Tuesday, 22 November 2016

എങ്ങനെ ഒരു നല്ല സംരഭകനാവാം?

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. 
പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. 
പക്ഷേ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും.

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ.
നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. 
അതിന് ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.
അവരുടെ മാതൃകയാക്കുക വഴി ഒരു സംരഭകന്റെ വ്യക്തി ജീവിതത്തിലും ബിസ്നസ് ജീവിതത്തിലും അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കും.

ബിസ്നസിൽ വിജയം കൊയ്ത സംരംഭകരുടെ ചില പ്രത്യേക ഗുണഗണങ്ങൾ താഴെ കൊടുക്കുന്നു.
ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.
പതു സംരഭകർക്ക് തങ്ങളുടെ വ്യക്തി ജീവിതത്തിലും ബിസ്നസ് മേഖലകളിലും വിജയം നേടാൻ ഇവ സഹായിക്കും.

👉എപ്പോഴും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുക
സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരായിരിക്കുക. 
വിജയം നേടിയെടുക്കാന്‍ തങ്ങൾക്ക് സാധിക്കുമെന്ന്‌ ഉറച്ച് വിശ്വസിക്കുക.

👉വലിയ സ്വപ്‌നങ്ങള്‍ കാണാൻ വലുതായി ചിന്തിക്കാനും കഴിയുക.
പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുക.
പുതിയ ആശയങ്ങളും 
പുതിയ ബിസിനസ്‌ സാധ്യതകളും എവിടെയും കണ്ടെത്തുക.

👉പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.
പ്രത്യേകിച്ച് ബിസ്നസിൽ.
നമ്മളെങ്ങനെ പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാവും ബിസ്നസിന്റെ വളർച്ചയും എന്ന കാര്യം പ്രത്യേകം മനസിലാക്കുക.

👉മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തിരിച്ചറിയണം. 
അതിന് റിസ്‌ക്‌ എടുക്കാനുള്ള തന്റേടം കാണിക്കണം.
വ്യക്തമായ കണക്കൂകൂട്ടലുകളോടെയാകണം റിസ്‌ക്‌ എടുക്കേണ്ടത്.

👉വ്യക്തമായ ആസൂത്രണം എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കണം.
ഓരോ ചുവടും വെക്കുന്നത്‌ ആസൂത്രണത്തെ മുൻനിർത്തിയായിരിക്കണം.
കൃത്യമായി ലക്ഷ്യവും അതിനൊപ്പം ഉണ്ടായിരിക്കണം.

👉സ്വന്തം ബിസിനസിനെക്കുറിച്ചുo
ബിസിനസ്‌ മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കാനും ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാനും അത് ബിസിനസിൽ കൊണ്ട് വരാനും ശ്രമിക്കണം.

👉എപ്പോഴും മാറ്റത്തിനു തയാറാവണം.
ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കണം. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ സാധിക്കുന്നില്ലെങ്കിൽ ബിസ്നസിൽ നിന്ന് തന്നെ പിൻതള്ളപ്പെട്ടേക്കാം.

👉എപ്പോഴും ഉപഭോക്താവിനെ ശ്രദ്ധിക്കുക.
ഉപഭോക്താവിനു വേണ്ട പരിഗണന കൊടുക്കുക.
ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കും.

👉സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കാതിരിക്കുക. 
വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കും.

👉സ്വയം പ്രചോദിതൻ ആയിരിക്കുക.
സ്വയംപ്രചോദനം ഉള്‍ക്കൊണ്ട് പരാജയം എന്ന വാക്കിനെ മറന്നേക്കുക. 
എങ്ങനെയും സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരുക ലക്ഷ്യം.

👉സ്വന്തം വളർച്ചയിൽ കൂടി ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കണം.
അതിനായി പണവും സമയവും ചെലവിടണം
സെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ശ്രദ്ധിക്കണം.

👉തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കാൻ നല്ലൊരു ബിസ്നസ് സിസ്റ്റം ഉണ്ടാക്കിയെടുക്കണം.
വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുക.

👉നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കുക. ബിസ്നസിൽ മത്സരം നേരിടുന്നതില്‍ ഇത്‌ വളരെ ഗുണം ചെയ്യും.
മറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കുക. 
ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും.
(courtesy: facebook)

നിങ്ങൾ ഒരു സംരഭകൻ ആകണമെന്ന് ആഗ്രഹിക്കുന്ന ആളാണോ?

വ്യത്യസ്തമായ ഒരു ആശയം നിങ്ങളുടെ കയ്യിൽ ഉണ്ട് പക്ഷേ അതെങ്ങനെ യാഥാർത്ഥ്യത്തിൽ കൊണ്ടുവരും എന്നറിയാതെ വിഷമിക്കുകയാണോ?
തുടങ്ങിയ സംരഭം എങ്ങനെ വളർത്തണമെന്ന് അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ?
എങ്കിൽ flewhub നിങ്ങളെ സഹായിക്കും.

*എന്താണ് flewhub?*
ഫ്യൂച്ചർ ലവിങ്ങ് ഓൺട്രപ്രണേഴ്സ് വർക്ക് ഹബ് എന്നതാണ് ഫ്ലൂ ഹബിന്റെ ഫുൾഫോം.
വിദേശരാജ്യങ്ങളിലൊക്കെ ഏറെ സുപരിചിതമായ കോവർക്കിങ്ങ് എന്ന കോൺസപ്റ്റിനെയാണ് അതിനുതനമായ രീതിയിൽ ഫ്ലുഹബിലൂടെ അവതരിപ്പിക്കുന്നത്.
പ്രമുഖ ടെക്നോളജി സംരഭകനും ഫ്ലൂ അപ് ടെക്നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അലി റിസ അബ്ദുൽ ഗഫൂറാണ് ഫ്ലൂഹബ്ബിന്റെ പിന്നിൽ.
വലിയ സ്വപ്നങ്ങൾ കാണുന്ന ഏതൊരു സംരഭകർക്കും ഒരു മികച്ച പ്ലാറ്റ്ഫോം ആണ് ഫ്ലൂ ഹബ്

നമ്മുടെ ഭാവിയെ നമുക്കൊരിക്കലും മാറ്റാൻ കഴിയില്ല.എന്നാൽ നമ്മുടെ പ്രവൃത്തികളിൽ അല്ലെങ്കിൽ പതിവ് ശൈലികളിൽ മാറ്റം വരുത്തുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ഭാവിയിൽ മാറ്റങ്ങൾ വന്നിരിക്കും എന്ന എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകളെ മുൻനിർത്തിയാണ് flewhub പ്രവർത്തിക്കുന്നത്.
ഭാവിയെ കുറിച്ച് സ്വപ്നം കാണുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്.
സ്വപ്നം കാണുന്നത് പോലെ ഒട്ടും എളുപ്പമല്ല അത് യഥാർത്ഥ്യമാക്കി എടുക്കുക എന്നുള്ളത്.
അതിനെ യഥാർത്ഥ്യമാക്കാൻ സംരംഭക മനോഭവമുള്ള ഒരാൾക്കേ കഴിയുകയുള്ളു.
അങ്ങനെ ഒരു മനോഭാവം ഉണ്ടാക്കിയെടുക്കലും വളരെ പ്രയാസമേറിയ കാര്യം തന്നെയാണ്.
സ്വപ്നങ്ങളെ യഥാർത്ഥ്യത്തിലേക്ക് കൊണ്ട് വരാൻ കൃത്യമായ മാർഗനിർദേശങ്ങളും ഇടക്കിടെ കൃത്യമായ മെൻററിംഗും ഒപ്പം തന്നെ യഥാർത്ഥ്യമാക്കിയെടുക്കാൻ
അതിന് വേണ്ട ഒരു കൂട്ടായ്മയും വേണം.
അങ്ങനെയുള്ള കുറച്ചാളുകളുടെ ഒരു കൂട്ടായ്മ.
അതാണ് flewhub.

മൂന്ന് കാര്യങ്ങളിലാണ് flewhub പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
Co-Working,Consulting and Coaching.
''ഒരു ഓഫീസിനകത്ത് ഒരുപാട് ഓഫീസ്''
അതാണ് Co-Working കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവിടെ പല പല കമ്പനികളുടെ സി.ഇ.ഒമാരും ഡയറക്റ്റർസും ഒക്കെ ഉണ്ടാകും. ഇവരൊക്കെ പരസ്പരം ഒരു നെറ്റ്വർക്കായി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാകും ഇവിടെ നടക്കുന്നത്.
ഒരുപാട് സ്വപ്നം കാണുന്ന പല പല ആശയങ്ങൾ ഉള്ളവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുത്ത് അതൊരു നെറ്റ്വർക്ക് ആക്കിയെടുത്ത് അതിലൂടെ അവരെ പരസ്പരം ഇന്ററാക്റ്റ് ചെയ്ത് വലിയൊരു കൂട്ടായ്മയായി വളർത്തിയെടുക്കുക. അത് കൊണ്ട് flewhubനെ ഒരു fully Enterpreneur driven Organisation എന്നാണ് അലി റിസ വിശേഷിപ്പിക്കുന്നത്.

