ബിസിനസുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് എങ്ങനെ ശരിയായ ബിസിനസ് കണ്‍സള്‍ട്ടന്റിനെ അല്ലെങ്കില്‍ കോച്ചിനെ തെരഞ്ഞെടുക്കുമെന്നത്. തന്റെ ബിസിനസിനെ ചെറുകിട വ്യവസായത്തില്‍ നിന്ന് ഉയര്‍ത്തി വന്‍ സംരംഭം ആക്കി മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ സംരംഭകര്‍ ചിന്തിക്കുന്നു. അതിനായി പുതിയ കാര്യങ്ങള്‍ പഠിക്കാനും മാറാനുമൊക്കെ സംരംഭകര്‍ തയാറാകുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നിരവധി മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍ മുന്നോട്ടുവരുന്നു. ഇതൊരു നല്ല സൂചനയാണ്. പക്ഷെ ബിസിനസിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മിക്ക മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍ക്കും കാര്യമായ അവബോധമില്ലെന്ന് തോന്നിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം അവര്‍ സ്വന്തമായി ഇതുവരെ ബിസിനസ് ചെയ്തിട്ടില്ല എന്നതാണ്. പക്ഷെ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ക്ക് ബിസിനസിലെ അനുഭവസമ്പത്ത് ആവശ്യമില്ല, അദ്ദേഹം ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിരിക്കുന്നിടത്തോളം കാലം. എന്നാല്‍ ഇവരില്‍ പലരും തങ്ങളെ ബിസിനസ് കോച്ചായി റീ-ബ്രാന്‍ഡ് ചെയ്യുന്നു. ഒപ്പം അവര്‍ അതേക്കുറിച്ച് പരസ്യം ചെയ്യുന്നു. ബിസിനസിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാതെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഗോളുകളും ഫാന്‍സി വിഷനും മിഷന്‍ സ്റ്റേറ്റുമെന്റുമൊക്കെ സെറ്റ് ചെയ്യാന്‍ അവര്‍ സംരംഭകരെ പ്രചോദിപ്പിക്കുന്നു.
for more information click here
No comments:
Post a Comment