Sunday, 12 February 2017

ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യക്കായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി...?

സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില് ചൈനയ്ക്കും അമേരിക്കക്കും പിറകില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏറ്റവും ആരോഗ്യപ്രദവും രുചികരവുമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുവാന്‍ പുത്തന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. സംരംഭകര്‍ക്ക് തുണയായി ഇത്തരം സാങ്കേതിക വിദ്യ നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പല സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. അതില്‍ ഏറ്റവും അധികം പ്രധാനപ്പെട്ടയൊന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ രാജ്യത്തെ ഏക പരിശീലന സ്ഥാപനമായ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി. കാര്‍ഷിക വിള സംസ്കരണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുന്തിയ പഠന ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഇത്. ദേശീയവും അന്തര്‍ ദേശീയവുമായ നിരവധി യൂണിവേഴ്സിറ്റികളുമായും നിരവധി കമ്പനികളുമായും സാങ്കേതിക സഹകരണമുള്ള സ്ഥാപനമാണിത്. 

പ്രത്യേകതകള്‍

കാര്‍ഷികോല്‍പ്പന്നങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സംസ്കരിക്കുന്നതാണ് ക്രോപ് പ്രോസസിങ്ങ് എന്ന് പറയുന്നത്. വിള സംസ്കരണവും മൂല്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഇവിടെ ലഭ്യമാണ്. പരിശീലന പരിപാടികള്‍ക്ക് പുറമേ സംരംഭകര്‍ക്കായുള്ള ഇന്‍കുബേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നു. വിവിധ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇവിടെ സൌകര്യമുണ്ട്. 

ഐസ്ക്രീം, കേക്ക്, വീഞ്ഞ്, കുക്കീസ്, ബ്രഡ്, വിവിധ മധുരപലഹാരങ്ങള്‍, പാരമ്പര്യ ഭക്ഷണം, ബിസ്കറ്റ്, കൂണ്‍ ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, പഴച്ചാറുകള്‍ എന്നിവയുടെയൊക്കെ നിര്‍മ്മാണ പരിശീലനം സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടും. കാനിങ്ങ്, റിട്ടോര്‍ട്ട് പാക്കിങ്ങ്, ബേക്കിങ്ങ് ടെക്നോളജി, ഇലകളുടേയും പഴങ്ങളുടേയും മൂല്യ വര്‍ദ്ധന, പയര്‍ ധാന്യ വിളകളില്‍ നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണം, വിവിധ ഗുണമേത്മാ പരിശോധനകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ ഏറ്റവും മികച്ച പരിശീലനമാണ് നല്‍കുന്നത്. 

പരിശീലനം എങ്ങനെ

ധാന്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊടിയാക്കി സംസ്കരിച്ച് കയറ്റുമതിക്കനുയോജ്യമായ രീതിയില്‍ പാക്ക് ചെയ്യുന്ന വിവിധ തരം ജോലികള്‍ ഇവിടെയുണ്ട്. ഫലപ്രദമായ ഭക്ഷ്യ വിതരണത്തിന്‍റെ മാനേജ്മെന്‍റ് വിദ്യയും ഇവിടുത്തെ പഠന വിഷയമാണ്. 

തുടക്കക്കാര്‍ക്ക് ഏക ദിന പരിശീലനവും മറ്റുള്ളവര്‍ക്ക് ത്രിദിന, പഞ്ച ദിന പരിശീലനവും ക്രമീകരിച്ചിരിക്കുന്നു. ഓരോ പരിശീലനത്തിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന്‍റെ വിശദ വിവരങ്ങള്‍ വെബ്സൈറ്റലുണ്ട്. അഞ്ച് പേരുണ്ടെങ്കിലേ പരിശീലന പരിപാടികള്‍ നടത്തുകയുള്ളു. നവ സംരംഭകര്‍ക്ക് അഞ്ച് പ്രായോഗിക പരിശീലനങ്ങളും ആറു മാസത്തെ കണ്‍സള്‍ട്ടന്‍സിയും അടങ്ങുന്ന പാക്കേജും ലഭ്യമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധനയും പോഷക നിര്‍ണ്ണയവും കീടനാശിനി അവക്ഷിപ്തത പരിശോധനയും നടത്തുന്നതിനുള്ള ലാബ് സൌകര്യവും ഇവിടെയുണ്ട്. 

കോഴ്സുകള്‍

ഭക്ഷ്യ സംസ്കരണ രംഗത്ത് ചില കോഴ്സുകളും ഇവിടെയുണ്ട്. Food Process Engineering, Food Science & Technology എന്നിവയാണിവിടുത്തെ കോഴ്സുകള്‍. Food Process Engineering ല്‍ B.Tech,  M.Tech, PhD  പ്രോഗ്രാമുകളും Food Science & Technology യില്‍ M.Tech കോഴ്സുമാണുള്ളത്. B.Tech ന് Mathematics, Physics and Chemistry എന്നിവയടങ്ങിയ പ്ലസ് ടു സയന്‍സ് ആണ് വേണ്ടത്. IIT JEE Advanced ആണ് പ്രവേശന പരീക്ഷ. 40 സീറ്റുകളാണുള്ളത്. 