ഒരു എൻട്രപ്രണർക്ക് വേണ്ട എല്ലാ കഴിവുകളും flewhubൽ നിന്നും നേടിയെടുക്കാം.
ഒരു ആശയവുമായി 
ഒരു സംരഭകൻ ഇവിടെ എത്തി ചേർന്നാൽ അയാൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും
വേണ്ട മെന്ററിംഗും നൽകി ഒരു വിഷൻ ഉണ്ടാക്കി എടുക്കുന്നു. 
തന്റെ ലക്ഷ്യം എന്താണെന്നും എന്താണ് താൻ ചെയ്യേണ്ടത് എന്നതിനെ കുറിച്ചുമുള്ള ഒരു വ്യക്തമായ ധാരണ അയാളുടെ ഉള്ളിൽ ഉണ്ടാക്കിയെടുക്കലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. 
താൻ ഉണ്ടാക്കിയ വിഷനിലൂടെ ചെറിയ ചെറിയ ഗോൾസ് സെറ്റ് ചെയ്യുകയും അതിലൂടെ തന്റെ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിച്ചേരാൻ പ്രാപ്തമാക്കുകയുമാണ് fewhub ചെയ്യുന്നത്.

''members of our co-working space get more than just a desk space,they will benefit from an engaging environment,shares skills and resources,increase motivation and an expanded network of professional contacts and sense of community.They will also receive priority access to our classes workshops and our social events.A perfect opportunity to meet,interact and network with just a right kind of people for you.''
തന്റെ സ്ഥാപനത്തിൽ നിന്നും ഒരു സംരഭകനു ലഭിക്കുന്ന നേട്ടത്തെക്കുറിച്ച് അലി റിസ വിവരിക്കുന്നത് ഇങ്ങനെയാണ്.

flewhubൽ മെമ്പറാകാൻ പ്രത്യേക Co-working fee സട്രക്ചർ ഉണ്ട്. മാസത്തിനോ അല്ലെങ്കിൽ വർഷത്തിലോ ആ ഫീ അടച്ചു കഴിഞ്ഞാൽ അത്രയും നാളത്തേക്ക് ആ ഒരു കമ്പനി എങ്ങനെ പ്രവർത്തിക്കണം എന്നതിനെകുറിച്ച് പൂർണ്ണമായ ഒരു വിഷൻ ഇവിടെ സെറ്റ് ചെയ്യുന്നു.
അതിനൊപ്പം തന്നെ ഓരോ ഗോളുകളും മൈൽ സ്റ്റോണുകളും സെറ്റ് ചെയ്ത് ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രതീക്ഷിക്കുന്ന റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു.

ഏതൊരു പുതിയ സംരഭത്തിന്റെയും ആദ്യ നാളുകളിലെ പ്രധാന പ്രശ്നം അവശ്യം വേണ്ട റിസോഴ്സുകളെ ലഭ്യമാക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന് ജോലി ചെയ്യാൻ ആവശ്യത്തിനു സ്കിൽഡ് വർക്കേർസിനെ കിട്ടുക. അങ്ങനെ ഒരു പ്രശ്നം ഒഴിവാക്കാൻ വേണ്ടി പലതരത്തിലുള്ള ഇന്റർൺഷിപ്പ് പ്രോഗ്രാമുകളും നിശ്ചിത ഫീ ഈടാക്കി കൊണ്ട് flewhub ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്കോ വിദ്യാർത്ഥി സംരഭകർക്കോ ഇത്തരം ഇന്റർൺഷിപ്പുകളിൽ പങ്കെടുക്കുകയും തുടക്ക മുതലെ entrepreneurship vision ഉണ്ടാക്കിയെടുക്കാനും പുതിയ പുതിയ ടെക്നോളജികളെ മനസിലാക്കിയെടുക്കാനും സഹായിക്കുകയും ചെയ്യുന്നു. അത് വഴി സ്റ്റാർട്ടപ്പ് കമ്പനികൾക്കാവശ്യമായ റിസോഴ്സുകളെയും flewhub നിർമ്മിച്ചെടുക്കുകയാണ്.
ഇന്ത്യയിലെ തന്നെ ആദ്യ ഇന്റഗ്രേറ്റഡ് പ്രീമിയം കോവർക്കിങ്ങ് ഹബ്ബാണ് flewhub.
'കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാർക്കിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
അലി റിസ അബ്ദുൾ ഗഫൂർ
ഫൗണ്ടർ & സി.ഇ.ഒ
ഫ്ല്യൂഹബ്
ഹൈലൈറ്റ് ബിസ്നസ് പാർക്ക്
കോഴിക്കോട്
ഫോൺ:+919048772040
+917012516886

Sunday, 20 November 2016

Industrial washing machines.............?

The process of washing the dirty clothes and linen is called Laundry. The clothing material that is being washed is also generally referred to as laundry. In any residential establishment, a lot of dirty linen accumulates... We provide customised laundry solutions for hotels, hospitals, hostels etc. Our laundry machine will be very cost effective in the log run as we give a lot of thrust to keep the recurring expenditure of the laundry under control...A good laundry machine ensures the following: Careful handling of linen articles while laundering, Correct processing and use of a suitable laundry agent. Click more to preview the laundry Process Layout...When purchasing a heavy duty washing machine, either for commercial laundry purposes or home, there are many aspects to consider.For a heavy duty laundry machine to better accommodate heavy use, drum size is one of the principle...Now a days Cost effective is the big Criteria. So we are offering direct factory price to our custormer. Take commercial laundry machines from our direct factory and save more..for more details click here

ശരിയായ ഉപദേശകരെ ജാഗ്രതയോടെ തെരഞ്ഞെടുക്കൂ.........?

ബിസിനസുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് എങ്ങനെ ശരിയായ ബിസിനസ് കണ്‍സള്‍ട്ടന്റിനെ അല്ലെങ്കില്‍ കോച്ചിനെ തെരഞ്ഞെടുക്കുമെന്നത്. തന്റെ ബിസിനസിനെ ചെറുകിട വ്യവസായത്തില്‍ നിന്ന് ഉയര്‍ത്തി വന്‍ സംരംഭം ആക്കി മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ സംരംഭകര്‍ ചിന്തിക്കുന്നു. അതിനായി പുതിയ കാര്യങ്ങള്‍ പഠിക്കാനും മാറാനുമൊക്കെ സംരംഭകര്‍ തയാറാകുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നിരവധി മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍ മുന്നോട്ടുവരുന്നു. ഇതൊരു നല്ല സൂചനയാണ്. പക്ഷെ ബിസിനസിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മിക്ക മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍ക്കും കാര്യമായ അവബോധമില്ലെന്ന് തോന്നിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം അവര്‍ സ്വന്തമായി ഇതുവരെ ബിസിനസ് ചെയ്തിട്ടില്ല എന്നതാണ്. പക്ഷെ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ക്ക് ബിസിനസിലെ അനുഭവസമ്പത്ത് ആവശ്യമില്ല, അദ്ദേഹം ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിരിക്കുന്നിടത്തോളം കാലം. എന്നാല്‍ ഇവരില്‍ പലരും തങ്ങളെ ബിസിനസ് കോച്ചായി റീ-ബ്രാന്‍ഡ് ചെയ്യുന്നു. ഒപ്പം അവര്‍ അതേക്കുറിച്ച് പരസ്യം ചെയ്യുന്നു. ബിസിനസിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാതെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഗോളുകളും ഫാന്‍സി വിഷനും മിഷന്‍ സ്റ്റേറ്റുമെന്റുമൊക്കെ സെറ്റ് ചെയ്യാന്‍ അവര്‍ സംരംഭകരെ പ്രചോദിപ്പിക്കുന്നു.
for more information click here 

Thursday, 4 August 2016

സെയിൽസിൽ വിജയം കൊയ്യാൻ എൻ എൽ പി..............?

സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രകടനം പതിന്മടങ്ങു മെച്ചപ്പെടുത്താൻ ഒരു സവിശേഷ പ്രോഗ്രാം - എൻ എൽ പി സെയിൽസ് മാസ്റ്ററി.
ഓരോ ദിവസവും പുതിയ വെല്ലുവിളികൾ നേരിടുന്ന മേഖലയാണ് സെയിൽസ്. വിജയം നേടുക എന്നതാണ് അവിടത്തെ പ്രധാന കാര്യം, എങ്ങനെയും കടന്നു കൂടുക എന്നതല്ല. പുതിയ മാറ്റങ്ങൾക്കനുസരിച്ച് തയാറാക്കിയ ഒരു സമഗ്ര പ്രോഗ്രാം ആയ എൻ എൽ പി സെയിൽസ് മാസ്റ്ററി ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ നിങ്ങളെ സജ്ജരാക്കുന്നു .
• 101 പ്രോസ്പെക്ടിങ് രീതികൾ 
• 101 സെല്ലിങ് രീതികൾ 
• 6 മാസം കൊണ്ട് നിങ്ങളുടെ സെയിൽസ് ഇരട്ടിയാക്കുക .
• എങ്ങനെ സമ്മർദ്ദം അതിജീവിക്കാം ,വിശ്വാസം പടുത്തുയർത്താം കൂടുതൽ വില്പന നടത്താം .
• എങ്ങനെ ലക്ഷ്യങ്ങൾ നിശ്ചയിക്കാം 
• എങ്ങനെ ശ്രദ്ധ പിടിച്ചു പറ്റാം 
• ഇരട്ടി വേഗത്തിൽ ഡീലുകൾ എങ്ങനെ ക്ലോസ് ചെയ്യാം .

ഹൃദയം കൊണ്ട് തുടങ്ങു
സെയിൽസിൽ യുക്തിയേക്കാൾ സ്ഥാനം ഹൃദയത്തിനാണ്. ക്ലയന്റുമായി ഒരു ബന്ധം സ്ഥാപിക്കാനും വിൽപന സുഗമമാക്കാനും അദ്ദേഹവുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
യുക്തിപൂർവമായ സെല്ലിങ്ങിനേക്കാൾ 3000 ഇരട്ടി ഫലപ്രദമാണ് വൈകാരികമായ സെല്ലിങ്.

