Thursday, 20 April 2017

നിങ്ങൾക്ക് ഒരു ബിസിനസ് ആരംഭിക്കണമെങ്കിൽ.........?

നിങ്ങൾക്ക് ഒരു ബിസിനസ് ആരംഭിക്കണമെങ്കിൽ
ആരും ബിസിനസ് നിങ്ങൾക്ക് വീട്ടിൽ കൊണ്ട് തരികയില്ല.. നിങ്ങളുടെ സ്വപ്നങ്ങളുമായി നിങ്ങൾ  പുnത്തിറങ്ങണം... ഇവിടെ ബിസിനസ് കേരളയും
ബിസിനസ് ഡവലപ്പ്മെന്റ് ഫോറം തിരുവനന്തപുരവും
സംയുക്തമായി  ഓരോ ജില്ലയിലും ബിസിനസ് ജില്ലാ പാർട്ട് നേഴ്സിനെ കണ്ടെത്തുന്നതിന് ഓരോ ജില്ലയിലും ബിസിനസ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു.. മലപ്പുറം ,തൃശൂർ, എർണ്ണാകുളം, ആലപ്പുഴ ,
ജില്ലയിലുള്ളവർക്ക് തൃശൂരിലും കണ്ണൂർ , കോഴികോട്, കാസർകോഡ് , വയനാട് ജില്ലയിലുള്ളവർക്ക് കണ്ണൂരിലും

കൊല്ലം കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലക്കാർക്ക് കൊല്ലത്തും
തിരുവനന്തപുരത്തുള്ളവർക്ക് തിരുവനന്തപുരത്തും
ആയിരിക്കും ഓപ്പൺ ഫോറം സംഘടിപ്പിക്കുക..

ഒരു ജില്ലയിൽ നിന്നും ആദ്യം റജിസ്റ്റർ ചെയ്യുന്ന
20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം

ഓപ്പൺ ഫോറം നൽകുന്നത്:
ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തം ജില്ലയിൽ ജില്ലാ പാർട്ട് നർ ആകുന്നതിനുള്ള അവസരം സ്വന്തമായി ബിസിനസ് ആരംഭിക്കുന്നവർക്ക്
60% മുതൽമുടക്ക് നൽകി ബിസിനസ് പങ്കാളിത്തം

ബിസിനസ് കേരളയുടെ സ്വന്തം പ്രൊജക്ടുകളിലേക്ക് കുറഞ്ഞ മുതൽ മുടക്കിലൂടെ 22 സംരംഭങ്ങാളുടെ പാർട്ട് നർ ആയി മാസത്തിൽ 80,000 രൂപയ്ക്ക് മുകളിൽ സ്ഥിരവരുമാനം നേടുന്നതിനു അവസരം.
നിലവിൽ ബിസിനസ് ചെയ്ത് വരുമാനം വാങ്ങുന്ന ജില്ലാ പാർട്ട് നർ മാരുമായിട്ടുളള കൂടി കഴ്ച്ചയും അവരുടെ ബിസിനസ് രീതിയും നേരിട്ട് കണ്ട് മനസിലാക്കുനതിനുള്ള അവസരം..20,000 രൂപ കുറഞ്ഞ മുതൽമുടക്ക്
3 മണിക്കൂർ കൊണ്ട് 22 സംരഭങ്ങളുടെ പങ്കാളിയാവാൻ
ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ
944796 8449 എന്ന വാട്ട്സ് അപ്പ് നമ്പറിൽ ജില്ല പേര് അഡ്രസ് പഞ്ചായത്ത് എന്നിവ മെസേജ് ചെയുക.. താഴെ ജില്ല പേര് നമ്പർ കമന്റ് ചെയ്താലും ജില്ലാ ഗ്രൂപ്പിൽ അഡ് ചെയുന്നതാണ്

Sunday, 26 March 2017

Dollar Rupees variation ?