2 വര്‍ഷത്തെ M.Tech Food Process Engineering പ്രോഗ്രാമിന് Food Process Engineering, Agricultural Engineering,  Agricultural Process Engineering, Post-Harvest Technology and Food Technology and Food science and Technology എന്നിവയിലുള്ള B.Tech ഉം M.Tech Food Science & Technology കോഴ്സിന് Food Technology, Home Science, Food Science and Nutrition, Food Science and Quality Control, Food process Engineering, Agricultural Engineering, Food Processing Technology, Post harvest technology എന്നിവയിലുള്ള നാല് വര്‍ഷത്തെ ഡിഗ്രിയോ വേണം. രണ്ട് പ്രോഗ്രാമിനും 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. 

3 വര്‍ഷത്തെ PhD പ്രോഗ്രാമിന് 60 ശതമാനം മാര്‍ക്കോട് കൂടി Food Process Engineering, Agricultural Process Engineering, Post Harvest Technology, Agricultural Engineering, Food science and Technology എന്നിവയിലേതിലെങ്കിലും M.Tech വേണം. 5 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 

പ്രധാന മന്ത്രിയുടെ നൈപുണ്യ വികസന പദ്ധതി പ്രകാരം 18 – 45 പ്രായ പരിധിയിലുള്ളവര്‍ക്ക് ഒരു മാസത്തെ ബേക്കിങ്ങ് ടെക്നീഷ്യന്‍ കോഴ്സും നടത്തുന്നുണ്ട്. പത്താം ക്ലാസാണ് യോഗ്യത. സയന്‍സ് ഡിഗ്രിക്കാര്‍ക്കായി ഒരു മാസത്തെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ലാബ് ടെക്നീഷ്യന്‍ എന്നയൊരു പ്രോഗ്രാമും ഈ പദ്ധതി പ്രകാരം നടത്തുന്നുണ്ട്.
വിലാസം
The Director
Indian Institute of Crop Processing Technology
Ministry of Food Processing Industries, Government of India
Pudukkottai Road, Thanjavur - 613 005
Tamil Nadu
India.

Contact No. : 91 4362 228155
Fax : 91 4362 227971

Mail Id : director@iicpt.edu.in, incubation@iicpt.edu.in

വെബ് വിലാസം http://www.iicpt.edu.in                        
[11:42 PM, 2/5/2017] +91 96458 04832: തൊഴില്‍ പരിശീലനത്തിനായി ഗ്രാമീണ സ്വയം തൊഴില്‍ പരിശിലന കേന്ദ്രങ്ങള്‍

സ്വയം തൊഴില്‍ പദ്ധതികളാരംഭിക്കുവാനാഗ്രഹിക്കുന്ന വ്യക്തികള്ക്ക്ള ഏറ്റവും അത്യാവശ്യമായ ഒന്നാണ് എവിടെ നിന്നും തൊഴില്‍ പരിശീലനം ലഭിക്കുമെന്നത്.  ഈ ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയില്‍ കേന്ദ്ര ഗവണ്മെനന്റിനന്റെ  പദ്ധതി പ്രകാരം പ്രവര്ത്തി ച്ചു വരുന്ന സ്ഥാപനങ്ങളാണ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ (Rural Self Employment Training Institutes).   എല്ലാ ജില്ലകളിലേയും ലീഡ് ബാങ്കാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്ത്തeനങ്ങള്ക്ക്  നേതൃത്വം നല്കുഗന്നത്. പൂര്ണ്ണ മായും സൌജന്യമാണ് ഇതിന്റെ് സേവനങ്ങള്‍. 3 ദിവസം മുതല്‍ 30 ദിവസം വരെയാണ് സാധാരണ പരിശീലന പരിപാടികള്‍. 

പ്രധാന പരിശീലന പരിപാടികള്‍

കൃഷിയും അനുബന്ധ തൊഴിലുകളും

1. കന്നുകാലി വളര്ത്തുല്‍
2. മുയല്‍ വളര്ത്തണല്‍
3. കോഴി വളര്ത്ത ല്‍
4. തേനീച്ച വളര്ത്ത്ല്‍
5. ആടു വളര്ത്ത്ല്‍
6. പച്ചക്കറി കൃഷി
7. വാഴ കൃഷി
8. കൂണ്‍ കൃഷി
9. മത്സ്യ കൃഷി
10. അലങ്കാര മത്സ്യ കൃഷി
11. വെര്മിര കംപോസ്റ്റിങ്ങ്

