ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം.
പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും.
പക്ഷേ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും.
മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ.
നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്.
അതിന് ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.
അവരുടെ മാതൃകയാക്കുക വഴി ഒരു സംരഭകന്റെ വ്യക്തി ജീവിതത്തിലും ബിസ്നസ് ജീവിതത്തിലും അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കും.
ബിസ്നസിൽ വിജയം കൊയ്ത സംരംഭകരുടെ ചില പ്രത്യേക ഗുണഗണങ്ങൾ താഴെ കൊടുക്കുന്നു.
ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക് കാണാന്‍ കഴിയും.
പതു സംരഭകർക്ക് തങ്ങളുടെ വ്യക്തി ജീവിതത്തിലും ബിസ്നസ് മേഖലകളിലും വിജയം നേടാൻ ഇവ സഹായിക്കും.
👉എപ്പോഴും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുക
സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരായിരിക്കുക.
വിജയം നേടിയെടുക്കാന്‍ തങ്ങൾക്ക് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുക.
👉വലിയ സ്വപ്‌നങ്ങള്‍ കാണാൻ വലുതായി ചിന്തിക്കാനും കഴിയുക.
പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുക.
പുതിയ ആശയങ്ങളും
പുതിയ ബിസിനസ് സാധ്യതകളും എവിടെയും കണ്ടെത്തുക.
👉പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.
പ്രത്യേകിച്ച് ബിസ്നസിൽ.
നമ്മളെങ്ങനെ പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാവും ബിസ്നസിന്റെ വളർച്ചയും എന്ന കാര്യം പ്രത്യേകം മനസിലാക്കുക.
👉മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തിരിച്ചറിയണം.
അതിന് റിസ്‌ക് എടുക്കാനുള്ള തന്റേടം കാണിക്കണം.
വ്യക്തമായ കണക്കൂകൂട്ടലുകളോടെയാകണം റിസ്‌ക് എടുക്കേണ്ടത്.
👉വ്യക്തമായ ആസൂത്രണം എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കണം.
ഓരോ ചുവടും വെക്കുന്നത് ആസൂത്രണത്തെ മുൻനിർത്തിയായിരിക്കണം.
കൃത്യമായി ലക്ഷ്യവും അതിനൊപ്പം ഉണ്ടായിരിക്കണം.
👉സ്വന്തം ബിസിനസിനെക്കുറിച്ചുo
ബിസിനസ് മേഖലയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാനും അത് ബിസിനസിൽ കൊണ്ട് വരാനും ശ്രമിക്കണം.
👉എപ്പോഴും മാറ്റത്തിനു തയാറാവണം.
ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കണം. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ സാധിക്കുന്നില്ലെങ്കിൽ ബിസ്നസിൽ നിന്ന് തന്നെ പിൻതള്ളപ്പെട്ടേക്കാം.
👉എപ്പോഴും ഉപഭോക്താവിനെ ശ്രദ്ധിക്കുക.
ഉപഭോക്താവിനു വേണ്ട പരിഗണന കൊടുക്കുക.
ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കും.
👉സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കാതിരിക്കുക.
വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കും.
👉സ്വയം പ്രചോദിതൻ ആയിരിക്കുക.
സ്വയംപ്രചോദനം ഉള്‍ക്കൊണ്ട് പരാജയം എന്ന വാക്കിനെ മറന്നേക്കുക.
എങ്ങനെയും സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരുക ലക്ഷ്യം.
👉സ്വന്തം വളർച്ചയിൽ കൂടി ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കണം.
അതിനായി പണവും സമയവും ചെലവിടണം
സെല്‍ഫ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ശ്രദ്ധിക്കണം.
👉തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ് ഭംഗിയായി നടക്കാൻ നല്ലൊരു ബിസ്നസ് സിസ്റ്റം ഉണ്ടാക്കിയെടുക്കണം.
വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുക.
👉നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കുക. ബിസ്നസിൽ മത്സരം നേരിടുന്നതില്‍ ഇത് വളരെ ഗുണം ചെയ്യും.
മറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കുക.
ഇത് ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ് ബിസിനസിന് ഗുണം ചെയ്യും.
(courtesy: facebook)
No comments:
Post a Comment