Wednesday, 9 March 2016

ATM ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ??

സാധാരണ രീതിയില്‍ പണം ട്രാന്‍സാക്ഷന്‍സ്സ് നടത്തുന്നതിലുപരി അനേകം ട്രാന്‍സാക്ഷനുകള്‍ ATM വഴി ചെയ്യാറുണ്ട്. ATM ട്രന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.


1. പിന്‍ നമ്പര്‍ സുരക്ഷിതമാക്കുക നിങ്ങള്‍ ATM കാര്‍ഡ് മറ്റൊരാള്‍ക്കും കൊടുക്കരുത്. പിന്‍ നമ്പര്‍ കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യരുത്. ATM ല്‍ പോയി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ PIN നമ്പര്‍ മറ്റൊരാളുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കണം. പെട്ടെന്ന് ഊഹിക്കാല്‍ കഴിയുന്ന നമ്പര്‍ ആക്കരുത്. 2. കാര്‍ഡ് സുരക്ഷിതമായി വയ്ക്കുക ATM ല്‍ നിന്നും കാര്‍ഡ് എടുക്കാന്‍ മറക്കരുത്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ SMS അലെര്‍ട്ട് ലഭിക്കുന്നതാണ്. അക്കൗണ്ടില്‍ ഏതെങ്കിലൂം അനധികൃത കാര്‍ഡ് ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ഉടനടി കാര്‍ഡ് ഇഷ്യു ചെയ്ത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 3. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ATM ല്‍ സംശയകരമായ ഉപകരണങ്ങള്‍ വച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ എത്രയും പെട്ടെന്നു തന്നെ സെക്യൂരിറ്റി ഗാര്‍ഡിനേയോ, ബാങ്കിലോ വിവരം അറിയിക്കേണ്ടതാണ്. ATM ഓപ്പറേറ്റിങ് സഹായം വാഗ്ദാനം ചെയ്യുന്ന അപരിചിതരെ സൂക്ഷിക്കേണ്ടതാണ്. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഒരിക്കലും കാര്‍ഡ് വിവരങ്ങളോ PIN നമ്പറോ ഫോണില്‍ കൂടിയോ ഈ മെയില്‍ വഴിയോ ബാങ്കുകാര്‍ ചോദിക്കുന്നതല്ല.


(courtesy:)

പുതിയ PF പിന്‍ വലിക്കല്‍ ഫോം പുറത്തിറക്കി. ??


EPFO അടുത്തിടെ UAN രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് പുതിയ PF പിന്‍ വലിക്കല്‍ ഫോം പുറത്തിറക്കി. അതിനാല്‍ PF തുക നിങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് ക്രഡിറ്റ് ആകുന്നതാണ്.

ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പറയാം. 1. അടിസ്ഥാന രേഖകള്‍ (പേര്, ജനന തീയതി, മെമ്പര്‍ ID, അച്ഛന്റെ പേര്) എന്നിവ EPF രേഖകളുമായി പൊരുത്തം ഉണ്ടോ എന്ന് ശ്രദ്ധിക്കണം. 2. ക്ലെയിം ഫോമിന്റ കൂടെ ID രേഖകള്‍ ഉള്‍പ്പെടുത്തിയ ജോയിന്റ് റിക്വസ്റ്റ് ലെറ്റര്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. 3. തൊഴിലുടമ എല്ലാ രേഖകളും അറ്റസ്റ്റ് ചെയ്തിരിക്കണം. 4. ബാങ്ക് പാസ് ബുക്ക് കോപ്പിയും കാന്‍സല്‍ ചെയ്ത ചെക്കും ഉണ്ടായിരിക്കണം. 5. ഇന്‍ ഓപ്പറേറ്റീവ് അക്കൗണ്ട് ആണെങ്കില്‍ കാലതാമസം വിശദീകരിക്കുന്ന കത്ത് ഹാജരാക്കണം. 6. PAN കാര്‍ഡ് ഫോട്ടോ കോപ്പി, ഫോം 15G/15H ഹാജരാക്കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. 7. ക്ലെയിം ഫോമില്‍ ഒപ്പിട്ടോ എന്ന് ഉറപ്പു വരുത്തണം. 8. ക്ലെയിം ഫോമില്‍ UAN നമ്പര്‍ എഴുതണം. 9. ക്ലെയിം ഫോമിലെ തിരുത്തലുകള്‍ കഴിഞ്ഞ് അത് അറ്റസ്റ്റ് ചെയ്‌തോ എന്ന് ശ്രദ്ധിക്കുക. 10. EPFO ഫോമില്‍ മൊബൈല്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്.


( courtesy: )

Monday, 7 March 2016

Laxmi traders - new delhi.

Laxmi traders is mainly know for its fair dealing business with more than last 5years of experience in the field of manufacturing  mobile body machines, t.v. remote body machines, shoes & slipper machines, knitting shoks  machines, thread coin machine & All kinds of plastic product machines  etc....

Our Aim & Strategies Are:

To bring the price-performance with best product.
To offer unique quality service.
To provide complete training from expert and experienced trainers.
To build our strengths, invest in your own business.
To provide our clients our business updates time to time.
The company’s business objective is strategically structure towards providing best rates & delivery through out of India.
Laxmi traders is always motivated by new innovations and upcoming market product and believes that the sky is the future

COMPANY,S GUEST HOUSE

For your staying accommodation facility is available for two persons by without any charges. for more detail s click here 

Sunday, 6 March 2016

നിങ്ങളുടേതായ രീതിയില്‍ സമ്പന്നനാകാം ??

സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തവരായി ലോകത്താരുമില്ല. ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും നേടിത്തരാനും ഏത് പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുവാനും സമ്പത്തിന് സാധിക്കുന്നു.

നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ പണമുണ്ടാക്കാനുള്ള സാധ്യതകള്‍ മുന്‍പൊരിക്കലുമില്ലാത്തവിധം ഇന്നു ലോകത്ത് നിരവധിയാണ്. ലോക മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അതിനുള്ള കൡട്ടാണ്.

ഒന്നുമില്ലായ്മയില്‍നിന്നും അതിസമ്പന്നരായിത്തീര്‍ന്ന നിരവധി ആളുകളുടെ ജീവിതം അപഗ്രഥിച്ച് അവയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതിയ പുത്തന്‍തന്ത്രങ്ങള്‍ നിങ്ങളെ സമ്പത്തിന്റെ മടിത്തട്ടിലെത്തിക്കുന്നു.
സമ്പത്ത് ലഭിക്കുന്നത് അദ്ഭുതങ്ങളിലൂടെയോ ഭാഗ്യംകൊണ്ടോ അല്ല, ലളിതമായ കര്‍മകുശലതകൊണ്ടാണ്. അത് ആര്‍ജിച്ചെടുക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു.

ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ സമ്പന്നനാകാനുള്ള പുതിയ വഴികളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്നു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍. for buy 

പണി പഠിക്കാം പണം ലാഭിക്കാം ?


വീടുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ ഉണ്ടാകാം. ഓഫീസിലെ നൂറുകൂട്ടം തലവേദനകള്‍ക്കിടയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളെത്തേടി നടക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. തകരാര്‍ നിസ്സാരമെങ്കിലും നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചു ജോലിക്കാരെ കിട്ടിയെന്നു വരില്ല. കൂടാതെ അവര്‍ ചോദിക്കുന്ന കൂലിയും നല്‍കേണ്ടി വരുന്നു. സമയവും പണവും ഒരുപോലെ ലാഭിക്കാവുന്ന 30 ഗാര്‍ഹിക അറ്റകുറ്റപ്പണികളും അവ സ്വയം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുമാണ് ഈ പുസ്തകത്തില്‍. for need to buy click here 

Monday, 15 February 2016

ഗള്‍ഫിലെ 50 സമ്പന്ന ഇന്ത്യക്കാരില്‍ 13 മലയാളികള്‍ !!

ദുബൈ: വാണിജ്യ മാസികഅറേബ്യന്‍ ബിസിനസ് പ്രഖ്യാപിച്ച ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് 13 പേര്‍. ആര്‍.പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ളയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് . 460 കോടി ഡോളര്‍ (30,820 കോടി രൂപ) ആസ്തിയോടെ ആകെ പട്ടികയില്‍ തന്നെ ഡോ. രവി പിള്ള മൂന്നാം സ്ഥാനത്താണ്. മൊത്തം പട്ടികയില്‍ ഒന്നാമത് സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വനിയാണ്. ആകെ ആസ്തി 710 കോടി ഡോളര്‍. രണ്ടാം സ്ഥാനത്ത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി; ആസ്തി  550 കോടി ഡോളര്‍.
ലുലു ഗ്രൂപ്പ് മേധാവി എം.എ.യുസഫലിയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. ആകെ ആസ്തി 447 കോടി ഡോളര്‍  (29,949 കോടി രൂപ). തൊട്ടു പിന്നില്‍ ജെംസ്  എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ്. ആസ്തി  250 കോടി ഡോളര്‍  (16,750 കോടി രൂപ). മലയാളികളില്‍ നാലാം സ്ഥാനത്ത് ആസ്റ്റര്‍ ഡി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ്. 170 കോടി ഡോളര്‍  (11,390 കോടി രൂപ) ആസ്തിയുള്ള അദ്ദേഹം ഗള്‍ഫ് മേഖലയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കുന്നു. ആറാം സ്ഥാനത്ത് ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍.സി. മേനോന്‍ (140 കോടി ഡോളര്‍), ഏഴാം സ്ഥാനത്ത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (85 കോടി ഡോളര്‍) എന്നിവരും പട്ടികയിലുണ്ട്.അതേസമയം ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ മരുമക്കളായ ഷംസീര്‍ വയലില്‍ (വി.പി.എസ് ഹെല്‍ത്ത്കെയര്‍) അഞ്ചും അദീബ് അഹമ്മദ് (സി.ഇ.ഒ,  ലുലു എക്സ്ചേഞ്ച്) 11ഉം സ്ഥാനത്തായി പട്ടികയിലുണ്ട്. ഷംസീറിന്‍െറ ആസ്തി 150 കോടി ഡോളറും  (10,050 കോടി രൂപ) അദീബിന്‍േറത് 45 കോടി ഡോളറു (3,015 കോടി രൂപ)മാണ്. മൂവരുടെയും മൊത്തം ആസ്തി 642 കോടി ഡോളര്‍ വരും.

ഫൈസല്‍ കോട്ടികൊള്ളന്‍ (കെഫ് ഹോള്‍ഡിങ്ങ്സ്), കോറത്ത് മുഹമ്മദ്് (കോറത്ത് ഗ്രൂപ്പ്, തുംമ്പെ മൊയ്തീന്‍, (തുംമ്പെ ഗ്രൂപ്പ്), കെ. മുരളീധരന്‍ (സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ് ), ദിലീപ് രാഹുലന്‍ (പസഫിക് കണ്ട്രോള്‍സ്) എന്നിവരാണ് പട്ടികയിലെ മറ്റു കേരളീയര്‍.പട്ടികയിലെ 13 കേരളീയരുടെ ആകെ ആസ്തി ഏകദേശം 2000 കോടി ഡോളറാണ്.

(courtesy:madhayamam)

Share Up To 110 % - 10% Affiliate Program