നിങ്ങളിൽ നിക്ഷേപം നടത്തുക
നിങ്ങളുടെ കരിയറിൽ നേട്ടം കൊയ്യാൻ ഏറ്റവും പ്രധാനം നിങ്ങളിൽ തന്നെ നിക്ഷേപം നടത്തുകയാണ്. പരിശീലനം ഒരു സെയിൽസ്മാന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്ന ഉരകല്ലാണ് .
നിങ്ങളെ പോലുള്ള ഒരു പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം സമ്മർദ്ദങ്ങളും മനസ്സ് സൃഷ്ടിക്കുന്ന തടസ്സങ്ങളുമെല്ലാം കരിയറിനെ വളരെ ദോഷകരമായി ബാധിച്ചേക്കാം . മനഃശാസ്ത്ര വികാസ വൈദഗ്ധ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സവിശേഷമായ സിലബസ് വഴി എൻ എൽ പി ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളാണ് നിങ്ങൾക്ക് സമ്മാനിക്കുക. അങ്ങനെ നിങ്ങൾക്ക് വളരാം, മികച്ച വ്യക്തിയായും മികച്ച പ്രൊഫഷണലായും.

6 മാസം കൊണ്ട് വിൽപന ഇരട്ടിയാക്കൂ.
ഇതാ,നിങ്ങളുടെ വിജയത്തിന്റെ താക്കോൽ
Date : August 12,13,14 | Venue : Ernakulam
www.lifelinemindcare.org | info@lifelinemindcare.org | +91 8129702213


Monday, 1 August 2016

കച്ചവടക്കാർ പറയാറുള്ള പരാതികൾ.............?

G Cloud
ഒരു കച്ചവടക്കാരന് അയാളുടെ കച്ചവട സംബന്ധമായ എല്ലാ കാര്യങ്ങളും സ്മാർട്ട് ഫോൺ വഴി അറിയുവാൻ സാധിക്കുന്നു.
1 ജി പോസ് കൗഡ് കടയിലെ പോസ് സ്കെയിൽ ഇൻറർനെറ്റുമായി കണക്ട് ചെയ്ത് കടയിലെ സെയിൽ, സ്റ്റോക്ക് റിപ്പോർട്ടുകൾ തൽസമയം എവിടെ നിന്നും അറിയാംപർച്ചേസ്, സ്റ്റോക്ക് , ഡാമേജ് എന്നിവ മൊബൈൽ ഫോൺ വഴി തന്നെ ചെയ്യാൻ സാധിക്കും.
2 Kot അപ്ലിക്കേഷൻ റസ്റ്ററൻറ് , ഹോട്ടൽ എന്നിവക്ക് അനുയോജ്യമായ Kot അപ്ലിക്കേഷൻ.
വെയറ്റർക്ക് മൊബൈൽ / ടാബ് വഴി ഓർഡർ എടുക്കാം ,കിച്ചണിൽ ഓർഡർ പ്രിൻറ്റ് വരും.

3 ഷോപ്പിംങ്ങ് കാർട്ട് കടയിലെ പ്രൊഡക്റ്റുകൾ സ്വന്തം കാർട്ട് വഴി വിൽക്കാൻ സാധിക്കും.
പോസ്, KOT, ഷോപ്പിംങ്ങ് കാർട്ട് എല്ലാം ഒരു സെർവറിൽ ആയതു കൊണ്ട് ഷോപ്പ് ഓണർക്ക് എല്ലാം ഈസിയായി മാനേജ് ചെയ്യാൻ സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 18001201023

Tuesday, 26 July 2016

മാജിക് പെൻ തട്ടിപ്പ് വ്യാപകം...??

വ്യാപകമാകുന്ന മാജിക് പെൻ തട്ടിപ്പിനെതിരെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ബാങ്കുകൾ. വ്യാജ ചെക്കുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണു പ്രത്യേകതരം പേനയെക്കുറിച്ചു പ്രമുഖ ബാങ്കുകൾ മുന്നറിയിപ്പു നൽകിയത്. വ്യാജ ചെക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു വർധിക്കുകയാണെന്ന് എഫ്ജിബി ഉപഭോക്താക്കൾക്ക് അയച്ച ഇ–മെയിൽ സന്ദേശത്തിൽ പറയുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും ജാഗ്രതപാലിക്കേണ്ട കാര്യങ്ങളും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.

സിറ്റി ബാങ്കും ഉപഭോക്താക്കൾക്കു ജാഗ്രതാ നിർദേശം നൽകി. ഈ മാസം ആദ്യം റാക് ബാങ്കും നിർദേശം നൽകിയിരുന്നു. ഉപഭോക്താവിനു പ്രത്യേകതരം പേന നൽകിയതിനുശേഷം അതുവച്ചു വിവരങ്ങൾ ചെക്കിൽ എഴുതാൻ ആവശ്യപ്പെട്ടാണു തട്ടിപ്പു നടത്തുന്നതെന്നു ബാങ്ക് അറിയിച്ചു. മാജിക് പെൻ എന്നറിയപ്പെടുന്ന ഇത്തരം പേനകൾകൊണ്ട് എഴുതുന്നതു മാഞ്ഞുപോകുന്നതോ മായിച്ചുകളയാവുന്നതോ ആണ്. തനിക്കാവശ്യമായ തുകയും പേരും എഴുതിച്ചേർത്താണ് 
ഉപഭോക്താക്കളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കുന്നത്.

കൂടാതെ ക്രെഡിറ്റ് കാർഡ്, വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള തട്ടിപ്പു നടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബാങ്കിന്റെ പേരിൽ വ്യാജ ഇ–മെയിൽ അയച്ച് ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുന്ന രീതിയുമുണ്ട്. ബാങ്ക് അയച്ചതാണെന്നു കരുതി ഉപഭോക്താവ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾവരെ കൈമാറി വഞ്ചിതരാകാറുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു ബാങ്കുകൾ അറിയിച്ചു.
ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ...
1.ബാങ്കുകൾ നൽകുന്ന നിർദേശങ്ങൾ ചെക്ക് ആരുടെ പേരിലാണോ നൽകുന്നത്, അവരുടെ പേരും മറ്റു വിവരങ്ങളും പേന ഉപയോഗിച്ചുതന്നെ പൂരിപ്പിക്കുക. മറ്റുള്ളവർ നൽകുന്ന പേന ഉപയോഗിക്കാതിരിക്കുക.
2.സ്വന്തം വിവരങ്ങൾ നൽകുന്നതിനു മുൻപു ബാങ്ക് പ്രതിനിധിയുടെ ഫോട്ടോ ഐഡന്റിറ്റിയും മറ്റു വിവരങ്ങളും പരിശോധിക്കുക.
3.ഒരിക്കലും ബ്ലാങ്ക് ചെക്ക് നൽകാതിരിക്കുക.
4. ചെക്ക് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കുക.
5.അത്യാവശ്യമുള്ളപ്പോൾ മാത്രം ചെക്ക് ഉപയോഗിക്കുക. പരമാവധി ഇലക്ട്രോണിക് ബാങ്കിങ് ഉപയോഗിക്കുക.
6.ബാങ്കിൽനിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും എസ്എംഎസും ഇ–മെയിലും പതിവായി പരിശോധിക്കുക.
7.പരിചയമില്ലാത്തവർക്കു ചെക്ക് നൽകാതിരിക്കുക. ചെക്ക് സാംപിൾ ഉപഭോക്താവിൽനിന്നു ലഭിക്കാനായി ആകർഷകമായ പല വാഗ്ദാനങ്ങളും തട്ടിപ്പുകാർ നൽകാറുണ്ട്.
8.ചെക്കിൽ സുരക്ഷയ്ക്കായി നൽകിയിരിക്കുന്ന ഭാഗങ്ങൾ ശ്രദ്ധിക്കുക.
9.ചെക്കിൽ എഴുതാനായി ആരു പേന നൽകിയാലും ശ്രദ്ധിക്കുക. മാജിക് പേനയാണോ എന്നു പരിശോധിക്കുക.
10.മാജിക് പേനകൾ യുഎഇയിൽ നിരോധിച്ചതാണ്. ഇത്തരം പേനകൾ കണ്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കുക.

Monday, 25 July 2016

ആറില്‍ തോറ്റു, നൂറു കോടിയുടെ വിറ്റുവരവ്>>>>>>>>>>>>>>>>>>>>>>?

ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി. കളിയാക്കല്‍ കേട്ടില്ലെന്ന് നടിച്ച് പിന്നെയും പഠിച്ചു. പഠിച്ച് പഠിച്ച് ബി.ടെക്കും എം.ബി.എ.യുമെടുത്തു. അച്ഛനെപ്പോലെ കൂലിപ്പണിക്കാരനാവാന്‍ പോയ മുസ്തഫ പക്ഷേ, മാഷായില്ല. പകരം ദോശമാവും പൊറോട്ട മാവും വില്‍ക്കുന്നയാളായി. മുസ്തഫയുടെ കമ്പനിയുടെ വിറ്റുവരവ് ഇന്ന് 100 കോടി രൂപയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്നതാവട്ടെ 1,100 പേരും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മുസ്തഫയുടെ ഐ ഡി ഫ്രഷ് ഫുഡ് ലക്ഷ്യമിടുന്നത് ആയിരം കോടിയുടെ ബിസിനസാണ്.
ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍ കൊയ്യുന്ന മുസ്തഫയുടെ ബാല്യം പക്ഷേ, അത്ര സമ്പന്നമായിരുന്നില്ല. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട് ഉണ്ടായിരുന്നത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രം. ഏറ്റവും അടുത്തുള്ള ഹൈസ്‌കൂളിലേയ്ക്ക് നാലു കിലോമീറ്റര്‍ നടക്കണം. അതുകൊണ്ടുതന്നെ പ്രൈമറി സ്‌കൂളില്‍ തന്നെ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നതായിരുന്നു കുട്ടികളുടെ ശീലം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ മുസ്തഫയോടും ഉപ്പ പറഞ്ഞത് തന്റെയൊപ്പം കൂലിപ്പണിക്ക് കൂടാനായിരുന്നു. അതില്‍ വലിയ അപരാധം തോന്നിയില്ല സ്‌കൂളില്‍ പോകാത്ത ഉമ്മയ്ക്കും. ഒരിക്കലും വഴങ്ങാത്ത ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ചാണ് മുസ്തഫയും സ്‌കൂളിനോട് വിട പറയുന്നതിനെ കുറിച്ച് ആലോചിച്ചത്. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്.
കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ. മാഷിന്റെ പ്രയത്‌നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി.
മുസ്തഫ അങ്ങനെ ആദ്യമായി ചുരമിറങ്ങാന്‍ തീരുമാനിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്തലായിരുന്നു തടസ്സം. എന്നാല്‍, ഉപ്പയുടെ സുഹൃത്ത് ആ പ്രശ്‌നം പരിഹരിച്ചു. കോളേജിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍, പതിനഞ്ച് കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണത്തിനായി ഓരോ ഹോസ്റ്റലിലും പോകുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു മുസ്തഫയ്ക്ക്. മറ്റ് കുട്ടികളുടെ അര്‍ഥം വച്ചുള്ള നോട്ടവും കമന്റുകളുമൊന്നും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് മുസ്തഫ പഠിത്തത്തില്‍ മുഴുകി. അപ്പോഴും ഇംഗ്ലീഷായിരുന്നു വില്ലന്‍. ക്ലാസുകളൊക്കെ ഇംഗ്ലീഷില്‍. മുസ്തഫയ്ക്കാണെങ്കില്‍ ഒരക്ഷരം പിടികിട്ടുന്നുമില്ല. ഒരു കൂട്ടുകാരനാണ് അതൊക്കെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്. മുസ്തഫയുടെ ഉള്ളില്‍ വാശിയുടെ കനലെരിയുകയായിരുന്നു അപ്പോഴെല്ലാം. മൊഴിമാറ്റി കേട്ട് പഠിച്ചിട്ടും മുസ്തഫ നല്ല മാര്‍ക്കോടെ തന്നെ പ്രീഡിഗ്രി ജയിച്ചു.
അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൈവാധീനവുമാണ് അന്ന് തനിക്ക് തുണയായതെന്ന് മുസ്തഫ പറയുന്നു. വിദ്യാഭ്യാസ വായ്പയെടുത്താണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് വളരെ കരുതിയായിരുന്നു ഒരോ പൈസയും ചിലവിട്ടത്.
1995ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു എഞ്ചിനീയറാവുക മാത്രമായിരുന്നു സ്വപനം. അങ്ങിനെയാണ് ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്‌സില്‍ ചേര്‍ന്നത്. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര.
പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി. വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്ത് മിച്ചം വന്ന ഒരു ലക്ഷം രൂപ വയനാട്ടില്‍ ഉപ്പയ്ക്ക് അയച്ചു കൊടുത്തു. പൊട്ടിക്കരഞ്ഞാണ് ഉപ്പ ഈ വലിയ തുക സ്വീകരിച്ചത്. പിന്നീട് വീട് മാറ്റി നിര്‍മിച്ചു. സഹോദരിയുടെ കല്ല്യാണവും നടത്തി.
സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സില്‍ ഉദിച്ചത് ഇക്കാലത്താണ്. പഠിത്തം പാതിവഴിയില്‍ നിര്‍ത്തിയും കൂലിവേല ചെയ്തും നാട്ടില്‍ ജീവിതം നശിപ്പിക്കുന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ക്കൊരു ജോലി വേണം. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായത്. ജോലി ഉപേക്ഷിക്കുന്നതിനെ ഉപ്പയും ഭാര്യവീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു. ഒപ്പം നിന്നത് ഭാര്യയും ബന്ധുവായ നസീറും മാത്രം. അവര്‍ നല്‍കിയ ധൈര്യത്തില്‍ എം.ബി.എ പഠിക്കാന്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍ ചേര്‍ന്നു.
മുസ്തഫയുടെ ബന്ധുവായ ഷംസുദ്ദീനാണ് ദോശ മാവ് വില്‍ക്കുന്നതിന്റെ ആശയം പറഞ്ഞത്. ദോശമാവ് കവറിലാക്കി റബ്ബര്‍ ബാന്‍ഡ് കുടുക്കി വില്‍ക്കുന്നതിന് പകരം നല്ല കവറിലാക്കി വിറ്റാല്‍ എന്താണ് എന്നതായി ചിന്ത. മുസ്തഫ നല്‍കിയ 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു.
2007ല്‍ എം.ബി.എ. പൂര്‍ത്തിയാക്കി മുസ്തഫ ഔദ്യോഗികമായി തന്നെ കമ്പനിയില്‍ ചേര്‍ന്നു. മാര്‍ക്കറ്റിങ്ങിന്റെയും ഫിനാന്‍സിന്റെയും ചുമതലയുള്ള സി.ഇ.ഒ. കമ്പനി പിന്നെ പടിപടിയായി വളര്‍ന്നു. നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.
കൃത്രിമമായ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാര്‍ അനുദിനം വര്‍ധിച്ചു. കമ്പനിയുടെ പ്രരവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഐ ഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇന്ന് ഐ ഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഇന്ന് ഒരു മാസം വാങ്ങുന്നത് നാല്‍പ്പതിനായിരത്തോളം രൂപ.
ഒരു മുത്തശ്ശിക്കഥയേക്കാള്‍ കാമ്പുള്ള ഈ വിജയകഥയുടെ രഹസ്യം മുസ്തഫ തന്നെ പറയും. എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ നാളെയ്ക്കുവേണ്ടി കാത്തിരിക്കരുത്. വ്യവസായം തുടങ്ങാനുള്ള ആലോചനയുമായി നഷ്ടപ്പെടുത്തിയ കാലത്തില്‍ എനിക്ക് ഇന്ന് നഷ്ടബോധമുണ്ട്. അഞ്ച് വര്‍ഷം മുന്‍പെങ്കിലും ഈ കമ്പനി തുടങ്ങേണ്ടതായിരുന്നു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ശരിയായ ഉത്പ്പന്നവുമായി വന്നു എന്നതാണ് ഞങ്ങളുടെ വിജയം. സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച ഈ പാഠമാണ് മുസ്തഫ ഇന്ന് മറ്റ് യുവാക്കള്‍ക്ക് കൈമാറുന്നത്.

Saturday, 9 July 2016

KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്........?


6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.

പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.

19-വയസ്സിൽ അച്ഛനായി.

20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.

അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.

തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി. 

ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.

തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി.


നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.


ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.

ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....

Sunday, 3 July 2016

മനശക്തി പരിശീനത്തിലൂടെ സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ................?

എന്റെ മൈൻഡ് മാസ്റ്ററി പ്രോഗ്രാമിനെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് കോട്ടയത്തു വച്ച് നടത്തിയ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഗ്ളോറിയ. കോട്ടയത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായി ജോലി നോക്കുകയായിരുന്നു അവർ. മുപ്പത്തിരണ്ടു വയസായി. വിവാഹത്തെക്കുറിച്ച് പണ്ടെങ്ങോ മനസിൽ കയറിക്കൂടിയ ഭയം മൂലം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആകെക്കൂടി കടുത്ത നിരാശ. ജോലിയിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു ഗ്ളോറിയയുടെ മറ്റൊരു പ്രധാന പരാതി. ഗ്ളോറിയ പ്രോഗ്രാമിൽ സജീവമായി പങ്കെടുത്തു. ക്ളാസിൽ കൊടുക്കുന്ന ജേണലുകളെല്ലാം കൃത്യമായി എഴുതുകയും മെഡിറ്റേഷനുകളിൽ നിരുപാധികമായി പങ്കെടുക്കുകയും ചെയ്തു.
ഒരു കാര്യം ഉറപ്പ്. മാറ്റം വേണമെന്ന നല്ല ഒരു തീരുമാനം അവർ സ്വയം കൈക്കൊണ്ടിരുന്നു. ക്ലാസിലുണ്ടായിരുന്ന പലരുടെയും പോസിറ്റീവ് ഊർജം മെല്ലെ ഗ്ളോറിയയിലേക്ക് പകരുന്നുണ്ടെന്ന് എനിക്ക് മനസിലായി. തെറ്റായ വിശ്വാസങ്ങളുടെയും അകാരണമായ ഭീതിയുടെയും വെറുപ്പിന്റെയും മാലിന്യങ്ങൾ മനസിൽ നിന്ന് തുടച്ചുമാറ്റാൻ ഞാൻ അവരെ പഠിപ്പിച്ചു. പകരം അവിടെ സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും നന്മയുടെയും ശുഭചിത്രങ്ങൾ നിറച്ചു. വളരെ സന്തോഷത്തോടെയാണ് അവർ പ്രോഗ്രാം കഴിഞ്ഞു പോയത്.
നാലു മാസം കഴിഞ്ഞ്, ഒരു ദിവസം ഗ്ളോറിയ എന്റെ ഓഫിസിൽ വിളിച്ചു. അവർ ആഹ്ളാദഭരിതയായിരുന്നു. കാരണം കോട്ടയത്തു തന്നെയുള്ള ബാങ്കുദ്യോഗസ്ഥനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഇതെങ്ങനെ സംഭവിച്ചു എന്നതിന് ഒരൊറ്റ ന്യായീകരണമേയുള്ളു. മനശക്തി പരിശീനത്തിലൂടെ സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഗ്ളോറിയയ്ക്ക് കഴിഞ്ഞു. അതാണ് അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. സ്വന്തം മനസിൽ നിന്നു തന്നെയാണ് അവർ ജീവിക്കാം കണ്ടെത്തിയതെന്ന് സ്പഷ്ടം.
അതുപോലെ നിങ്ങളുടെ മനസിന്റെ നിധിപേടകം തുറന്നു നോക്കുകയാണെങ്കിൽ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ധാരാളം അറിവും അതിനെ പ്രചോദിപ്പിക്കുന്ന അഭിനിവേശവും വിജയം ലഭിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷവും വിജയത്തിലേക്ക് പ്രേരിപ്പിക്കുന്ന വാശിയും വിജയേച്ഛയുമൊക്കെ സുക്ഷിച്ചുവച്ചിരിക്കുന്നതു കാണാം. പക്ഷെ അവ കാണണമെങ്കിൽ നിങ്ങൾ മനസിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കണം.
Mind Mastery Workshop | Calicut
info@lifelinemindcare.org | www.lifelinemindcare.org | +91 8129702213, +91 8138904235

