ജീവനക്കാരെ ശാക്തീകരിക്കേണ്ട സാഹചര്യത്തില്‍ പല മാനേജര്‍മാരും അതില്‍ നിന്ന് കൈയൊഴിഞ്ഞു നിന്ന് ജീവനക്കാരെ അനാഥരാക്കി വിടുകയാണ് പതിവ്. ഇതോടെ കമ്പനി നിയന്ത്രണമില്ലാത്ത കപ്പലിനെ പോലെയാകും. യഥാര്‍ത്ഥത്തില്‍ ജീവനക്കാര്‍ അവരുടെ തൊട്ടുമുകളിലുള്ളവരെയാണ് ജോലിയില്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി നോക്കുന്നത്. ഗ്രന്ഥകാരനായ ബ്രൂസ് ടുള്‍ഗന്‍ ““It’s Okey To Be the Boss” എന്ന ഗ്രന്ഥത്തില്‍ കരുത്തുറ്റ മാനേജരാകാനുള്ള എട്ട് കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
1. പരിശീലനം പ്രധാനം: ജീവനക്കാരെ മാനേജ്
ചെയ്യുന്നത് പ്രത്യേക വേളകളില്‍ നടക്കുന്ന കാര്യമാകരുത്. എല്ലാദിവസവും രാവിലെ കുറച്ചുസമയം അതിനായി മാറ്റി വെയ്ക്കുക. ഓരോ ദിവസവും ഒരു വിഭാഗം ജീവനക്കാരില്‍ ശ്രദ്ധയൂന്നുക. അവരുമായുള്ള മുഖാമുഖത്തിന് സമയം കണ്ടെത്തുക. ഇത്തരം ചര്‍ച്ചാവേളകള്‍ ഹ്രസ്വമായിരിക്കണം, ലളിതമായിരിക്കണം ഒപ്പം വളച്ചുകെട്ടല്ലില്ലാത്തതും ആകണം.
2. പെര്‍ഫോര്‍മന്‍സ് കോച്ച് എന്ന നിലയില്‍ ജീവനക്കാരോട് സംസാരിക്കാന്‍ പഠിക്കുക: ജീവനക്കാരുമായി നല്ല തൊഴില്‍ സൗഹൃദം സൃഷ്ടിക്കാന്‍ അവരോട് ജോലിയെക്കുറിച്ച് തുറന്ന് സംസാരിക്കുക. ഈ സംസാരം ഒരേസമയം അധികാരത്തോടെയും
അനുഭാവത്തോടെയും ആയിരിക്കണം. പല കാര്യങ്ങളും ചെയ്യാന്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ തന്നെ പിന്തുണയും നല്‍കണം. ചിട്ടയോടെയും ക്ഷമയോടെയും വേണം കാര്യങ്ങള്‍ സംസാരിക്കാന്‍. പെര്‍ഫോമന്‍സ് കോച്ച് എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിഗത പ്രകടനങ്ങള്‍, ജോലിയിലെ പ്രത്യേക സന്ദര്‍ഭങ്ങള്‍ എന്നിവ ഉദാഹരിച്ച് സംസാരിക്കുക. ഓരോ ജീവനക്കാരന്റെയും പ്രകടനം സത്യസന്ധമായി വിലയിരുത്തുക. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുവാനും നല്ല പ്രകടനങ്ങളെ അഭിനന്ദിക്കുവാനും മറക്കരുത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുകള്‍ സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ പരിശീലനം നല്‍കുക.
3. വ്യക്തിഗത തലത്തില്‍ നിന്ന് സംസാരിക്കു: മാനേജ്‌മെന്റ് രംഗത്ത് നിങ്ങളുടെ സമീപനം തികച്ചും വ്യക്തിഗത തലത്തിലുള്ളതാകണം. എല്ലാവര്‍ക്കും അനുയോജ്യമായ പൊതുവായ ഒരു മാനേജ്‌മെന്റ് രീതിയുടെ വക്താവാകുന്നതിനുപകരം ഓരോ വ്യക്തിക്കും അനുയോജ്യമായ തരത്തിലുള്ള സമീപനം സ്വീകരിക്കണം. ഈ വിധത്തിലുള്ള സമീപനം സ്വീകരിക്കാന്‍ തുടര്‍ച്ചയായി സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുക. എന്താണ് ഞാന്‍ ഈ വ്യക്തിയോട് സംസാരിക്കേണ്ടത്? എങ്ങനെ, എവിടെ വെച്ച്, എപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കണം?