1970 കാലഘട്ടത്തിൽ 2 രൂപയ്ക്കു 1 ഡോളർ എന്ന സത്തിയം മനസിലാക്കിയാൽ,ആ കാലഘട്ടങ്ങളിൽ നല്ലതിനെന്ന് കരുതി ചെയ്ത ഒരു വിഡ്ഢിത്തര ത്തിന്റെ ഭലം, എന്തെന്നല്ലേ ഇന്നിരാഗാന്ധി ഭരിക്കാൻ തുടങ്ങിയകാലം അമേര്രിക്കന്സിന്റെ ബ്രെയിൻ വാഷിൽ കുടുങ്ങി ഇന്ത്യയുടെ രൂപയുടെ മൂല്യ യം 15% devalue ചെയ്തതിന് ഭലം നമ്മുടെ രൂപ ഓരോ 5 വര്ഷം കൂടുമ്പോഴും ഇരട്ടി്കണ്ട് താഴേക്കുപോയി തുടങ്ങി. അതില്നിന്നും രക്ഷനേടാൻ മൂളിയശോഷനത്തിൽനിന്നും രക്ഷനേടാൻ അത്രയും കറന്സി അടിച്ചു സമാനതയിൽ എത്താൻ നോക്കിയപ്പോൾ, നമ്മുടെ രാജ്യത്തെ കുബുധികളെ കയ്യിലെടുത്തു (മണി ഇന്ഫ്ലേശൻ )എന്നു പറഞ്ഞു ഇല്ലാതാക്കി. നാം ഡോളറുമായുള്ള വിനിമയനിരക്കിൽ വിദേശികളുമായി വിനിമയത്തിൽ എര്പെട്ടതോടുകൂടി ഗള്ഫിലെ റിയാലും ദിരവും കരുത്തര്ജിക്കുകയും, നമ്കുടെ ക്രയശേഷിയുടെ വില 5 വര്ഷം കഴിയുംതോറും താഴ്ന്, ഈ നിലയില എത്തി. 

Tuesday, 21 March 2017

ബിസിനസ് കെട്ടിപ്പടുക്കാൻ മൂന്ന്‌ വഴികൾ.?


സോണി ജോസഫ് ( Sony Joseph ) എഴുതിയ ലേഖനം.



