Sunday, 11 March 2018

കയറ്റുമതി-ഇറക്കുമതി ലൈസൻസ് എങ്ങനെ നേടാം

കേരളത്തിൽ കയറ്റുമതി-ഇറക്കുമതി ലൈസൻസ് ലഭ്യമാക്കുന്നത് വിദേശ വാണിജ്യ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ ജനറൽ ആണ്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓഫീസുകൾ ഉള്ളത്. ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിച്ചാൽ അത് പരിശോധിച്ച് നിബന്ധനകൾക്ക് അനുസരിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഒരു ഇമ്പോർട്ട്- എക്സ്പോട്ട് കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് ഏത് വസ്തുവും സേവനവും ഇറക്കുമതി-കയറ്റുമതി ചെയ്യാവുന്നതാണ്.

അപേക്ഷ സമർപ്പിച്ച് 8-9 ദിവസങ്ങൾക്കുള്ളിൽ തന്നെ IEC ലഭ്യമാകും. അപേക്ഷയിൽ എന്തെങ്കിലും പിശക് കാണുകയാണെങ്കിൽ JDGFT ഓഫീസ് ഇത് തിരിച്ചയക്കും. ഓരോ ലൈസൻസിലും എത്ര അളവ് വരെ ഇറക്കുമതി-കയറ്റുമതി  ചെയ്യാം എന്ന് വ്യക്തമാക്കിയിരിക്കും, അതിൽ കൂടുതൽ ഇറക്കുമതി ചെയ്യുന്നത് കുറ്റകരമാണ്.

ഒരു പാൻ കാർഡ് ഉപയോഗിച്ച് ഒരു IEC മാത്രമേ നേടാൻ സാധിക്കൂ. ഒന്നിൽ കൂടുതൽ IEC ഒരേ പാൻ കാർഡിൽ വരുന്നത് നിയമപരമല്ല. പുതിയതായി IEC അപേക്ഷിക്കാൻ 500 രൂപയാണ് അപേക്ഷാഫീസ്. പുതുക്കുന്നതിന് 200 രൂപയും. അപേക്ഷ സമർപ്പിക്കുന്നതിനായ് പാൻ കാർഡ്, ഫോൺ നമ്പർ സ്കാൻ ചെയ്ത ഒപ്പ് എന്നിവയാണ് പ്രാഥമികമായി വേണ്ടത്. അപേക്ഷയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. http://jdgftcochin.gov.in/ http://dgft.gov.in/

1 comment:

  1. ഗുഡ്,ഇതുപോലുള്ള വിവരങ്ങൾ നൽകുന്നതിന് നന്ദി.

    ReplyDelete