4 ഉത്തരവാദിത്വബോധം ശരിയായ അര്‍ത്ഥത്തിലുള്ളതാക്കുക: തങ്ങളുടെ പ്രവൃത്തികളും പെരുമാറ്റങ്ങളും നീതിപൂര്‍വ്വമായും കൃത്യമായുമാണ് മേലധികാരി വിലയിരുത്തുന്നതെന്ന വിശ്വാസം ജീവനക്കാരില്‍ ഉടലെടുക്കേ്യുതു്യു്. ഓരോ ജീവനക്കാരനും അവരുടെ ഭാഗം പറയാനുള്ള സാവകാശം ലഭിക്കുമെന്ന കാര്യം ഉറപ്പാക്കുക. ജീവനക്കാരുമായുള്ള വ്യക്തിബന്ധവും മേലധികാരിയെന്ന റോളും തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കുക.
5. മടിക്കാതെ കാര്യങ്ങള്‍ തുറന്നുപറയുക: നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവനക്കാര്‍ ഉയരുന്നില്ലെങ്കില്‍ അക്കാര്യം അവരോട് തുറന്നു പറയാതെ അവരെങ്ങനെ ആ പ്രശ്‌നം സ്വയം പരിഹരിക്കും? എന്താണ് ഓരോ ജീവനക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന കാര്യം ലളിതമായി അവരോട് പറയുക. വിജയികളായ മാനേജര്‍മാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ ഗോളും സമയപരിധിയും ലക്ഷ്യത്തിലേക്ക് എങ്ങനെ പോകാമെന്നതിനുള്ള കൃത്യമായ ദിശാബോധവും നല്‍കും.
6. പ്രകടനം ഓരോ ഘട്ടത്തിലും വിലയിരുത്തുക: അറിവാണ് ശക്തി. നിങ്ങള്‍ എന്നും ട്രാക്കിലാണെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളും അങ്ങനെ തന്നെയാകും. ഏറ്റവും സൂക്ഷ്്മമായ തലത്തില്‍ ശ്രദ്ധയും പരിജ്ഞാനവും ഉണ്ടെങ്കില്‍ ജീവനക്കാര്‍ നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി തരും.
7. അറിഞ്ഞ് പ്രവര്‍ത്തിക്കുക: എല്ലാവര്‍ക്കും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു നല്‍കാന്‍ സാധിക്കില്ല. പക്ഷേ ടീമിലുള്ള ഓരോരുത്തരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ട പിന്തുണ നല്‍കണം. എന്താണ് അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത്, എന്താണ് അവരുടെ ആവശ്യം എന്നൊക്കെ സംസാരിച്ച് അറിയണം. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ചെയ്തു നല്‍കാന്‍ കഴിയണം.
8. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക: ജീവനക്കാരുമായി പ്രതിദിനമോ പ്രതിവാരമോ നിരന്തരം സംസാരിക്കാതെ നിങ്ങള്‍ക്കെങ്ങനെ അവരുടെ ഫീഡ്ബാക്ക് ലഭിക്കും? സംസാരിക്കാനുള്ള പ്രയാസം കൊണ്ട് പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ സംസാരിക്കാതെ വിടും. ഇവ പിന്നീട് വളര്‍ന്നു വലുതാകുമെന്നല്ലാതെ അപ്രത്യക്ഷമാകില്ല. കൃത്യമായ മാര്‍ഗനിര്‍ദേശവും ഫീഡ്ബാക്കും നല്‍കുന്നതിലൂടെ ചെറിയ പ്രശ്‌നങ്ങള്‍ തുടക്കത്തിലേ പരിഹരിക്കാം.
No comments:
Post a Comment