് ഇന്ത്യയുടെ പ്ലാന്‍.
• സാനിറ്ററിവെയര്‍ രംഗത്ത് മുന്‍നിരയിലുള്ള സെറ കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച സ്‌റ്റൈല്‍ സ്റ്റുഡിയോ ഷോറൂമില്‍ എല്ലാ ഡിസൈനുകളും കാണാം, തെരഞ്ഞെടുക്കാം, ഒപ്പം അവ ഡിസൈന്‍ ചെയ്ത് ത്രീ ഡൈമെന്‍ഷനായി കാണാനുള്ള അവസരവും ലഭ്യമാണ്. ഡിസൈനറുടെ സഹായത്തോടെ ഓരോ ഉപഭോക്താവിന്റേയും മനസിലുള്ള ഡിസൈന്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നേരില്‍ കാണാനുള്ള അവസരവുമുണ്ട്.
• ഈ വര്‍ഷം ഇന്ത്യയില്‍ ആരംഭിക്കുന്ന ആഗോളപ്രശസ്തമായ സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് കഗഋഅയുടെ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത് 9,500 ഉല്‍പ്പന്നങ്ങള്‍. ഓരോ വിഭാഗത്തിലും കസ്റ്റമര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സെയ്ല്‍സ് ഡെസ്‌കുണ്ടാകും. മാര്‍ക്കറ്റ് ഹാളും പ്ലേ ഏരിയയും റെസ്റ്റൊറന്റും ഇതിന്റെ ഭാഗമാണ്. രാവിലെ നേരത്തെ എത്തി ഈ റെസ്റ്റൊറന്റില്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഷോറൂം തുറക്കുന്നതുവരെ കാത്തിരിക്കാനുള്ള സൗകര്യവുമുണ്ട്.
‘Retail is Detail’ എന്ന ചൊല്ലിനോടൊപ്പം ‘Retail is Experience’ എന്ന് പുതിയൊരു ഭാഷ്യം കൂടി എഴുതിച്ചേര്‍ക്കുകയാണ് പുതിയ കാലത്തിന്റെ ബ്രാന്‍ഡുകള്‍. ടെക്‌നോളജിയുടെ കുതിച്ചുകയറ്റം എല്ലാ മേഖലകളെയും പിടിച്ചുകുലുക്കുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ ബിസിനസിനാണ് ഇനി സാധ്യത എന്ന് വിശ്വസിക്കുന്നവരെ അതിശയിപ്പിക്കുന്ന വിധത്തില്‍ കൂടുതല്‍ വിശാലവും വിപുലവും വ്യത്യസ്തവുമാകുന്നു ഷോറൂമുകള്‍.
ഓണ്‍ലൈന്‍ കമ്പനികളും ഈ ട്രെന്‍ഡ് പിന്തുടരുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ അമേരിക്കയില്‍ 'ഗോ' എന്ന പേരില്‍ ചെക്ക് ഔട്ട് കൗണ്ടറുകളും ക്യൂവും ഇല്ലാത്ത ഷോപ്പുകള്‍ തുടങ്ങിയതും 'ടച്ച് ആന്‍ഡ് ഫീല്‍' അനുഭവം നല്‍കാന്‍ തന്നെയാണ്.
ഓണ്‍ലൈനിലൂടെ വിപണി കീഴടക്കിയ മൊബീല്‍ ടെക് സ്റ്റാര്‍ട്ടപ്പായ വണ്‍ പ്ലസ് ലോകത്തെ അവരുടെ ആദ്യെത്ത ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ ഷോറൂം ഈയിടെ ആരംഭിച്ചത് ബാംഗ്ലൂരില്‍. 14,000 സ്‌ക്വയര്‍ ഫീറ്റില്‍ കഫെയും ലൗഞ്ചും ഉള്‍പ്പെടുന്ന എക്‌സ്പീരിയന്‍സ് ഷോറൂം.
201516 സാമ്പത്തിക വര്‍ഷത്തില്‍ 85 കോടി രൂപയുടെ നഷ്ടമുണ്ടായ ബോംബെ ഡൈയിംഗ് കമ്പനി, മൈക്രോസോഫ്റ്റ്, ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് എന്നിവയുമായി ചേര്‍ന്ന് റീറ്റെയ്ല്‍ ബിസിനസ് പുനഃസംഘടിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. 2020തോടെ 1000 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്ന കമ്പനിയുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം അടുത്ത വര്‍ഷങ്ങളില്‍ 30ല്‍ നിന്ന് 500 ആകും.
