ഒരു സംരംഭം തുടങ്ങുവാന്‍ പണം എവിടെ നിന്നും ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേക്ഷണം നീളുന്നത്. കാരണം സ്വന്തം പണം കൊണ്ട് മാത്രം സ്ഥാപനം ആരംഭിക്കുകയെന്നത് എല്ലായ്പ്പോഴും പ്രായോഗികമല്ലല്ലോ. പലര്ക്കും ഏറ്റവും പ്രയാസമേറിയതാണ് ഈ ഘട്ടം. എന്നാല്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമായ അവബോധവും തികഞ്ഞ ആത്മ വിശ്വാസവും എല്ലാറ്റിലുമുപരി നല്ലയൊരു പ്രൊജക്ട് റിപ്പോര്ട്ടും കയ്യിലുള്ളവര്ക്ക്് ഈ ഘട്ടം അനായസമായി തരണം ചെയ്യുവാന്‍ കഴിയും. അതായത് തുടക്കത്തിലേ തന്നെ അവസാനവും മുന്പി്ല്‍ കാണുവാനുള്ള കഴിവുണ്ടാവണം
ഒരു പ്രോജക്ട് റിപ്പോര്ട്ടിില്‍ എന്തെല്ലാം ഉണ്ടാവണം?
വ്യക്തമായി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഏതൊരു സംരംഭത്തിന്റേംയും വിജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടി. തന്റെത മുന്പിേലുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതായിരിക്കണം ഒരു നല്ല പ്രോജക്ട് റിപ്പോര്ട്ട്മ. പ്രൊജക്ടിന്റെഴ വിജയ സാധ്യതകള്‍ അവലോകനം ചെയ്യുന്ന ഒരാള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്ക്ക് യുക്തി സഹമായ ഉത്തരങ്ങള്‍ ഈ റിപ്പോര്ട്ടി ലുണ്ടാവണം.
• സംരംഭകന്റെന യോഗ്യതകള്‍, മുന്പ രിചയം, സംരംഭം
തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങള്‍
• പ്രൊജക്ടിന്റെ് ലക്ഷ്യവും വ്യാപ്തിയും
• ഉല്പ്പനന്നത്തിന്റെയ സ്വഭാവം, ഗുണങ്ങള്‍, ഉപയോഗം
• വിപണി സാധ്യതകള്‍
• അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യത
• ഉല്പ്പാനദനം, അവലംബിക്കുന്ന സാങ്കേതിക വിദ്യ
• വിപണന മാര്ഗ്ഗ്ങ്ങള്‍
• സ്ഥിര നിക്ഷേപവും പ്രവര്ത്തളന മൂലധനവുമടക്കം പ്രൊജക്ട്
ആരംഭിക്കുന്നതിനാവശ്യമായ പദ്ധതി (Cost of Project)
• ധന സമാഹരണം (Source of Finance)
• ധനാഗമ മാര്ഗ്ഗ ങ്ങളെപ്പറ്റിയുള്ള വിശകലനം (Profitability/Cash
flow statement)
• വായപ തിരിച്ചടവിനുള്ള പദ്ധതി (Loan Repayment Statement)
ബാങ്ക് വായ്പ എങ്ങനെ നേടാം?
ഏതൊരു സംരംഭത്തില്‍ പണം മുടക്കുന്നയാളിന്റെ ലക്ഷ്യം ന്യായമായ പ്രതിഫലമാണ്. ഇതുറപ്പാക്കണമെങ്കില്‍ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും ഭദ്രമായിരിക്കണം. മാത്രവുമല്ല വായ്പ അനുവദിക്കുന്ന സ്ഥാപനത്തിന് ഇത് ബോധ്യമാവുകയും വേണം. നല്കുഭന്ന വായ്പ ഗഡുക്കളായി തിരിച്ചടക്കുവാന്‍ സാധിക്കുമോയെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഗഹനമായി പരിശോധിക്കുകയും ചെയ്യും.
ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും വിവിധ ഏജന്സിഥകള്‍ നല്കുയന്ന സബ്സിഡി, മാര്ജിധന്‍ മണി വായ്പ തുടങ്ങിയ ആനുകൂല്യങ്ങളെപ്പറ്റിയും ഏകദേശ ധാരണ സംരംഭകന് മുന്കൂ്റായി ഉണ്ടാവണം. കൂടാതെ ഉല്പ്പാ്ദനം, വിപണനം, നിക്ഷേപം തുടങ്ങിയവയെപ്പറ്റി ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഇവ ഉള്ക്കൊംണ്ട് പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ അത് പണം വായ്പ നല്കുഉന്ന സ്ഥാപനത്തിനോ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്നവര്ക്കോ കാര്യങ്ങള്‍ വേഗം ഗ്രഹിക്കുവാന്‍ കഴിയും. ധനകാര്യ സ്ഥാപനങ്ങളില്‍ സാധാരണ അനുഭവപ്പെടാറുള്ള കാലതാമസവും നടപടിക്രമങ്ങളും കുറയ്ക്കുവാനും സാധിക്കും.
ജാമ്യ രഹിത വായ്പ
ചെറുകിട സംരംഭങ്ങള്ക്ക് അഞ്ച് ലക്ഷം രൂപ വരെ ജാമ്യ (Security) മില്ലാതെ വായ്പ നല്കുിവാന്‍ ബാങ്കുകള്ക്ക് നിര്ദ്ദേ ശമുണ്ട്. ക്രെഡിറ്റ് ഗാരന്റിക ട്രസ്റ്റ് (CGTMSE) മുഖേന മൊത്തം വായ്പയുടെ 75 ശതമാനം പരമാവധി 37.5 ലക്ഷം വരെ നിബന്ധനകള്ക്ക് വിധേയമായി ഗാരന്റിക നല്കുയന്ന സംവിധാനം നിലവിലുണ്ട്.
നല്ല പ്രൊജക്ട് ആശയങ്ങള്‍ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ മുന്നോട്ട് വരുന്ന സംരംഭകരെ സ്വാഗതം ചെയ്യുന്ന ഒരു ബാങ്കിങ്ങ് സംവിധാനം ഇപ്പോഴുണ്ട്. ആയതിനാല്‍ സംരംഭകര്‍ ഒരു പ്രൊഫഷണല്‍ സമീപനം അവലംബിച്ച് കൊണ്ട് അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
[11:47 PM, 2/5/2017] +91 96458 04832: നിങ്ങൾക്കും ഒരു എൻട്രപ്രണർ ആകുവാൻ കഴിയും
ഇന്ന് നൂതന ആശയങ്ങൾ നിരവധിയുള്ളവരെ കാണുവാൻ കഴിയും. വിജയിപ്പിക്കുവാൻ കഴിയുന്ന ആശയങ്ങൾ. പക്ഷേ എവിടെ തുടങ്ങും, ഏതൊക്കെ ലൈസൻസ് എപ്പോഴൊക്കെ എടുക്കണം, എവിടെ നിന്നും സഹായം കിട്ടും നിരവധി ചോദ്യങ്ങൾ. പക്ഷേ ഉത്തരങ്ങളോ? ചെറിയ സംരംഭമായി തുടങ്ങി വിജയം വരിച്ചവരുടെ നിരവധി പ്രചോദന കഥകൾ. പക്ഷേ എങ്ങനെ എൻറ്റെ ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തിക്കും?
ആരാണു ഒരു എൻട്രപ്രണർ?
ഒരു സംരംഭകൻ കേവലമൊരു കച്ചവടക്കാരനല്ല മറിച്ച് നൂതനമായ ആശയങ്ങളുള്ളവർ, അത് ഒരു പുതിയ ഉൽപ്പന്നമാക്കി മാറ്റുവാൻ കഴിവുള്ളവർ, കാലഘട്ടത്തിനനുസരിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മാറ്റം വരുത്തുവാൻ തയ്യാറുള്ളവർ, മാറുന്ന കാലഘട്ടത്തിനനുസൃതമായി വിപണി കണ്ടെത്തുന്നവർ, മറ്റുള്ളവരിൽ പ്രചോദനം നിറയ്ക്കുന്നവർ, വിപണിയിൽ ആവശ്യങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവർ, റിസ്ക് എടുക്കുവാൻ തയ്യാറുള്ളവർ ഇതെല്ലാം ഉള്ളവരോ അതുമല്ലായെങ്കിൽ ഇതിലേതെങ്കിലുമൊരു സവിശേഷതയുള്ളവരോ ആണു എൻട്രപ്രണർ.
