എന്റെ മൈൻഡ് മാസ്റ്ററി പ്രോഗ്രാമിനെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് കോട്ടയത്തു വച്ച് നടത്തിയ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഗ്ളോറിയ. കോട്ടയത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായി ജോലി നോക്കുകയായിരുന്നു അവർ. മുപ്പത്തിരണ്ടു വയസായി. വിവാഹത്തെക്കുറിച്ച് പണ്ടെങ്ങോ മനസിൽ കയറിക്കൂടിയ ഭയം മൂലം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആകെക്കൂടി കടുത്ത നിരാശ. ജോലിയിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു ഗ്ളോറിയയുടെ മറ്റൊരു പ്രധാന പരാതി. ഗ്ളോറിയ പ്രോഗ്രാമിൽ സജീവമായി പങ്കെടുത്തു. ക്ളാസിൽ കൊടുക്കുന്ന ജേണലുകളെല്ലാം കൃത്യമായി എഴുതുകയും മെഡിറ്റേഷനുകളിൽ നിരുപാധികമായി പങ്കെടുക്കുകയും ചെയ്തു.
ഒരു കാര്യം ഉറപ്പ്. മാറ്റം വേണമെന്ന നല്ല ഒരു തീരുമാനം അവർ സ്വയം കൈക്കൊണ്ടിരുന്നു. ക്ലാസിലുണ്ടായിരുന്ന പലരുടെയും പോസിറ്റീവ് ഊർജം മെല്ലെ ഗ്ളോറിയയിലേക്ക് പകരുന്നുണ്ടെന്ന് എനിക്ക് മനസിലായി. തെറ്റായ വിശ്വാസങ്ങളുടെയും അകാരണമായ ഭീതിയുടെയും വെറുപ്പിന്റെയും മാലിന്യങ്ങൾ മനസിൽ നിന്ന് തുടച്ചുമാറ്റാൻ ഞാൻ അവരെ പഠിപ്പിച്ചു. പകരം അവിടെ സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും നന്മയുടെയും ശുഭചിത്രങ്ങൾ നിറച്ചു. വളരെ സന്തോഷത്തോടെയാണ് അവർ പ്രോഗ്രാം കഴിഞ്ഞു പോയത്.
നാലു മാസം കഴിഞ്ഞ്, ഒരു ദിവസം ഗ്ളോറിയ എന്റെ ഓഫിസിൽ വിളിച്ചു. അവർ ആഹ്ളാദഭരിതയായിരുന്നു. കാരണം കോട്ടയത്തു തന്നെയുള്ള ബാങ്കുദ്യോഗസ്ഥനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഇതെങ്ങനെ സംഭവിച്ചു എന്നതിന് ഒരൊറ്റ ന്യായീകരണമേയുള്ളു. മനശക്തി പരിശീനത്തിലൂടെ സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഗ്ളോറിയയ്ക്ക് കഴിഞ്ഞു. അതാണ് അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. സ്വന്തം മനസിൽ നിന്നു തന്നെയാണ് അവർ ജീവിക്കാം കണ്ടെത്തിയതെന്ന് സ്പഷ്ടം.
അതുപോലെ നിങ്ങളുടെ മനസിന്റെ നിധിപേടകം തുറന്നു നോക്കുകയാണെങ്കിൽ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ധാരാളം അറിവും അതിനെ പ്രചോദിപ്പിക്കുന്ന അഭിനിവേശവും വിജയം ലഭിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷവും വിജയത്തിലേക്ക് പ്രേരിപ്പിക്കുന്ന വാശിയും വിജയേച്ഛയുമൊക്കെ സുക്ഷിച്ചുവച്ചിരിക്കുന്നതു കാണാം. പക്ഷെ അവ കാണണമെങ്കിൽ നിങ്ങൾ മനസിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കണം.
Mind Mastery Workshop | Calicut
No comments:
Post a Comment