Sunday, 12 June 2016

എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു?
ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലം കിട്ടാത്തതില്‍ അങ്ങേയറ്റം നിരാശരാണ് പലരും. എല്ലാവരും ഒരേ ലക്ഷ്യം നേടാന്‍ വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മാനേജര്‍മാര്‍ക്കിടയിലെ മത്സരവും പിരിമുറക്കവും പരിഹരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല.
ബിസിനസുകളുടെ ഉയര്‍ന്ന പരാജയ നിരക്കാണ് അലട്ടുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതുകൊണ്ട് നമുക്ക് വികസിത രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. അമേരിക്കയിലെ കാര്യമെടുത്താല്‍ 15 വര്‍ഷത്തിനുള്ളില്‍ 74 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നു. യുഎസ്എ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളാണിത്. ഒന്നോര്‍ത്തു നോക്കണം; ലോകത്ത് ബിസിനസ് ചെയ്യാനാകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. ഫോബ്‌സിന്റെ 'Best Countries for Business’ പട്ടികയില്‍ 98-ാം സ്ഥാനമുള്ള ഇന്ത്യയില്‍ എന്തായാലും ഈ നിരക്ക് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരിക്കും എന്ന കാര്യം തീര്‍ച്ച.
ലാളിത്യം നഷ്ടമാകുന്നു
ബുദ്ധിയും വൈദഗ്ധ്യവുമുള്ള അങ്ങേയറ്റം പ്രചോദിതരായ സംരംഭകരും മാനേജര്‍മാരും ഉണ്ടായിട്ടും ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സങ്കേതങ്ങള്‍ ബിസിനസ് നടത്തിപ്പിനായി സ്വീകരിച്ചിട്ടും എന്തുകൊണ്ട് ബിസിനസുകള്‍ പരാജയത്തെ മുഖാമുഖം കാണുന്നു?

പ്രൊമോട്ടറുടെ സാമര്‍ത്ഥ്യമില്ലായ്മ, പരിചയക്കുറവ്, സര്‍ക്കാര്‍ നയങ്ങള്‍, നയവ്യതിയാനങ്ങള്‍, നയരാഹിത്യങ്ങള്‍ എന്നിങ്ങനെ പൊതുവെ മാനേജ്‌മെന്റ് വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ കൊണ്ടു മാത്രമാണ് ബിസിനസുകള്‍ പരാജയപ്പെടുന്നതെങ്കില്‍ ബിസിനസുകളുടെ വിജയശതമാനം ഇപ്പോഴുള്ളതിനേക്കാളും ഉയര്‍ന്നേനെ. അതായത്, വന്‍തോതില്‍ ബിസിനസ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന ഒരു പൊതുവായ ഘടകം ഉണ്ട്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഈ പൊതുവായ ഘടകം നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതിയുമായി നേരിട്ട് ബന്ധമുള്ളതാണ്.
ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. സ്വതവേ ബിസിനസുകളെല്ലാം ലളിതമാണ്; പക്ഷേ നാമതിനെ മാനേജ് ചെയ്ത് സങ്കീര്‍ണമാക്കുകയാണ്. എന്തുകൊണ്ടാണ് ഞാന്‍ ബിസിനസുകള്‍ ലളിതമാണെന്ന് പറയുന്നത്? കാരണം, ബിസിനസ് എന്നുവെച്ചാല്‍ പരസ്പര ബന്ധിതമായ ചില ഘടകങ്ങളും പ്രോസസുമാണ്. അതായത് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം നിശ്ചയിക്കുന്നത് ചില ഘടകങ്ങളാണ്. ചുരുക്കത്തില്‍ ചില പ്രതിബന്ധങ്ങളാണ് ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ ബാധിക്കുന്നത്.
നാം എങ്ങനെയാണ് ലളിതമായ ഒരു കാര്യത്തെ സങ്കീര്‍ണമാക്കുന്നത്? ഓര്‍ഗനൈസേഷന്‍ വളരുമ്പോള്‍ ബിസിനസ് സങ്കീര്‍ണമായെന്നു പറയാം. കൂടുതല്‍ ആളുകള്‍, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍, വിപണി കൂടുതല്‍ വിശാലം അങ്ങനെ പലതും. ഇങ്ങനെ ബിസിനസ് വിശാലമാകുമ്പോള്‍ അതിലെ സങ്കീര്‍ണത കുറയ്ക്കാനുള്ള മാര്‍ഗം ബിസിനസിനെ വിഭജിച്ച് നിയന്ത്രിക്കുന്നതാണെന്ന് ചിലര്‍ കരുതും. ഓരോ വിഭാഗവും ഓരോ മാനേജര്‍മാര്‍ക്ക് കീഴിലാക്കും. ഈ സംവിധാനം പിന്നെയും ഏറെ പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിക്കും. അതെന്താണെന്ന് നോക്കാം.
ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തിനും ഓരോ പ്രൊഫഷണല്‍ മാനേജര്‍മാരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഓര്‍ഗനൈസേഷനിലെ ഏതാണ്ടെല്ലാ വിഭാഗത്തിനും തുല്യമായ പ്രാധാന്യമാകും ലഭിക്കുക. ഒരിക്കലും ഒരു മാനേജറും തന്റെ ജോലി അപ്രധാനമാണെന്ന് ധരിക്കുകയും അരുത്. സംരംഭകനാണെങ്കില്‍, ഈ ഓരോ വിഭാഗത്തിനും ഒരേ പ്രാധാന്യം കല്‍പ്പിച്ചു കൊണ്ട് ഒരുപോലെ മാനേജ് ചെയ്യാന്‍ ശ്രമിക്കും. ഈ മനോഭാവം മാനേജര്‍മാരുടെ തലത്തില്‍ നിന്ന് അരിച്ചിറങ്ങി താഴെ തട്ടിലുള്ള സൂപ്പര്‍വൈസറി പോലുള്ള തലങ്ങളിലേക്ക് വരെ എത്തും.
കാണാതെ പോകുന്ന വസ്തുതകള്‍
അതുകൊണ്ട് എന്താണ് സംഭവിക്കുക? ഈ മനോഭാവം വളര്‍ന്നുകഴിഞ്ഞാല്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് എന്ത് വലിയ പ്രതിബന്ധമാണത് സൃഷ്ടിക്കുക?