മറ്റുള്ളവ

1. തയ്യല്‍
2. കമ്പ്യൂട്ടര്‍ ടാലി
3. കമ്പ്യൂട്ടര്‍ ഹാര്ഡ്് വെയര്‍, നെറ്റ് വര്ക്കിെങ്ങ്
4. അലൂമിനിയം ഫാബ്രിക്കേഷന്‍
5. മൊബൈല്‍ ഫോണ്‍ സര്വീയസിങ്ങ്
6. ഇലക്ട്രിക് വയറിങ്ങ്
7. കൃത്രിമ ആഭരണ നിര്മ്മാ ണം
8. ഫാബ്രിക് പെയിന്റിയങ്ങ്
9. ഹാന്ഡ്ക എംബ്രോയിഡറി
10. ബ്യൂട്ടീഷന്‍ കോഴ്സ്
11. പാവ നിര്മ്മാ ണം
12. പോട്ട് പെയിന്റിരങ്ങ്
13. പേപ്പര്‍ കവര്‍ നിര്മ്മാ ണം
14. ഡ്രൈവിങ്ങ് (Car)
15. ഭക്ഷ്യ സംസ്കരണം
16. ബാഗ് നിര്മ്മാ ണം

സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍

Director
IOB Rural Self Employment Training Institute
T.C.14/1609, 1610, Forest Office Lane
Vazhuthacaud, Thycaud P.O.,Trivandrum-695 014
PH     : 0471-2322430      
Email : iobrsetitvm@gmail.com 

Director
Synd Rural Self Employment Training Institute 
B-2, K.I.P. Campus, Near M.M. N.S.S. College
Kottiyam, Kollam – 691 571
PH     :  0474-2537141    
Email :  syndrsetikollam@gmail.com 

Director
SBT Rural Self Employment Training Institute
I Floor, Kidarathil Chris Tower, Stadium Jn.
College Road, Pathanamthitta – 689 645 
PH     :  0468-2270244     
             0468-2270233
Email : rsetipta@sbt.co.in

Director
SBT Rural Self Employment Training Institute
Aryad Block Panchayat Bldg., Kalavoor  P.O
Alappuzha – 688 522
PH     : 0477-2292427      
Email : sbtrsetialappuzha@gmail.com

Director 
SBT Rural Self Employment Training Institute
Jawahar Balabhavan & Children’s Library Bldg, 
Temple Road, Thirunakkara, Kottayam – 686 001
PH     :  0481-2303306    
Email :  rsetiktm@sbt.co.in 

Director
Union Bank of India Rural Self Employment Training Institute
Block Panchayat Building
Nedumkandam, Idukki – 685 553
PH     :  04868-234567      
Email :  ubirdnedumkandam@gmail.com

Director
Union Bank of India Rural Self Employment Training Institute
I Floor, Union Bank Bhavan, A.M.Road, Perumbavoor, Ernakulam - 683 542
PH:  0484-2529344    
Email     : rudsetipvr@unionbankofindia.com

Director
Canara Bank Rural Self Employment Training Institute 
No.13/146, Extension Training Centre(ETC) Campus, 
Mannuthy P.O. Thrissur – 680 651
PH     :   0487-2370212     
Email : cbrsetitr@gmail.com

Director
Canara Bank Rural Self Employment Training Institute
Vellinezhi Grama Panchayath Samskarika Nilayam, 
Kalakkadu P.O,Palakkad – 679 503
PH     :  0466-2282845     
Email :  cbrsetipkd@gmail.com

Director
Subbarao Pai Self Employment Training Institute
Near Orphanage School, Manjeri Road
Wandoor P.O., Malappuram - 679 328
PH     :  04931-247001     
Email : subraopai2003@yahoo.co.in

Director
Canara Bank Rural Self Employment Training Institute
Mathara Block Office Bldg.
Pantheerankavu Block, Kozhikode-673 014
PH     :  0495-2432470   
Email :  balakrishnan3344@gmail.com

Director 
Rural Development & Self Employment Training Institute (RUDSETI)
Near RTO Ground, P.O. Kanhirangad, 
Karimbam (via), Kannur – 670 142
PH     :  0460-2226573  
Email : rudsetkerala@gmail.com

Director
SBT Rural Self Employment Training Institute
Puthurvayal P.O.
Wayanad – 673 121
PH     : 04936-207132       
Email : rsetiw@sbt.co.in

Director
Bellikoth Institute of Rural Entrepreneurship Development  
Ananadashram P.O
Kanhangad, Kasaragod - 671 531
PH     :  0467-2268240      
Email : bired2003@gmail.com  

പരിശീലനത്തിന് ശേഷം ബാങ്ക് വായ്പക്കാവശ്യമായ സഹായങ്ങള്‍ സ്ഥാപനം തന്നെ ചെയത് തരുന്നതാണ്.

No comments:

Post a Comment