എൻട്രപ്രണർഷിപ്പ് എത്ര തരം?
സംരഭം ആരംഭിക്കുവാൻ തീരുമാനിക്കുമ്പോൾത്തന്നെ മറുപടി കണ്ടെത്തേണ്ട ചോദ്യമാണിത്. ചെറു കിട ഇടത്തരം സംരംഭകരെ ഉൽപ്പാദനം (Manufacturing) സേവനം (Service) എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഒരു അസംസ്കൃത വസ്തുവിനെ വിവിധ മെക്കാനിക്കൽ, കെമിക്കൽ പ്രോസസിങ്ങിനു വിധേയമാക്കി ഒരു ഉൽപ്പന്നമാക്കി മാറ്റിയെടുക്കേണ്ടതുണ്ടുവെങ്കിൽ അതിനെ ഉൽപ്പാദനം എന്നും ഉൽപ്പന്നമില്ലാതെ സേവനം മാത്രം ലക്ഷ്യമിടുന്നുവെങ്കിൽ അത് സേവന മേഖലയെന്നും നിർവചിക്കാം. ഉദാഹരണമായി ഒരു സോപ്പ് നിർമ്മാണത്തെ മാനു ഫാക്ചറിങ്ങ് വിഭാഗത്തിലും ഫോട്ടോ കോപ്പി സെൻറ്ററിനെ സേവനമായും കണക്ക് കൂട്ടാം. ഒരു തയ്യൽക്കട നടത്തുന്നത് സേവനമാകുമ്പോൾ സ്വന്തമായി തുണിയെടുത്ത് അത് ഷർട്ട്, ചുരിദാർ പോലുള്ള ഉൽപ്പന്നങ്ങളാക്കി ഒരു റെഡിമെയ്ഡ് വിൽപ്പന നടത്തുമ്പോൾ പക്ഷേ അത് ഉൽപ്പാദനത്തിൻറ്റെ പരിധിയിൽ വരുന്നു. വൻ കിട വ്യവസായങ്ങളെ മാറ്റി നിർത്തിയാൽ പിന്നീടുള്ളവയെ സൂക്ഷ്മ (Micro), ചെറുകിട (Small), ഇടത്തരം (Medium) വ്യവസായങ്ങളെന്ന് തിരിക്കാം. ഈ മൂന്ന് സംരംഭങ്ങളും ഉൽപ്പാദന, സേവന വിഭാഗത്തിലുണ്ട്. ഒരു സംരംഭത്തിൻറ്റെ സ്ഥിര നിക്ഷേപത്തിൻറ്റെ (Capital Investment) അടിസ്ഥാനത്തിലാണീ തരം തിരിവ്. ഒരു സംരംഭം തുടങ്ങുവാനാവശ്യമായ സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ എന്നിവയ്ക്കായി ചിലവായ തുകയാണു സ്ഥിര നിക്ഷേപം.
സ്ഥിര നിക്ഷേപത്തിൻറ്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളുടെ തരം തിരിവ്
ഉൽപ്പാദന മേഖല സേവന മേഖല
സൂക്ഷ്മം (Micro) 25 ലക്ഷം വരെ 10 ലക്ഷം വരെ
ചെറുകിട (Small) 5 കോടി വരെ 2 കോടി വരെ
ഇടത്തരം (Medium) 10 കോടി വരെ 5 കോടി വരെ
ഒരു സംരംഭകൻ ആദ്യമേ തന്നെ തൻറ്റെ സംരംഭം ഇതിലേതെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു.
മാർക്കറ്റ് സർവേ
ഒരു പുതിയ ഉൽപ്പന്നമൊ സേവനമൊ വിപണിയിലെത്തിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി ഇദം പ്രഥമായി ചെയ്യേണ്ടത് വിപണിയിപ്പറ്റി പഠിക്കുകയാണു.
1. ഇപ്പോൾ ഏത് ഉൽപ്പന്നം വിപണിയിലിറക്കിയാൽ
വിജയിക്കുവാൻ കഴിയും?
2. ഞാൻ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഏത് വിഭാഗത്തിൽപ്പെടും സ്ത്രീകളാണോ, കുട്ടികളാണോ, പ്രായമായവരാണോ അതോ മറ്റു ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവരാണോ?