അത് മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ചില ഓര്‍ഗനൈസേഷനുകളില്‍ ഉല്‍പ്പാദനമാകും ഏറ്റവും വലിയ പ്രതിബന്ധം. അതില്‍ തന്നെ ഒരു പ്രത്യേക മെഷീനിന്റെ ഉല്‍പ്പാദനക്ഷമതയായിരിക്കും ഏറ്റവും സുപ്രധാനമായ കുപ്പിക്കഴുത്ത്. നാം പൊതുവേ എന്താണ് ചെയ്യുക? ഫാക്റ്ററിയിലെ എല്ലാ മെഷീനിനെയും പോലെ ഇതിനെയും പരിഗണിക്കും. അതായത് മറ്റ് മെഷീനുകള്‍ക്കുള്ളതുപോലെ ലഞ്ച് ബ്രേക്കും ടീ ബ്രേക്കുമെല്ലാം ഇതിനും കാണും. ഈ ഒരൊറ്റ മെഷീനിന്റെ ഔട്ട്പുട്ടിനെ ആശ്രയിച്ചിരിക്കുന്നു മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം എന്ന വസ്തുത മാനേജ്‌മെന്റ് ഇവിടെ കാണാതെ പോകുന്നു. ഈ ഒരു മെഷീനിന്റെ ലഞ്ച്/ടീ ബ്രേക്കുകള്‍ ഒഴിവാക്കിയാല്‍ വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ലാഭം ഇരട്ടിയാക്കുകയും ചെയ്‌തേക്കും!
ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ബിസിനസുകള്‍ സ്വതവേ ലളിതമാണ്. ചില ഘടകങ്ങളാണ് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ സ്വാധീനിക്കുന്നത്. നമ്മുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകത്തിന് പര്യാപ്തമായ ഊന്നലാണ് നല്‍കുന്നതെങ്കില്‍ അത്ഭുതകരമായ, അതായത് ഇരട്ടി ലാഭം നേടാനുതകുന്ന ഫലം നമുക്ക് ലഭിക്കും. ഒരു ബിസിനസ് വിജയകരമായി മുന്നോട്ടു നയിക്കാന്‍ അതിലെ എല്ലാ വിഭാഗത്തെയും ഒരേ പ്രാധാന്യത്തോടെ സമീപിക്കേണ്ട കാര്യമില്ല. ഓരോ ബിസിനസിലും ഓരോ നിര്‍ണായക ഘടകമുണ്ടാകും. ഇത് വ്യത്യസ്ത ബിസിനസുകള്‍ക്ക് വ്യത്യസ്തമായിരിക്കും. കാലത്തിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ നിര്‍ണായക ഘടകത്തെ അത്രയും പ്രാധാന്യമില്ലാത്തവയില്‍ നിന്ന് വ്യത്യസ്തമായി പരിഗണിക്കുകയാണ് വേണ്ടത്. ബിസിനസ് വിജയം ഉറപ്പാക്കാന്‍ ഓര്‍ഗനൈസേഷനിലെ എല്ലാവരും ഇക്കാര്യം മനസിലാക്കിയിരിക്കുകയും വേണം.
ഇനി മറ്റൊരു നെഗറ്റീവ് ഫലത്തെ കുറിച്ച് വിശദീകരിക്കാം. ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തെയും വിഭജിച്ച് അതത് മാനേജര്‍മാര്‍ക്ക് കീഴിലാക്കുമ്പോള്‍ അവരെടുക്കുന്ന ചില തെറ്റായ തീരുമാനങ്ങള്‍ എങ്ങനെ ബിസിനസിന് പ്രതികൂലമാകുന്നുവെന്ന് ഇതിലൂടെ തെളിയിക്കാം.
ഒറ്റപ്പെട്ട തുരുത്തുകള്‍!
ഓരോ വിഭാഗവും ഓരോ മാനേജര്‍മാരുടെ കീഴിലാകുമ്പോള്‍ പൊതുവായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ഭാഗികമായ സ്വാതന്ത്ര്യത്തോടെ മാനേജര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ വിഭാഗവും ഓരോ കോസ്റ്റ് സെന്റര്‍ കൂടിയാകുമ്പോള്‍ ഇവയോരോന്നിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് മാനേജ് ചെയ്യുന്നതിന് ഏറ്റവും നല്ല വഴിയെന്ന് ധരിക്കും.

ഇങ്ങനെ ഓരോ വകുപ്പിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴുണ്ടാകുന്ന അപകടമെന്താണെന്ന് നോക്കാം. പര്‍ച്ചേസ് മാനേജരോട് അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കും. ഇദ്ദേഹം എന്തു ചെയ്യും? കമ്പനി വാങ്ങുന്ന അസംസ്‌കൃത വസ്തുവിന്റെ ചെലവ് ചുരുക്കാന്‍ തീരുമാനിക്കും. നിലവിലുള്ള സപ്ലയറില്‍ നിന്ന് വാങ്ങുന്നത് നിര്‍ത്തി വില കുറഞ്ഞ മറ്റൊരു സപ്ലയറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഈ വകയില്‍ കമ്പനിയുടെ മെറ്റീരിയല്‍ കോസ്റ്റില്‍ 60 ലക്ഷം രൂപ തനിക്ക് ലാഭിക്കാനായെന്നും അവകാശപ്പെടും.
എന്നാല്‍ മറ്റൊരിടത്ത് പ്രശ്‌നം തലപൊക്കിയിട്ടുണ്ടാകും. കുറഞ്ഞ നിരക്കില്‍ സപ്ലയര്‍ നല്‍കിയ അസംസ്‌കൃത വസ്തുവിന് ഗുണമേന്മ കുറവായതിനാല്‍ പ്രൊഡക്ഷനില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രതിമാസം ഇതിലൂടെ 60 ലക്ഷം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നഷ്ടമാകുന്നുണ്ടാകും. അതായത് പ്രതിവര്‍ഷം 60 ലക്ഷം രൂപ ലാഭിക്കാനെടുത്ത ഒരു തീരുമാനം ഓര്‍ഗനൈസേഷന്റെ പ്രതിമാസ പ്രകടനത്തെ തന്നെ കുഴപ്പത്തിലാക്കും.
ഇത് തെറ്റായ ഒരു തീരുമാനമായിരിക്കും എന്നു മാത്രമല്ല ഇതിന് ശേഷം പര്‍ച്ചേസ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും മോശമാകും. ഒരു വിഭാഗം അതിന്റെ കാര്യക്ഷമത കൂട്ടുവാന്‍ ചെയ്ത കാര്യം എങ്ങനെയാണ് മറ്റൊന്നിന് പ്രശ്‌നമായതെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും നെഗറ്റീവ് റിസള്‍ട്ടേ ഉണ്ടാകാറുള്ളൂ. മിക്ക ഓര്‍ഗനൈസേഷനിലും മാനേജര്‍മാര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രവൃത്തികള്‍ മറ്റ് വിഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന അനന്തരഫലത്തെ കുറിച്ച് ബോധവാന്മാരായിരിക്കുകയുമില്ല. തീരുമാനങ്ങള്‍ നടപ്പാക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്നതാണ് ഏറ്റവും കഷ്ടം.
മൂന്നാമത്തെ നെഗറ്റീവ് ഫലം എന്താണെന്ന് നോക്കാം. വ്യത്യസ്ത മാനേജര്‍മാര്‍ വിഭിന്നങ്ങളായ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തന്ത്രങ്ങളുമായി രംഗത്ത് വരും. വിഭവങ്ങളുടെ അപര്യാപ്തതയാണ് തന്റെ പദ്ധതി പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്താത്തതിന് കാരണമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേരും. ഇത് അനാവശ്യമായ മത്സരത്തിനും പിരിമുറുക്കത്തിനും ബന്ധങ്ങള്‍ മോശമാകുന്നതിനും കാരണമാകും. ഇനി ഇത്തരമൊരു പദ്ധതി വിജയകരമായി ആ മാനേജര്‍ നടപ്പാക്കിയാല്‍ പോലും മറ്റ് ചില വിഭാഗങ്ങളുടെ പിടിപ്പുകേട് അതിന്റെ പൂര്‍ണ ഫലത്തെ നിഷ്പ്രഭമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നും. അശ്രാന്തപരിശ്രമം നടത്തിയിട്ടും ഓര്‍ഗനൈസേഷനില്‍ മികച്ച ഫലം കിട്ടാതിരിക്കാന്‍ ഇത് ഇടയാക്കും.
പിഴവ് കണ്ടെണ്ടത്തുക
അതായത് ഓര്‍ഗനൈസേഷന്റെ മൊത്തം പ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്ന സുപ്രധാന ഘടകത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാനും അതിലൂടെ പ്രവര്‍ത്തനം മോശമാകാനും മാത്രമേ ഇത്തരം വിഭജിച്ചുള്ള പ്രവര്‍ത്തന രീതി സഹായകരമാകൂ.

സമയം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു തന്നെയാണ് ബിസിനസിലെ സുപ്രധാനമായ മറ്റൊരു ഘടകം. ബിസിനസ് കാലാവസ്ഥ അനുദിനം ബുദ്ധിമുട്ടേറി വരികയാണ്. വിപണിയിലെ അസ്ഥിരത, കൂടുതല്‍ തുറന്ന വിപണി, ഉല്‍പ്പന്നത്തിന്റെ ആയുസ് കുറയുന്നത് എന്നതൊക്കെ ഇതിന് കാരണമാകുന്നുണ്ട്. നമ്മുടെ ബിസിനസ് നടത്തിപ്പില്‍ എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അത് തിരുത്താന്‍ പറ്റിയില്ലെങ്കില്‍ ബിസിനസിന്റെ പരാജയ സാധ്യത തീര്‍ച്ചയായും ഉയരും.

Wednesday, 27 April 2016

MA Yousef Ali discusses In conversation with Riz Khan for CEO's outlook with HSBC. !!


Managing Director MA Yousef Ali discusses how he transformed Emke Lulu Group into one of the Middle East's largest and most successful retail conglomerates.
To view more, visit www.business.hsbc.ae/CEO

Sunday, 10 April 2016

നിങ്ങള്‍ ബിസിനസിന് അകത്തോ, പുറത്തോ ?

ഒരു ചെറിയ സ്‌റ്റേഷനറി കട നടത്തുന്ന, അച്ഛന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനും നല്ല കാര്യപ്രാപ്തിയുള്ള ആളുമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഒരാള്‍. പക്ഷെ, നാട്ടിലെ മിക്ക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാറില്ല. കടയടച്ചു പോന്നാല്‍ 'ശരിയാവില്ല' എന്നതുതന്നെ കാരണം. മുമ്പ് ഒരു തവണ കട, അസിസ്റ്റന്റ് സാഗറിനെ ഏല്‍പ്പിച്ചു പോന്നതിന്റെ കഥ ഇപ്പോഴും അദ്ദേഹം പറയും. തെറ്റി എടുത്തുകൊടുത്തത് 800 രൂപയുടെ സാധനങ്ങള്‍, കാണാതായത് വേറെ 650 രൂപയോളം. പിന്നെ കണക്കെഴുത്ത് തെറ്റിയതിലൂടെ വേറെയൊരു 1200 രൂപയും. അതോടെ ഇത്രയും മൂല്യമെങ്കിലും ഉള്ള പരിപാടികള്‍ വന്നാലേ കടയടച്ചിടുന്ന (സാഗറിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ!) പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്ന് കക്ഷി തീരുമാനി ച്ചു. പ്രതാപന്‍ എന്ന് പേരുള്ള വേറൊരു പരിചയക്കാരനുണ്ട്. അദ്ദേഹത്തിന് ആഫ്രിക്കയിലേക്ക് തുണി കയറ്റി അയക്കുന്ന ബിസിനസാണ്. ഒപ്പം രണ്ട് ചെമ്മീന്‍കെട്ടും മൂന്നാറില്‍ ഒരു ഫാം ഹൗസുമുണ്ട്. കോടികളുടെ വരുമാനമുള്ള ശരിക്കും ഒരു പ്രതാപന്‍! ഇദ്ദേഹമാകട്ടെ നല്ല വെള്ള ജുബ്ബയും മുണ്ടും കയ്യില്‍ ഒരു 'ടിസോട്ട്' വാച്ചും കെട്ടി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാകും. ഒരുകാലത്ത് എന്നെ ഏറെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്! ചില ബിസിനസുകാര്‍ വളരെ 'ബിസി'യും മറ്റു ചിലര്‍ വളരെ 'ഫ്രീ'യും ആകുന്നതെങ്ങനെ?