നിങ്ങൾ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുവോ? എന്നാൽ, അതിനു വേണ്ടി തയ്യാറെടുക്കേണ്ടതു എങ്ങനെയെന്നു സന്ദേഹം ഉണ്ടോ ? ചുവടെയുള്ള മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. ബിസിനസ് ആശയം.
നൂതനമായ ഒരു ബിസിനസ് ആശയം നിങ്ങള്ക്ക് ഉണ്ടാകണം.സമൂഹത്തിന്റെ എന്തെങ്കിലും ആവശ്യത്തിനുള്ള ഒരു പരിഹാരം ആയി വർത്തിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപണിയിൽ സ്വീകാര്യത ലഭിക്കും.പൂർണ്ണമായും അനാവശ്യമെന്നു തോന്നുന്ന ഉത്പന്നം ആരും വാങ്ങുകയില്ല.
ഭാവനാശേഷി ഉള്ള സംരംഭകർക്ക്‌ മാത്രമേ പുതുമ കൊണ്ടു വരാൻ കഴിയൂ. മറ്റു ബിസിനസ്സുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, സ്വന്തമായ ശൈലിയും അസ്തിത്വവും അതിനു ഉണ്ടാകണം.മറ്റൊരാളുടെ ഉത്പന്നങ്ങളെ അതേ പോലെ അനുകരിക്കരുതെന്നു സാരം.
2. ബിസിനസ് പ്ലാൻ.
പ്ലാനിംഗ് ഇല്ലാത്തതാണ് പലരുടെയും പരാജയത്തിന് കാരണം.ബിസിനസ് ആശയത്തെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ എഴുതി തയ്യാറാക്കണം.വിപണിയെ കുറിച്ചും, സമാനമായ മറ്റു ഉല്പന്നങ്ങളെക്കുറിച്ചും പഠനം നടത്തണം.ഇത് സ്വന്തമായി ചെയ്യുകയോ, മാർക്കറ്റ് റിസർച്ചു ഏജൻസികളുടെ സേവനം തേടുകയോ ചെയ്യാം. ഉത്പന്നങ്ങളും സേവനങ്ങളും ഏതു തരം ഉപഭോക്താക്കൾക്കിടയിൽ എങ്ങനെ അവതരിപ്പിക്കണമെന്നും, എത്ര വില നിശ്ചയിക്കണമെന്നും ഇത്തരം പഠനങ്ങൾ സഹായിക്കും.
ഇതിനെ ആധാരമാക്കി തുടക്കത്തിൽ ആവശ്യമായ മൂലധനം എത്രയെന്നു കണക്കാക്കണം. കുറഞ്ഞത് ഒരു വർഷമെങ്കിലും ആവശ്യം വരാൻ ഇടയുള്ള വർക്കിങ്ങ് കാപിറ്റൽ എത്രയെന്നു അറിഞ്ഞിരിക്കണം.അടുത്ത ഒരു വർഷത്തിനുള്ളിൽ എത്ര മാത്രം വരുമാനം ഏതൊക്കെ രീതിയിൽ പ്രതീക്ഷിക്കുന്നുവെന്നു കണക്കാക്കണം.
ഇല്ലെങ്കിൽ തുടക്കത്തിൽ തന്നെ,നടത്തിപ്പിനുള്ള പണം തികയാതെ ബിസിനസ് അടച്ചു പൂട്ടേണ്ടി വരും.
ഇവയെല്ലാം സഹിതം വിശദമായ ഒരു ബിസിനസ് ഫിനാൻഷ്യൽ പ്ലാൻ രൂപപ്പെടുത്തുകയും സാമ്പത്തിക അച്ചടക്കത്തോടെ അത് പാലിക്കുകയും ചെയ്യണം.
3.ബിസിനസ് നടത്താനുള്ള കഴിവുകൾ.
ഓരോ ബിസിനസ്സിനും അതിന്റെതായ കഴിവുകൾ ആവശ്യമാണ്.സംരംഭകൻ അത്തരം അറിവുകൾ നേടിയിരിക്കണം.ജീവനക്കാർക്ക് ജോലിക്കു ആവശ്യമായ അറിവും പ്രവൃത്തി പരിചയവും ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം.ഒരു ഹോസ്പിറ്റൽ നടത്തുന്ന വ്യക്തിക്ക് അതിന്റെ അഡ്മിനിസ്ട്രേഷൻ എങ്ങനെയെന്നും, വിദഗ്ദ്ധ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മികച്ച ടീം രൂപീകരിക്കേണ്ടതു എങ്ങനെയെന്നും അറിവുണ്ടാകണം.ആവശ്യമായ ട്രെയിനിങ്ങുകൾ നേടാൻ സംരംഭകൻ തയ്യാറായിരിക്കണം.
സാഹചര്യങ്ങൾക്ക് അനുസരിച്ചു ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സംരംഭകൻ വിജയിച്ചാൽ മാത്രമേ ബിസിനസ് വളരുകയുള്ളൂ.
(courtesy:samrambhakan)
..................
ലേഖകനായ സോണി ജോസഫ് നമ്മുടെ പൈസ ബ്ലോഗിന്റെയും ( http://nammudepaisa.blogspot.in)
ഫിനാൻഷ്യൽ ഫ്രീഡം ലൈവ് ബ്ലോഗിന്റെയും (www.financialfreedomlive.com) ഫൗണ്ടർ ആണ്.സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു വരുന്നു.

Monday, 13 February 2017

ഫുട്പാത്തിൽ നിന്നൊരു ബിസിനസ് ചക്രവർത്തി..................!!