3. ഉണ്ടാക്കുന്ന ഉൽപ്പന്നത്തിൻറ്റെ ഭൗതീക രാസ പ്രത്യേകതകൾ എന്തൊക്കെ?
4. അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭ്യമാണോ?
5. സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടോ?
6. പുതിയൊരു ഉൽപ്പന്നമാണെങ്കിൽ അതിൻറ്റെ ആവശ്യകത ഉപഭോക്താക്കളിൽ ജനിപ്പിക്കുവാൻ കഴിയുമോ?
7. സാങ്കേതിക വിദ്യ മാറുമ്പോൾ വിപണിയിൽ പിന്തള്ളപ്പെട്പോകാതെ കാലാനുസൃതമായി മാറ്റം വരുത്തുവാൻ കഴിവുള്ള ഉൽപ്പന്നമാണോ?
ഇങ്ങനെ നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അവക്കെല്ലാറ്റിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രം സംരംഭകനാകുവാൻ ഇറങ്ങുന്നതായിരിക്കും ബുദ്ധി. കാരണം ആവേശമല്ല യാഥാർഥ്യ ബോധമാണിവിടെ ആവശ്യം.
സ്ഥലം നിർണ്ണയിക്കുക
ഉൽപ്പന്നമോ സേവനമോ ഏതെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നീട് അതിൻറ്റെ സ്ഥലം തീരുമാനിക്കുകയാണു അടുത്ത പടി.
1. സ്വന്ത സ്ഥലം
2. മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുക്കൽ
3. സ്ഥലം വാടകക്കെടുക്കുക
4. വ്യവസായ വകുപ്പ്, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ
സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകൾ,
ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, മിനി ഇൻഡസ്ട്രിയൽ
എസ്റ്റേറ്റുകൾ, സ്റ്റാർട്ട് അപ് വില്ലേജ് തുടങ്ങി എവിടെ
വേണമെന്നു തീരുമാനിക്കുക.
സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യത അസംസ്കൃത സാധനങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കുവാനും കൊണ്ടു പോകുവാനുമുള്ള ഗതാഗത സൗകര്യം, എളുപ്പത്തിൽ അസംസ്കൃത സാധനങ്ങൾ ലഭിക്കുവാനുള്ള സൗകര്യം തുടങ്ങിയവ പരിഗണിക്കേണ്ടതാണു. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ബണ്ഡപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറ്റെ ആവശ്യമായ ലൈസൻസ് ലഭിച്ചിട്ടുണ്ടുവെന്ന് ഉറപ്പ് വരുത്തുക. വ്യവസായ വകുപ്പ്, കിൻഫ്ര, കെ എസ് ഐ ഡി സി എന്നീ സ്ഥാപനങ്ങളിൽ നിന്നും എല്ലാ വിധ പശ്ചാത്തല സൗകര്യങ്ങളോട് കൂടി വികസിപ്പിച്ചെടുത്ത സ്ഥലം വ്യവസായ പാർക്കുകളിലും, എസ്റ്റേറ്റിലും ലഭ്യമാണു. വ്യവസായ വകുപ്പിൻറ്റെ കീഴിലുള്ള സ്ഥലത്തിനായി അതാത് ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായോ ബണ്ഡപ്പെടാവുന്നതാണു. കിൻഫ്രയുടെ പാർക്കിനു വേണ്ടി എം ഡി, കിൻഫ്ര, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബണ്ഡപ്പെടുക.
