Wednesday, 9 March 2016

ATM ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ??

സാധാരണ രീതിയില്‍ പണം ട്രാന്‍സാക്ഷന്‍സ്സ് നടത്തുന്നതിലുപരി അനേകം ട്രാന്‍സാക്ഷനുകള്‍ ATM വഴി ചെയ്യാറുണ്ട്. ATM ട്രന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.


1. പിന്‍ നമ്പര്‍ സുരക്ഷിതമാക്കുക നിങ്ങള്‍ ATM കാര്‍ഡ് മറ്റൊരാള്‍ക്കും കൊടുക്കരുത്. പിന്‍ നമ്പര്‍ കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യരുത്. ATM ല്‍ പോയി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ PIN നമ്പര്‍ മറ്റൊരാളുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കണം. പെട്ടെന്ന് ഊഹിക്കാല്‍ കഴിയുന്ന നമ്പര്‍ ആക്കരുത്. 2. കാര്‍ഡ് സുരക്ഷിതമായി വയ്ക്കുക ATM ല്‍ നിന്നും കാര്‍ഡ് എടുക്കാന്‍ മറക്കരുത്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ SMS അലെര്‍ട്ട് ലഭിക്കുന്നതാണ്. അക്കൗണ്ടില്‍ ഏതെങ്കിലൂം അനധികൃത കാര്‍ഡ് ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ഉടനടി കാര്‍ഡ് ഇഷ്യു ചെയ്ത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 3. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ATM ല്‍ സംശയകരമായ ഉപകരണങ്ങള്‍ വച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ എത്രയും പെട്ടെന്നു തന്നെ സെക്യൂരിറ്റി ഗാര്‍ഡിനേയോ, ബാങ്കിലോ വിവരം അറിയിക്കേണ്ടതാണ്. ATM ഓപ്പറേറ്റിങ് സഹായം വാഗ്ദാനം ചെയ്യുന്ന അപരിചിതരെ സൂക്ഷിക്കേണ്ടതാണ്. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഒരിക്കലും കാര്‍ഡ് വിവരങ്ങളോ PIN നമ്പറോ ഫോണില്‍ കൂടിയോ ഈ മെയില്‍ വഴിയോ ബാങ്കുകാര്‍ ചോദിക്കുന്നതല്ല.


(courtesy:)

No comments:

Post a Comment