ചരിത്രം സൃഷ്ടിച്ച ' കോവൈ പഴമുതിർ നിലയം ' എന്ന പഴക്കടയുടെ പിറവിയുടെയും വളർച്ചയുടെയും കഥ!!!
വഴിയരികിൽ പഴക്കച്ചവടം നടത്തികൊണ്ടിരുന്ന ഒരാൾ , ദക്ഷിണേന്ത്യയിൽ ഫ്രുട്സ് ബിസിനസ് രംഗത്തു ചക്രവർത്തിയായി മാറിയ കഥ ആരെയും രോമാന്ച്ചമണിയിക്കും. പിതാവു മരിച്ചതിനെ തുടർന്നു ചിന്നസ്വാമി , നടരാജൻ , കന്തസ്വാമി , എന്നീ മൂന്നു സഹോദരന്മാരുടെ ചുമലിലായി കുടുംബഭാരം . കുടുംബത്തിന്റെ ചെലവുകൾ നടത്താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ . ചിന്നസ്വാമിക്കു പന്ത്രണ്ടും നടരാജനു പത്തും കന്തസ്വാമിക്കു ഒൻപതും വയസ്സ് . ചിന്നസ്വാമിയും നടരാജനും കോയമ്പത്തൂരിലെ ഒരു പഴക്കടയിൽ ജോലിക്കു കയറി , കന്തസ്വാമി ഒരു പെട്രോൾ പമ്പിലും . കിട്ടുന്ന പണമത്രയും ഒരു പൈസപോലും പാഴാക്കാതെ അവർ കുടുംബത്തിലെ ചിലവുകൾക്കായി നീക്കിവച്ചുകൊണ്ടിരുന്നു .
പത്തു പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു . ഇതിനകം പഴക്കച്ചവടത്തിന്റെ എല്ലാ ഉള്ളുകളികളും നടരാജനും സഹോദരന്മാരും മനസിലാക്കി . സ്വന്തമായി ഒരു ബിസിനസ് എന്ന തങ്ങളുടെ ആശയം നടപ്പാക്കാൻ അവർ ആലോചിച്ചു . എന്തു ബിസിനസ് എന്നു രണ്ടുവട്ടം അവർക്ക് ആലോചികേണ്ടി വന്നില്ല . 1965 ൽ 300 രൂപ മുടക്കി സ്വന്തമായി നടരാജാൻ ഒരു പഴക്കട ആരംഭിച്ചു .പിന്നീടു ചരിത്രം സൃഷ്ടിച്ച 'കോവൈ പഴമുതിർ നിലയം ' എന്ന ഹോൾസെയിൽ പഴക്കച്ചവട സ്ഥാപനത്തിന്റെ തുടക്കം അതാണ്.
തുടക്കത്തിൽ അനവധി ബുദ്ധിമുട്ടുകൾ . പഴക്കട നടത്തുന്ന സ്ഥലത്തിന്റെ വാടക കൊടുക്കാനുള്ള വരുമാനം പോലും കച്ചവടത്തിൽനിന്നു കിട്ടുന്നില്ല . അതുകൊണ്ട് സഹോദരന്മാർ തൊട്ടടുത്തുള്ള ഷിഫ്റ്റടി സ്ഥാപനത്തിൽ ജോലിക്കു കയറി . ഒരാൾ കടയിലിരിക്കും മറ്റുള്ളവർ മില്ലിൽ പോകും . പക്ഷേ ഇതുകൊണ്ടൊന്നും ബിസിനസ്സിൽ കയറ്റമുണ്ടാകുന്നില്ലെന്നു മനസിലാക്കിയ നടരാജാൻ പുതിയ ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി .
*പഴങ്ങൾ മുറിച്ചുവിൽപ്പന
യാത്ര ചെയ്യുന്നവർക്കു വഴിയിൽ കിട്ടുന്നതു കൂടുതലും എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങൾ ആണ് . ഫ്രൂട്സ് വാങ്ങിച്ചാൽ തന്നെ അതു മുറിച്ചേടുക്കാനുള്ള കത്തിയും കയ്യിൽ ഉണ്ടാകില്ല . ഇതിൽ ഒരു നല്ല ബിസിനസ് അവസരം നടരാജാൻ കണ്ടെത്തി . ആപ്പിളും കൈതച്ചക്കയും മറ്റും മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി കൊടുത്താൽ യാത്രയ്ക്കായി സ്റ്റാൻഡിൽ എത്തുന്നവർക്ക് അതു സൗകാര്യമാണെന്നു നടരാജാൻ മനസിലാക്കി . പിന്നെ മടിച്ചില്ല . ആപ്പിളും കൈതച്ചക്കയും തണ്ണിമത്തനും മറ്റു ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വിൽപ്പനചെയാൻ തുടങ്ങി . ഒപ്പം ഫ്രഷ് ആയ ഫ്രൂട്ട് ജ്യൂസ് . ഇതൊരു വലിയ മാറ്റമായിരുന്നു മാത്രമല്ല , ആ കച്ചവടത്തിൽ കുറഞ്ഞതു 150 ശതമാനം ലാഭം കിട്ടുകയും ചെയ്തു . ക്രമേണ പഴത്തിനോപ്പം പച്ചക്കറികളുടെ മൊത്തവ്യാപാരവും നടരാജാൻ ഏറ്റെടുത്തു .
ഇപ്പോൾ കോയമ്പത്തൂരിലും തമിഴ്നാട്ടിലുമായി 34 വിൽപ്പന കേന്ദ്രങ്ങളുണ്ട് പഴമുതിൽ നിലയത്തിന് . പ്രതിവർഷം 160 കോടിരൂപയുടെ ബിസിനസ് ചെയ്യുന്നു .
*കാലത്തിനൊപ്പം മാറ്റം
നടരാജൻ തന്റെ മൂത്തമകൻ സെന്തിലിനെ എൻജിനീയറിങ്ങിനു ചേർത്തു . സെന്തിൽ കുറേക്കാലം മൈക്രോ സോഫ്റ്റിൽ പ്രോഡക്ട്
ഡവലപ്പറായി ജോലി നോക്കി . ഏഴു വർഷം മുൻപ് സെന്തിൽ മൈക്രോ സോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പിതാവിനൊപ്പം ബിസിനസ്സിൽ ചേർന്നു . ഐ ടി രംഗത്തു തനിക്കുള്ള പരിജ്ഞാനം സെന്തിൽ പഴം - പച്ചക്കറിക്കച്ചവടത്തിൽ പ്രയോഗിച്ചതോടെ , ഉൽപന്നങ്ങളുടെ സംഭരണം, സ്റ്റോക്ക് നില , വിതരണം , ഓരോ ദിവസത്തെയും വിൽപ്പന , വില നിലവാരം , മാർക്കറ്റിലെ കയറ്റിറക്കങ്ങൾ , ഇന്ത്യയിലെ പൊതുവായ പച്ചക്കറി നിലവാരം എന്നിങ്ങനെ ഉള്ളതെല്ലാം ഒരു മൗസ്സ് ക്ലിക്കിനുള്ളിലായി . മറ്റു പല പഴം - പച്ചക്കറി മൊത്ത വ്യാപാരികളെ അപേക്ഷിച്ചും പഴമുതിർ നിലയത്തെ ഈ സാന്കേതികതികവ് ബഹുദൂരം മുന്നോട്ടു നയിച്ചു .
അമേരിക്ക, ഓസ്ട്രേലിയ , ഈജിപ്ത് , ന്യൂസീ ലൻഡ് മുതലായ വിദേശരാജ്യങ്ങളിൽ നിന്ന് ആപ്പിൾ , സ്ട്രോബറി , ഓറഞ്ച് , എന്നിങ്ങനെയുള്ള പഴവർഗങ്ങളുടെ ഇറക്കുമതി, ചീഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങൾ വളമാക്കി മാറ്റൽ , ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് ന്റെ വിൽപ്പനക്കായി സീസണ്സ് എന്ന പേരിൽ ജ്യൂസ് ബാറുകളുടെ ശൃംഖല .....കോവൈ പഴമുതിർ നിലയം ബിസിനസ്സിന്റെ പുതിയ മേഖലകളിലേക്ക് ഉയർന്നു പറക്കുകയാണ് . ഓരോ മേഖലയും തനതായി കോടിക്കണക്കിനു രൂപയുടെ ബിസിനസ് ചെയ്യുന്ന നിലയിലെത്തികൊണ്ടിരിക്കുന്നു . 2015 ആകുമ്പോഴേക്കും 50 കോടി രൂപ കൂടി മുതൽ മുടക്കി തമിഴ്നാടിനു പുറമേ , ബാംഗ്ലൂർ , കൊച്ചി , ഹൈദരാബാദ് എന്നിവങ്ങലിലെക്കു സ്റ്റോറുകളുടെ ചെയിനുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്തിൽ നടരാജാൻ .