പ്രോജക്ട് റിപ്പോർട്ട്
വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോൾ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. തൻറ്റെ സംരംഭകത്തിൻറ്റെ വിജയ സാധ്യത കൃത്യമായി ബാങ്കിനെ ബോധ്യപ്പെടുത്തുവാൻ കഴിയുന്നതായിരിക്കണം ഒരു പ്രോജക്ട് റിപ്പോർട്ട്. തൻറ്റെ ഉൽപ്പന്നത്തെപ്പറ്റിയുള്ള വ്യക്തവും സാമ്പത്തിക ചിലവുകളേപ്പറ്റി കൃത്യമായ അവബോധവുമുള്ളയൊന്നാവണമിത്. കണക്കുകളുടെ പിൻ ബലത്തോട് തയ്യാറാക്കുന്നയിത് ലോൺ ലഭിക്കുന്നതിനു ഒഴിച്ച് കൂടുവാൻ പാടില്ലാത്തയൊന്നാണു. ഇതിൽ ഫ്ലോ പ്രോസസ് ചാർട്ട് ഉൾപ്പെടെയുള്ള ഉൽപ്പാദന പ്രക്രിയയുടെ വിവിധ വശങ്ങൾ പ്രതിപാദിക്കേണ്ടതാണു. കൂടാതെ ഉൽപ്പന്നത്തിൻറ്റെ വിപണിയിലെ ആവശ്യകത, ഉൽപ്പാദന ശേഷി, ഉൽപ്പാദന ചിലവ്, ഉൽപ്പന്നത്തിൻറ്റെ പ്രതീക്ഷിക്കുന്ന വില എന്നിവ ഉൾപ്പെടുത്തണം. സ്ഥലം, കെട്ടിടം, പ്ലാൻറ്റ്, മെഷിനറി എന്നിവയ്ക്കും പ്രവർത്തനത്തിനു മുൻപ് വേണ്ടി വരുന്നതുമായ സ്ഥിരമായ ചിലവുകളും ആവർത്തന സ്വഭാവമുള്ളതായ ചിലവുകളും കണക്കിലെടുത്ത് കൊണ്ട് പദ്ധതിച്ചിലവ് വിശദമായി കണക്കാക്കേണ്ടതുണ്ട്. അത് പോലെ ഓരോ മാസത്തേയും ലാഭവും, മുതൽ മുടക്കിന്മേലുള്ള ലാഭ ശതമാനവും ഉൾക്കൊള്ളുന്നതായിരിക്കണം. ഇതിനായി അതാത് ബ്ലോക്കുകളിലെ
ഏതൊക്കെ ലോൺ?
വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലോണുകളെ ദീർഘ കാല വായ്പ (Term Loan) എന്നും പ്രവർത്തന മൂലധന വായ്പ (Working Capital Loan) എന്നും രണ്ടായി തിരിക്കാം.
ടേം ലോൺ
സ്ഥിര നിക്ഷേപത്തിനുള്ള ലോണുകളെ ടേം ലോൺ എന്നു വിളിക്കുന്നു. സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ബാങ്കുകളിലോ, കെ എഫ് സി, കെ എസ് ഐ ഡി സി തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ ലോണിനപേക്ഷിക്കാവുന്നതാണു. പുതിയ മെഷിനറികൾക്ക് മാത്രമേ ലോൺ കിട്ടുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. ആവശ്യമായതിൻറ്റെ നിശ്ചിത ശതമാനം മാത്രമേ ലോൺ കിട്ടുകയുള്ളു. ബാക്കി തുക സംരംഭകൻ സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്.
വർക്കിങ്ങ് ക്യാപിറ്റൽ ലോൺ
പ്രവർത്തനം തുടങ്ങുവാനാവശ്യമായ ഹ്രസ്വ കാല ലോൺ ആണിത്. അസംകൃത വസ്തുക്കൾക്കായോ സാലറി പോലുള്ള ചിലവുകൾക്കായോ ഇതുപയോഗിക്കാം.
നിയമ പരമായ ലൈസൻസുകളും അനുവാദങ്ങളും
1. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും
(a) കെട്ടിട നിർമ്മാണത്തിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി (പ്രവർത്തനം
തുടങ്ങുമ്പോൾ)
സർക്കാർ ഏജൻസികൾ, ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായ സംരംഭങ്ങക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുനികൂർ അനുമതി ആവാശ്യമില്ല. അത്തരം സരംഭങ്ങൾ മതിയായ ഫീസ് അടച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്താൽ മതിയാകും.