അകത്തും പുറത്തും
ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയിനറെയോ, ഡോക്ടറേയോ 
പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്‌മെന്റാണ്. ഇന്ന് ജോലിചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. അതുകൊണ്ടു തന്നെ അച്ഛന്റെ ആ സുഹൃത്ത് ചെയ്യുന്നത് വെറുമൊരു സെല്‍ഫ് എംപ്ലോയ്‌മെന്റും എന്‍ഗേജ്‌മെന്റുമാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് ബിസിനസ് ആണെന്ന തെറ്റിദ്ധാരണയില്‍ ജീവിതം മുഴുവന്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കുകയാണ്. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ 'അസുഖം' കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്‌സും സെയില്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് 'സന്തോഷ് പണ്ഡിറ്റാ'കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!
ബിസിനസുകാര്‍ 'പണ്ഡിറ്റ്' ആകുമ്പോള്‍
എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?
ഇത്തരം 'പണ്ഡിറ്റു'മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുകാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. ആരെങ്കിലും എടുത്തുകൊണ്ടുപോ കുമെന്ന് തീര്‍ച്ച. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം 'സിസ്റ്റം' വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.
എങ്ങനെ ബിസിനസിന് പുറത്തേക്ക് കടക്കാം?
എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് 'സിസ്റ്റമൈസ്' ചെയ്‌തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്‌വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്‌വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്‌വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം.
നിങ്ങള്‍ക്ക് മാനസികമായി ഒരുപാട് അടുപ്പമുള്ള ഒരാളാണെങ്കില്‍ പറഞ്ഞുവിട്ടിട്ട്, എല്ലാ മാസവും വീട്ടിലേക്ക് ഒരു സംഖ്യ അയച്ചുകൊടുത്താലും തരക്കേടില്ല...! അല്ലെങ്കില്‍ ഇത്തരക്കാര്‍ മൊത്തം ബിസിനസിനേയും ബാധിക്കുന്ന കാന്‍സര്‍ ആയേക്കാം. ഇനി പഴയ പ്രതാപന്‍ ചേട്ടനിലേക്ക് വരാം. അതെ, അദ്ദേഹം ഇത്തരത്തില്‍ ബിസിനസിനു പുറത്തുകടന്ന ആളാണ്. രാവിലെയും വൈകിട്ടും സ്മാര്‍ട്ട് ഫോണില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പര്‍ച്ചേസ്, സ്‌റ്റോക്ക്, എക്കൗണ്ട്‌സ്, സെയില്‍സ് എല്ലാം മൊബീല്‍ സ്‌ക്രീനിലുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ ക്യാമറയില്‍ കാണാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും...ബാക്കി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാവുകയും ചെയ്യും.
ഇങ്ങനെയാണ് ബിസിനസിന് പുറത്തേക്ക് കടക്കുന്നത്. ബിസിനസ് ഒരു വലിയ വനം പോലെയാണ്. വനത്തിനകത്താണെങ്കില്‍, പുറകില്‍ മറഞ്ഞു നില്‍ക്കുന്ന പുലിയെ പോലും നമ്മള്‍ കണ്ടില്ലെന്നു വരാം. വനത്തിന് മുകളിലൂടെ ഒരു ഹെലികോപ്റ്ററില്‍ പറക്കുകയാണ് വേണ്ടത്. മരവും മൃഗങ്ങളും പുഴയും എല്ലാം കണ്ടും നിരീക്ഷിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കാം. എങ്കില്‍ ഇനി വൈകേണ്ട!
ഉടനെ പുറത്തുകടന്നോളൂ.... സ്മാര്‍ട്ടായിക്കോളൂ....

20 Businesses That Can Be Started in India With Rs. 1 Lakh ??

20 Businesses That Can Be Started in India With Rs. 1 Lakh

പരാജയം പാഠമാക്കുക, സോയ്ചിറോയെപ്പോലെ ?

ജീവിതത്തില്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, എങ്ങുമെത്താനായില്ലല്ലോ? എന്തുകൊണ്ട് എനിക്ക് മാത്രം ഇത്രയധികം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നു? ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും ഇങ്ങനെ വിലപിക്കാത്തവര്‍ ചുരുക്കം. നിങ്ങള്‍ എത്രതവണ പരിശ്രമിച്ചു എന്നതല്ല, വിജയം വരെ പരിശ്രമിച്ചോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോഴും അവയെയെല്ലാം മുന്നേറാനുള്ള ചവിട്ടുപടിയായി കാണുന്നവര്‍ക്ക് വിജയം സുനിശ്ചിതം തന്നെ എന്നതിന് ചരിത്രത്തില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാകും.ഹോണ്ട കമ്പനിയുടെ അധിപനായ സോയ്ചിറോ ഹോണ്ടയുടെ ജീവിതകഥ കേട്ടുനോക്കൂ. 1906 നവംബര്‍ 17ന് ജപ്പാനിലെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ സോയ്ചിറോയ്ക്ക് ഓട്ടോമൊബൈല്‍ രംഗത്തോടായിരുന്നു കമ്പം. 1937ല്‍ 28ാമത്തെ വയസ്സില്‍ ഒരു കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെ പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കി ടൊയോട്ട കമ്പനിയില്‍ കൊണ്ടുപോയിക്കൊടുത്തു. ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ പണം കൊണ്ടാണ് പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കിയത്. കഷ്ടമമെ ന്നല്ലാതെ എന്തുപറയാന്‍? വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന് പറഞ്ഞ് ടൊയോട്ട കമ്പനിക്കാര്‍ കൈയൊഴിഞ്ഞു. ഫാക്ടറികളിലും മറ്റും അലഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം പഠിച്ചെടുത്തു. അങ്ങനെ 1941ല്‍ ടൊയോട്ടയുമായി കരാറിലേര്‍പ്പെട്ടെങ്കിലും മറ്റൊരു പ്രശ്നം ഉടലെടുത്തു. ഓര്‍ഡര്‍ നല്‍കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല. ആവശ്യത്തിന് മെറ്റീരിയല്‍ ലഭ്യമല്ല. അതും സംഘടിപ്പിച്ച് കമ്പനി തുടങ്ങിയെങ്കിലും അവിടെയും ദൗര്‍ഭാഗ്യം വേട്ടയാടി. രണ്ടാം ലോകമഹായുദ്ധം വന്നതിനാല്‍ രണ്ട് തവണ കമ്പനിയില്‍ ബോംബിട്ടു. ബോംബേറില്‍ ഫാക്ടറി തകര്‍ന്നു തരിപ്പണമായി. അങ്ങനെ എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന് തോന്നിയ നിമിഷം. വാഹനത്തില്‍ നിറക്കാനുള്ള ഇന്ധനം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ സൈക്കിളിലായിരുന്നു യാത്ര. അപ്പോഴാണ് അദ്ദേഹത്തിന് ഒരു പുതിയ ആശയം തോന്നിയത്. സൈക്കിളില്‍ പിടിപ്പിക്കാനുള്ള യന്ത്രം കണ്ടെത്തി. അദ്ദേഹമങ്ങനെ നീങ്ങുന്നതു കണ്ട ആളുകള്‍ ഇത്തരത്തിലൊരു വാഹനം തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു. 18,000 പേര്‍ക്ക് ഇത്തരത്തിലൊരു പ്രൊഡക്ട് ഉണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം കത്തെഴുതി. 5000 പേര്‍ അഡ്വാന്‍സ് കൊടുത്തു. ആ അഡ്വാന്‍സ് തുക കൊണ്ടാണ് ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ രൂപം കൊണ്ടത്. അങ്ങനെ 1948 സെപ്റ്റംബര്‍ 24ന് ഹോണ്ട കമ്പനി രൂപം കൊണ്ടു. അതൊരു തുടക്കമായിരുന്നു. 1968 ആയപ്പോഴേക്കും പ്രതിമാസം 1 മില്യണ്‍ മോട്ടോര്‍ സൈക്കിളുകളാണ് ഹോണ്ട നി ര്‍മിച്ചു നല്‍കിയത്. എണ്‍പതുകളുടെ പകുതിയില്‍ വേള്‍ഡ് മാര്‍ക്കറ്റിന്‍റെ പകുതിയും ഹോണ്ട പിടിച്ചടക്കി.1962ല്‍ ആദ്യ റേസ് കാര്‍ പുറത്തിറക്കിയപ്പോള്‍ രാജ്യത്ത് മറ്റൊരു കാര്‍ നിര്‍മാതാക്കളുടെ ആവശ്യമില്ലെന്നു പറഞ്ഞ് പി ന്തിരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍, 1970കളോടെ ശക്തമായ മല്‍സരത്തെ അതിജീവിച്ച് ഓട്ടോമോട്ടീവ് രംഗത്ത് വിജയക്കൊടി പാറിക്കാന്‍ ഹോണ്ടക്ക് കഴിഞ്ഞു. ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാറുകളും ബൈക്കുകളും ട്രാക്ടറുകളുമുള്‍പ്പെടുന്ന ഒരു വലിയ ശൃംഖലയായി വ്യാപിച്ചിരിക്കുന്നു. വിജയക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കുഞ്ഞുനാളില്‍ തന്നെ മോഹിപ്പിച്ച ആ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം വാചാലനാവുന്നു. “ആദ്യമായി കാര്‍ കണ്ട നിമിഷം. പിന്നെ ഞാന്‍ അതിനു പുറകെയായിരുന്നു. തീരെ കുഞ്ഞായിരുന്നെങ്കിലും അന്നേ ഞാന്‍ മനസ്സിലുറപ്പിച്ചിരുന്നു ഒരുനാള്‍ ഞാനും ഒരു കാര്‍ നിര്‍മിക്കുമെന്ന്. അതെ, നമുക്ക് തീവ്രമായ സ്വപ്നമുണ്ടെങ്കില്‍ ലോകം മുഴുവന്‍ ആ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ വരും എന്ന ആല്‍ക്കെമിസ്റ്റിലെ വരികള്‍ എത്ര ശരി അല്ലേ? പരാജയപ്പെട്ടുഴലുമ്പോള്‍ ശുഭാപ്തി വിശ്വാസം വിടാതെ ഒന്നു മനസ്സിലോര്‍ക്കുക. ഇവ ഒന്നിന്‍റെയും അവസാനമല്ല. ഇനിയുമേറെ പോകാനുണ്ട്. “എല്ലാവരും വിജയം സ്വപ്നം കാണുന്നു. എന്നാല്‍, തുടര്‍ച്ചയായി വരുന്ന പരാജയങ്ങളെ അഭിമുഖീകരിച്ച് ആത്മപരിശോധന നടത്തി മുന്നേറുന്നവര്‍ക്കൊപ്പമേ വിജയമുണ്ടാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിജയത്തില്‍ ഒരു ശതമാനം പരിശ്രമവും ബാക്കിയെല്ലാം തടസ്സങ്ങളെ ധൈര്യപൂര്‍വ്വം അതിജീവിക്കലുമാണ്. പ്രതിബന്ധങ്ങളെ നിങ്ങള്‍ ഭയക്കുന്നില്ലെങ്കില്‍ വിജയവും നിങ്ങളുടേതാകും. തീര്‍ച്ച.” സ്വന്തം ജീവിതത്തിലൂടെയാണല്ലോ അദ്ദേഹം ഈ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാക്കുന്നത്.