കസ്റ്റമറുടെ മനസ്സറിഞ്ഞു ബിസിനസ് നടത്തിയിട്ടുള്ള ബിസിനസ്സുകളൊന്നും പരാജയപ്പെട്ടിട്ടില്ല .പക്ഷേ , കസ്റ്റമറുടെ മനസ്സറിയാൻ എന്താണൊരു മാർഗം ? കോമണ്സെൻസ് ഉണ്ടെങ്കിൽ എളുപ്പമായി . ബിസിനസ് ചെയ്യുന്ന ആൾ സ്വയം, സ്വന്തം ഉൽപന്നത്തിന്റെ കസ്റ്റമറായി സങ്കൽപ്പിച്ചു നോക്കി , എന്താണ് ഉൽപന്നത്തിൽ നിന്നു പ്രതീക്ഷികുന്നതെന്ന് ആലോചിക്കുക . താൻ ബിസിനസ് ചെയ്യുന്ന ഉൽപന്നത്തിന് ആദ്യം തന്നെത്തന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക . വിജയിച്ചിട്ടുള്ള ഏതു ബിസിനസ്സിന്റെയും കഥ നോക്കിക്കോളൂ , അതിന്റെ വിജയ രഹസ്യം മറ്റൊന്നല്ല .
*ഗുണഭോക്താക്കളുടെ അഭിരുചി നോക്കണം
പഴവർഗങ്ങളും പച്ചക്കറികളും അവയുടെ പുതുമയും ഗന്ധവും നഷടപ്പെടാതെ കിട്ടിയാൽ വാങ്ങാൻ ആളുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് കോവൈ പഴമുതിർ നിലയം . ഗാർഡൻ ഫ്രഷ് ഉൽപന്നങ്ങൾ , കസ്റ്റമറുടെ കീശക്കിണങ്ങുന്ന വിലയിൽ ലഭ്യമാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം .
ഓരോ ദേശത്തെയും ഗുണഭോക്താക്കളുടെ പർച്ചേസിങ് സംസ്കാരം വ്യത്യസ്തമാണ് . അതു മനസിലാക്കി ബിസിനസ് നടത്തണം . ഏതു ബിസിനസ്സിലായാലും ഗുനഭോക്താവിനു തന്നെയായിരിക്കണം മുൻതൂക്കം .മണം , നിറം , വലുപ്പം , ഡിസൈൻ , കാര്യക്ഷമത , വില്പ്പനാനന്തര സേവനം , ഉപയുക്തത എന്നിങ്ങനെ എതുൽപന്നത്തിനും കസ്റ്റമറുടെ വ്യത്യസ്തമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടായിരിക്കണം . ദേശവ്യത്യാസമനുസരിച്ച് ഈ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും . ഉദാഹരണത്തിന് , തുണിത്തരങ്ങൾക്കു ചില ദേശങ്ങളിൽ കടുത്ത നിറങ്ങളോടായിരിക്കും പ്രിയം . മറ്റു ചിലയിടങ്ങളിൽ ഇളം നിറങ്ങൾക്കു ഗുണഭോക്താക്കൾ മുൻതൂക്കം നൽകും .ഈ വ്യത്യാസം മനസിലാക്കാതെ തുണിത്തരങ്ങളെടുത്തു വച്ചിട്ട് ബിസിനസ് നടക്കുന്നില്ലന്നു പരിതപിച്ചിട്ടെന്തു കാര്യം ? എല്ലാ ഉൽപന്നങ്ങൾക്കും ഒരേ വിപണനരീതി ഇണങ്ങില്ലെന്നൻഥം .
*പഴമുതിർ നിലയം നൽകുന്ന പാഠം
കസ്റ്റമർക്ക് ആവശ്യമുള്ളത് എന്ത് എന്നു മനസിലാക്കിയാൽ ഏതു ബിസിനസും വിജയിക്കും . പല ഉൽപന്നങ്ങളും ഇപ്പോൾ നല്കികൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങൾ ആവിഷ്കരിച്ചും നേട്ടങ്ങൾ ഉണ്ടാക്കാം . ഇലക്ട്രോ ണിക് രംഗത്ത് അനുദിനം പുതിയ സേവന സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കേ നിലനിൽപ്പുള്ളൂ . ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികൾ മനസിലാക്കാൻ ബിസിനസ്സുകാരാൻ പഞ്ചേന്ദ്രിയങ്ങളും തുറന്നു വയ്ക്കണം . നിലവിലില്ലാത്ത പുതിയ അനുഭവങ്ങൽ കസ്റ്റമർക്കു കാഴ്ചവച്ചും നേട്ടങ്ങൾ ഉണ്ടാക്കാം .
(courtesy: Tasc smart life)