EPFO അടുത്തിടെ UAN രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് പുതിയ PF പിന്‍ വലിക്കല്‍ ഫോം പുറത്തിറക്കി. അതിനാല്‍ PF തുക നിങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് ക്രഡിറ്റ് ആകുന്നതാണ്.
ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പറയാം. 1. അടിസ്ഥാന രേഖകള്‍ (പേര്, ജനന തീയതി, മെമ്പര്‍ ID, അച്ഛന്റെ പേര്) എന്നിവ EPF രേഖകളുമായി പൊരുത്തം ഉണ്ടോ എന്ന് ശ്രദ്ധിക്കണം. 2. ക്ലെയിം ഫോമിന്റ കൂടെ ID രേഖകള്‍ ഉള്‍പ്പെടുത്തിയ ജോയിന്റ് റിക്വസ്റ്റ് ലെറ്റര്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. 3. തൊഴിലുടമ എല്ലാ രേഖകളും അറ്റസ്റ്റ് ചെയ്തിരിക്കണം. 4. ബാങ്ക് പാസ് ബുക്ക് കോപ്പിയും കാന്‍സല്‍ ചെയ്ത ചെക്കും ഉണ്ടായിരിക്കണം. 5. ഇന്‍ ഓപ്പറേറ്റീവ് അക്കൗണ്ട് ആണെങ്കില്‍ കാലതാമസം വിശദീകരിക്കുന്ന കത്ത് ഹാജരാക്കണം. 6. PAN കാര്‍ഡ് ഫോട്ടോ കോപ്പി, ഫോം 15G/15H ഹാജരാക്കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. 7. ക്ലെയിം ഫോമില്‍ ഒപ്പിട്ടോ എന്ന് ഉറപ്പു വരുത്തണം. 8. ക്ലെയിം ഫോമില്‍ UAN നമ്പര്‍ എഴുതണം. 9. ക്ലെയിം ഫോമിലെ തിരുത്തലുകള്‍ കഴിഞ്ഞ് അത് അറ്റസ്റ്റ് ചെയ്‌തോ എന്ന് ശ്രദ്ധിക്കുക. 10. EPFO ഫോമില്‍ മൊബൈല്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്.
( courtesy: )
No comments:
Post a Comment