2. ജില്ലാ ടൗൺ പ്ലാനർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു (KMBR 99)
പ്രകാരം നൽകുന്ന ലേ ഔട്ട് അംഗീകാരം
3. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെൻറ്റ് നൽകുന്ന എൻ ഓ സി. പത്ത് പേരിൽ താഴെ മാത്രം ആളുകൾ ജോലി ചെയ്യാനിടയുള്ള (വൈദ്യുതി ഉപയോഗിക്കുന്നവ) സ്ഥാപനങ്ങൾക്ക് ഫാക്ടറി ഇൻസ്പെടറുടെ എൻ ഓ സി ആവശ്യമില്ല. അതു പോലെ 20 പേരിൽ താഴെ ആളുകൾ ജോലി ചെയ്യുന്ന (വൈദ്യുതി ഉപഭോഗം ഇല്ലാത്ത) സ്ഥാപനങ്ങൾക്കും എൻ ഓ സി ആവശ്യമില്ല. എന്നാൽ അവർ ഫാക്ടറീസ് റൂൾസ് പ്രകാരം ലൈസൻസ് എടുക്കേണ്ടതാണു.
4. മലിനീകരണം നിയന്ത്രണ ബോർഡിൻറ്റെ അനുമതി
(a) സ്ഥാപനം തുടങ്ങുന്നതിനുള്ള അനുമതി
(b) സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അനുമതി
5. വനം വകുപ്പിൽ നിന്നുള്ള അനുമതി (വനവുമായി ബണ്ഡപ്പെട്ട
ഉൽപ്പന്നങ്ങൾക്ക്)
6. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള സമ്മതപത്രം (ഭക്ഷ്യ,
മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾക്ക്)
7. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ നിന്നുള്ള സമ്മത പത്രം
8. ഡിവിഷണൽ ഫയർ ഓഫീസിൽ നിന്ന് ലഭിക്കേണ്ട എൻ ഓ സി
(പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)
9. ജില്ലാ ലേബർ ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന അനുമതി
(പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)
10. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും ലഭിക്കേണ്ടുന്ന
പെർമിറ്റ് ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)
11. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന എൻ ഓ
സി ((പ്രത്യേക വ്യവസായങ്ങൾക്ക് മാത്രം)
12. വൈദ്യുതി ഉപയോഗത്തിനായി ഇലക്ട്രിസിറ്റി ബോർഡിൽ അപേക്ഷ
നൽകുക
13. ജല ഉപയോഗത്തിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ അപേക്ഷിക്കുക. അല്ലായെങ്കിൽ സ്വന്തം സ്ഥലത്തെ ജലം ഉപയോഗിക്കുക
മെഷിനറികൾ സമ്പാദിക്കുക
യന്ത്രങ്ങൾക്ക് ഓർഡർ ചെയ്യുമ്പോൾ അവയുടെ സർവീസിങ്ങ്, പ്രവർത്തന ക്ഷമത, സ്പെയർ പാർട്സിൻറ്റെ ലഭ്യത, വില തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ എസ് ഐ സി മുഖാന്തിരം മെഷിനറി ലഭിക്കുവാനുള്ള സൗകര്യമുണ്ട്. ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനു ഒരു പുതിയ സംരംഭകൻ അനുയോജ്യമായ ലേ ഔട്ട് ആവിഷ്കരിക്കണം. ഓരോ ജോലിക്കാരനും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനാവശ്യമായ വാതയാന സൗകര്യമുണ്ടാക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഫാക്ടറി ഇൻസ്പെക്ടറുടെ അനുമതി ലഭിക്കുന്നതിനു ഈ വിവരങ്ങൾ നിർബണ്ഡമായും പ്ലാനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
നിയമനം
യന്ത്ര സാമഗ്രികൾ സ്ഥാപിക്കുന്നതോടൊപ്പം തൊഴിലാളികളേയും മറ്റ് ഉദ്യോഗസ്ഥരേയും നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. വ്യവസായത്തിൻറ്റെ വലിപ്പത്തിനും സ്വഭാവത്തിനും അനുസരിച്ച് പ്രാവിണ്യമുള്ളവരേയും അല്ലാത്തവരേയും തിരഞ്ഞെടുക്കേണ്ടതാണു. പ്രൊഫഷണലുകളെ ആവശ്യമെന്ന് കണ്ടാൽ അവരേയും അഭിരുചിയുള്ള തൊഴിലാളികളേയും ഉൾപ്പെടുത്തുന്നതും നന്നായിരിക്കും.
അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കൽ
സംരംഭകർ തൻറ്റെ ഉൽപ്പന്നങ്ങൾക്കാവശ്യമുള്ളതായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ഒരു സ്ഥാപനത്തെ മാത്രം ആശ്രയിക്കുന്നതിനു പകരം ഒന്നിലധികം സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക നല്ലതായിരിക്കും. ഉദാരവൽക്കരിക്കപ്പെട്ട ഇറക്കുമതി നയം വഴിയും ചട്ടങ്ങൾ ലഘൂകരിച്ചും ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി വരുന്നു. ഓപ്പൺ ജനറൽ ലൈസൻസ് പ്രകാരം (ഒ ജി എൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസ്ഥയിൽ നിരവധി അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും അനുബണ്ഡ ഘടകങ്ങളും യന്ത്ര സാമഗ്രികൾ മറ്റുപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഉൽപ്പാദനം
ആരംഭ ഘട്ടത്തിൽത്തന്നെ സംരംഭകൻ ആസൂത്രണത്തിൻറ്റെ പ്രാധാന്യം മനസ്സിലാക്കണം. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉൽപ്പാദനത്തിൻറ്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു. കൂടാതെ അസാധാരണ ഗതിയിലുള്ള കാലതാമസം ഉൽപ്പാദന ചിലവ് വർദ്ധിപ്പിക്കുകയും ലാഭമില്ലാതാക്കുകയും ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പദ്ധതിക്കനുസൃതമായി അസംസ്കൃത സാധനങ്ങൾ വാങ്ങുന്നത് മുതൽ പൂർത്തിയാക്കിയ ഉൽപ്പന്നങ്ങളുടെ ഗതാഗതമുൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായി നടക്കേണ്ടതുണ്ട്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ ഉൽപ്പാദനം ഒഴിവാക്കുകയോ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്.
ഉദ്യോഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുക
ഏതൊരു സംരംഭകനും തന്‍റെ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ് കേന്ദ്ര സര്‍ക്കാരിന്‍റെ രജിസ്ട്രേഷനായ ഉദ്യോഗ് ആധാര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഒരു സര്‍ക്കാരോഫീസിലും പോകേണ്ടതില്ല. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ട് വിവരങ്ങളുള്ള ആര്‍ക്കും സ്വന്തമായി ഓണ്‍ലൈന്‍ ആയി ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച് വച്ചിരുന്നാല്‍ മതിയാകു്. അതില്‍ ആരുടേയും ഒപ്പോ മുദ്രയോ ആവശ്യമില്ല. വെബ് സൈറ്റ് http://udyogaadhaar.gov.in/
വിപണനം (Marketing)
ഓരോ സംരംഭകനും വിപണി നേടുവാൻ തൻറ്റെ ഉൽപ്പന്നങ്ങൾക്കനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. ഉൽപ്പന്നത്തിൻറ്റേയോ സേവനത്തിൻറ്റേയോ വിപണി മൂല്യം വർദ്ധിപ്പിക്കുന്നതിനു ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നേടുന്നത് ഉചിതമായിരിക്കും. BIS, ISO 9000/14000/22000, FSSAI, HACCP, FPO, AGMARK തുടങ്ങിയ അംഗീകാരങ്ങൾ നേടുന്നത് സ്ഥാപനത്തിൻറ്റെ മൊത്തത്തിലുള്ള വളർച്ചക്ക് സഹായകരമാണു. ഇവയിൽ ചിലത് നിർബണ്ഡമായും എടുക്കേണ്ടതും ചിലത് താൽപ്പര്യമെങ്കിൽ മാത്രം എടുക്കേണ്ടതുമാണു. ദേശീയ അന്തർദേശീയ ഉൽപ്പന്ന പ്രദർശന മേളകളിൽ പങ്കെടുക്കുന്നതും വാർത്താ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതും വിപണനത്തെ
സഹായിക്കും.
ഓരോ വർഷവും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്ന ഉന്നത ബിരുദ ധാരികൾ അനവധിയാണു. ഇവർ നല്ലയൊരു ശതമാനം വിദേശ രാജ്യങ്ങളിലോ ബഹു രാഷ്ട്ര കമ്പനികളിലോ ജോലി അന്വേഷിച്ച് പോകുന്നു. എന്നാൽ ഇനിയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ഭാവി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന MSME (Micro Small and Medium Entreprises) മേഖലയിലേക്ക് ഈ യുവശക്തിയെ തിരിച്ച് വിടുവാൻ കഴിഞ്ഞാൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കുവാൻ കഴിയും.