കുറഞ്ഞ മുതൽ മുടക്കിൽ സുപെര്മാര്കെറ്റ് ഫ്രഞ്ചൈസീ ?

ഏറ്റവും വേഗത്തിൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ലല്ലബി.കോം ഓൺലൈൻ ഷോപ്പിംഗ്‌ മാളിലേക്ക് സ്വാഗതം. ഞങ്ങളുടെ ഓൺലൈൻ സൂപ്പർ മാർക്കറ്റ്‌ നിങ്ങളുടെ പ്രിയപ്പെട്ട, എല്ലാ തരത്തിലുമുള്ള അവശ്യ സാധനങ്ങളാൽ സമൃദ്ധമാണ്. വിവിധ ബ്രാന്റുകളിൽ ഉള്ള എല്ലാ തരം അരി പലവ്യഞ്ജനങ്ങൾ, ഫ്രൂട്ട്സ് & വെജിറ്റബിൾസ് (പഴങ്ങളും പച്ചക്കറികളും), ബ്രെഡ്‌, പാൽ & മുട്ട, സോഫ്റ്റ്‌ ഡ്രിങ്ക്സ് (ശീതള പാനീയങ്ങൾ, പേഴ്സണൽ കെയർ ഐറ്റംസ്, മീൻ & ഇറച്ചി ഐറ്റംസ്, മറ്റ് വീട്ടുസാധനങ്ങൾ, വിവിധ ബ്രാൻഡഡ് ഫുഡ്സ് എന്നിവയെല്ലാം വ്യത്യസ്ത പ്രോഡക്റ്റ് കാറ്റഗറികളിൽ നിന്ന് നിങ്ങൾക്ക് ഈസിയായി തെരഞ്ഞെടുക്കാം. നിങ്ങൾക്ക് വേണ്ടതെല്ലാം ഒരുമിച്ച് നിങ്ങളുടെ ഫോണോ ടാബ്ലറ്റോ, ലാപ്ടോപ്പോ, കബ്യൂട്ടറോ ഉപയോഗിച്ച് ഓർഡർ ചെയ്തോളൂ. എല്ലാ ഉൽപ്പന്നങ്ങളും നല്ല ക്വാളിറ്റിയിൽ, വൃത്തിയോടെ, നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത്, നിങ്ങൾ നേരിട്ട് പോയി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ഡിസ്കൌണ്ട് വിലയിൽ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നതാണ്. ഓൺലൈൻ വഴിയോ അതല്ലെങ്കിൽ പ്രോഡക്റ്റ്സ് നിങ്ങളുടെ വീട്ടിൽ ഡെലിവറി നടത്തുന്ന സമയത്ത് ഡെലിവറി ബോയിയുടെ കൈവശം കാശ് ആയോ പെയ്മെന്റ് ചെയ്താൽ മതി. ലല്ലബിയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ. നിങ്ങളുടെ സമയവും പണവും അദ്ധ്വാനവും ലാഭിക്കൂ. low investment can start supermarket franchisee www.lallabi.com

Sunday, 3 April 2016

Paper bags !


SH paper bags are made from a renewable natural resource Can be reused again and again Can be shipped to paper mills to be made into new paper Require less energy than plastic to be recycled Are biodegradable Are safe for small children to play with Pose less of a threat to wildlife 100% reusable, recyclable and biodegradable. Easier to carry than plastic bags.


Holds more items than plastic bags = fewer bags to handle.
Environmentally preferred. Contains 40% post-consumer recycled material.
A renweable resource - comes from trees. for more details click here 

www,keralaonline.in

No 1 posrtal of kerala [ a part of indiaonline.in indias largest online network of 475 portals ] invites applicaions for its franchise business associates programme in all cities business associates programme in all cities towns of kerala. we inivite individuals, advertising agencies & web designing companies with good marketing and sales exp. to join hands with us. excellent earning opportunity with low investments. for more informations visit: www.indiaonline.in/BO

Wednesday, 30 March 2016

E commerce [ How to Save Money While Shopping Online in India ]

Ecommerce has changed the phase of Internet and increased the trend of online shopping in India. The main benefit of shopping online is that you can browse through different retail portals for your products and get a huge choice for those products. It is very convenient to sit home relaxed on your sofa and browse through these websites for long time as compared to travelling to various shops and malls for shopping. Moreover, online shopping portals promise to deliver your product at your doorstep and also secure your payment transaction. People find this shopping easy not only because it is convenient but it also helps in saving a lot of money.  Online shopping also helps you get rid of visiting different stores located at different locations. Another advantage is that it has no time constraint. This lets you shop according to your convenience and time. Besides, the online retail stores have products of various size and color and you can select the best one of your choice. They seem to have more option for you as compared to local stores in the market. The most important benefit of shopping online in India is it saves you from getting stuck in the traffic for long hours, waiting in a queue, or carrying the shopping bags all around the places.
Let us understand how to save money while shopping online in India

Compare Prices

There are many websites that allow you to compare prices from different ecommerce websites for similar kind of products. You can use the aggregator sites and enter the product that you are looking for. The website will return with a list of online shopping portals selling similar products along with their prices. You can then browse through the list easily and compare prices and make a wise decision. This way you can save a lot amount of money while shopping online as well as save your valuable energy and time.

Discount and Coupons
When you start shopping online and become a member of various websites, you get notifications on their various discounts and sales offer. Plus, these shopping portals provide huge discounts for their loyal or regular customers. In addition, some online shopping portals provide free voucher on signing up or inviting a friend. You can take complete advantage of these offers and enjoy shopping online.

Some shopping websites have introduced weekend offers for certain products, allowing you to make most of your shopping experience. What’s more, there are many other websites that offer discount coupons for shopping online.
Cash Back Offer
Another way of saving huge amount of money while shopping online is to use the cash back offer. This helps you to greatly reduce your bill.

Free Home Delivery
Many retail websites offer free home delivery for your products. They claim to deliver your products for free at your doorstep. Moreover, in case of any problem in size or defects, you can always exchange your product without any hesitation.

So take complete advantage of online shopping in India and save huge amount of money that can be used for other meaningful activities.

Sunday, 27 March 2016

തുടങ്ങാം ! പാക്കേജെട് ദ്രിങ്കിംഗ് വാട്ടർ പ്ലാന്റ്

Licenses; 

ground water department
pollution control boad
panchayath license
isi / bis
food safety and standard authority license
packing license
d m o
After getting ground water department noc, then follow other all things. for build the building before need, Town planner, fire and rescue permission also.  [ For more details clearly explained about sampadyam magazine jan 2014 issue 35 page number.]

total capital need 50,0000.00 lakhs

Plant completely set done by this co.

joshy james
jescad water key world
muvattupuzha, ernakulam,
mob; 9447821213
www.jescardwaterkeyworld.com


Environmental products india. pvt. ltd.,
rajani houe LT Road,
bolivali west, Mumbai, 400 091
phone: 91 -22 28331371/76
www,epipl.com