ഷോപ്പിംഗ് എന്നത് വെറുമൊരു കച്ചവട കൈമാറ്റമല്ല, ഒരു അനുഭവമാണ് എന്ന പുതിയ തിരിച്ചറിവില്‍ നിന്ന് ഉണ്ടാകുന്നത് തികച്ചും വിഭിന്നമായ ഒരു റീറ്റെയ്ല്‍ തരംഗമാണ്. 'ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ഈ അനുഭവം എങ്ങനെ ലഭിക്കാന്‍' എന്ന നിശ്ശബ്ദമായ ഒരു വെല്ലുവിളിയുണ്ട് ഈ ഷോറൂമുകളില്‍.
അങ്ങാടിയിലെ കടകളും ആഴ്ചച്ചന്തകളും കടന്ന് പലചരക്ക് കടകളുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും കാലത്തില്‍ നിന്ന് മാളുകളിലേക്ക് ഷോപ്പിംഗ് എത്തിയതുപോലെ മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍ റീറ്റെയ്ല്‍ രംഗം. 'ബ്രാന്‍ഡുകള്‍ തമ്മിലുള്ള യുദ്ധത്തിന് ഇനി കാരണമാകാന്‍ പോകുന്നത് കസ്റ്റമര്‍ എക്‌സ്പീരിയന്‍സാണ്' എന്ന് ഡെല്‍ കംപ്യൂട്ടേഴ്‌സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ജെറി ഗ്രിഗറി മുന്നറിയിപ്പ് നല്‍കുന്നതും വെറുതെയല്ല.
2020ല്‍ 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകും എന്ന് കണക്കാക്കപ്പെടുന്ന ഇന്ത്യയിലെ റീറ്റെയ്ല്‍ മേഖലയില്‍ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പേഴ്‌സണലൈസ്ഡ് സര്‍വീസ്
ഷോറൂമിന്റെ വലുപ്പത്തെക്കാളേറെ കസ്റ്റമറിനു ലഭിക്കുന്ന പരിഗണനയാണ് ഏറ്റവും പ്രധാനം. വളരെ പേഴ്‌സണലൈസ്ഡ് ആയ സേവനം ലഭിച്ചാല്‍ 78 ശതമാനം ഉപഭോക്താക്കളും ഒരു ഷോപ്പില്‍ വീണ്ടും എത്തുമെന്ന് . സര്‍വേകള്‍ പറയുന്നു.
തങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നത് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണെങ്കില്‍ 25 ശതമാനം വരെ കൂടുതല്‍ വില നല്‍കാന്‍ ഭൂരിപക്ഷം ആളുകളും തയാറാണെന്നാണ് മറ്റൊരു പഠനം പറയുന്നത്.
ഗ്രാമങ്ങളിലെയും മറ്റും പഴയകാല കച്ചവടക്കാരില്‍ നിന്ന് ഇന്നത്തെ റീറ്റെയ്‌ലര്‍മാര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. കടയില്‍ വരുന്ന ആളുകളോട് വിശേഷങ്ങള്‍ ചോദിച്ച്, ഓരോരുത്തര്‍ക്കും വേണ്ടത് മനസിലാക്കി വില്‍പ്പന നടത്തിയിരുന്നവര്‍. ഇന്നത്തെ കാലത്ത് കസ്റ്റമര്‍ പ്രതീക്ഷിക്കുന്നതും ഈ പെരുമാറ്റം തന്നെ.
• ഷോപ്പിലേക്ക് കടന്നുവരുന്നവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യാന്‍ സ്റ്റാഫ് വേണം. കഴിയുമെങ്കില്‍ പേര് വിളിച്ച് സംസാരിക്കുക
• മുന്‍പ് നടത്തിയിട്ടുള്ള പര്‍ച്ചേസുകള്‍ ഓര്‍ത്തിരിക്കുക. പുതിയ ഓഫറുകളുണ്ടെങ്കില്‍ വിശദമാക്കണം.
• ഷോപ്പിംഗില്‍ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുക.
• ഷോപ്പിലെ പുതിയ പ്രൊഡക്റ്റുകളെയും ഓഫറുകളെയും കുറിച്ചുള്ള ഇമെയ്‌ലുകള്‍ അയക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ഇവ അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.
2. വ്യത്യസ്തമായ സൗകര്യങ്ങള്‍
ഉല്‍പ്പന്നങ്ങള്‍ നിരത്തിവെച്ച ഒരു ഷോപ്പില്‍ ചെന്ന് ആവശ്യമുള്ളത് വാങ്ങി ഒട്ടും സമയം പാഴാക്കാതെ തിരക്കിട്ടു തിരിച്ചുപോകുന്ന ഉപഭോക്താക്കള്‍ ധാരാളമുണ്ടാകും. പക്ഷേ, സ്പാ, കിഡ്‌സ് പ്‌ളേ ഏരിയ, കഫെ എന്നിവ കൂടിയുണ്ടെങ്കില്‍ ആ ഷോറൂമിലേക്ക് വീണ്ടും വരാന്‍ കസ്റ്റമര്‍ക്ക് താല്‍പ്പര്യം ഏറെയായിരിക്കും. വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ചേരുന്നതാണോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. ബ്രൈഡല്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ട്രയല്‍ നോക്കാനുള്ള സൗകര്യവും വീട്ടിലേക്കുള്ള ടൈലുകള്‍ വാങ്ങുന്നവര്‍ക്ക് അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയുണ്ടാകുമെന്ന് കാണിക്കാനുള്ള ത്രീഡി ടെക്‌നിക്കും എല്ലാം റീറ്റെയ്ല്‍ ബിസിനസിന് നല്‍കുന്ന മൂല്യം വളരെ വലുതാണ്.
• സ്ത്രീകളും കുടുംബങ്ങളുമാണ് പ്രധാന ഉപഭോക്താ
ക്കളെങ്കില്‍ കുട്ടികള്‍ക്കായി ഒരു പ്ലേ ഏരിയ വേണം. മേല്‍നോട്ടത്തിന് വേണ്ടത്ര സ്റ്റാഫും ആവശ്യമാണ്.
• ഇപ്പോഴത്തെ ട്രെന്‍ഡ് മനസിലാക്കി സെല്‍ഫി എടുക്കാനുള്ള പ്രത്യേക സ്ഥലങ്ങള്‍ പോലും ഏര്‍പ്പെടുത്തുന്നവരുണ്ട്.
ഹ ഉല്‍പ്പന്നമായാലും സേവനമായാലും അവയുടെ ഷോപ്പിംഗില്‍ അനുബന്ധമായ സഹായം നല്‍കുക. ഡിസൈനര്‍, ബ്യൂട്ടി കെയര്‍ എക്‌സ്‌പെര്‍ട്ട് എന്നിങ്ങനെ യുള്ളവരുടെ സേവനങ്ങള്‍ ഇപ്പോള്‍ പലരും ഷോപ്പിന്റെ ഭാഗമാക്കുന്നുണ്ട്.
3. ഏറ്റവും മികച്ച ടെക്‌നോളജി
ഓഫ്‌ലൈന്‍ ഷോറൂമുകളും മൊബീലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര വിധത്തില്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഷോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമര്‍ക്ക് ഉടനടി അറിയാന്‍ ടെക്‌നോളജിയെ ഒരു പ്രധാന ഭാഗമാക്കുക. അതോടൊപ്പം ഷോറൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിക്കണം.
• ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും പര്‍ച്ചേസ് വിവരങ്ങളും അറിയാന്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുക,
• ചെക്ക് ഔട്ട് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ സംവിധാനം വേണം.
• കഴിയുന്നത്ര കാഷ്‌ലെസ് പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുക. ആവശ്യമുള്ളവര്‍ക്ക് ഹോം ഡെലിവറി സൗകര്യം നല്‍കുക.
• ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എല്ലാ ജീവനക്കാരും പഠിച്ചിരിക്കണം. ഇതിനായി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കള്‍ വളരെ അപ്‌ഡേറ്റഡ് ആണ് എന്ന കാര്യം മറക്കരുത്.
ഇന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങളാകും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റീറ്റെയ്ല്‍ രംഗത്തും സംഭവിക്കുന്നത്. പക്ഷേ, മാറ്റാന്‍ കഴിയാത്തതായി ഒന്നേയുണ്ടാകൂ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്.
തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും പല കസ്റ്റമേഴ്‌സിന്റെയും ചിന്ത ഒരു ബ്രൗണ്‍ ആന്‍ഡ് വില്യംസ് പരസ്യവാചകം പോലെയാണ്. ''ഞാന്‍ പരാതിപ്പെടില്ല, ഇങ്ങോട്ട് ഇനി വരികയുമില്ല.''
(COURTESY; SHAFEEQUE whatsapp)
No comments:
Post a Comment