Wednesday 14 February 2018

സംരംഭത്തിലേക്കു പ്രവേശിക്കും മുൻപ് അറിയേണ്ട 13 കാര്യങ്ങൾ...?


ഏതാനും കാര്യങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കണം. ആത്മവിശ്വാസത്തോടെ കടന്നുവരണം. മികച്ച ആശയം (Idea), ശക്തമായ തീരുമാനം (Decision), സാങ്കേതിക മികവ് (know-how), അടിസ്ഥാന സൗകര്യങ്ങൾ (Infrastructure), ഉറപ്പാക്കൽ–നിയമപരമായ ബാധ്യതകളെപ്പറ്റിയുള്ള ധാരണ, മൂലധനം–വിഭവസമാഹരണം (Capital), വിപണന സംവിധാനം (Marketing) ഇവയ്ക്കെല്ലാം അകമ്പടിയായി കൃത്യതയാർന്ന പദ്ധതിയും (Business plan), സംരഭകര്‍ക്കു മികച്ച തുടക്കം നൽകുവാൻ പ്രാപ്തമായിരിക്കും. സംരംഭകൻ, സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നു തീരുമാനം എടുത്തു കഴിഞ്ഞാൽ, താഴെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.


1. ഉൽപന്നം തിരഞ്ഞെടുക്കൽ സംരംഭകൻ മാർക്കറ്റ് സർവേയുടെ അടിസ്ഥാനത്തിൽ വേണം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുവാൻ. നിലവിലുള്ള മാർക്കറ്റിന്റെ  അവസ്ഥയെക്കുറിച്ചും ഉൽപന്നത്തിന് മാർക്കറ്റിൽ ഉണ്ടായേ ക്കാവുന്ന പ്രതികരണത്തെക്കുറിച്ചും ബോധവാനാകാൻ മാർ ക്കറ്റ് സർവേ ഉപകരിക്കും. ഉൽപന്നം വിപണനം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന നേട്ടങ്ങളും/കോട്ടങ്ങളും വിപണി പ്രതീക്ഷി ക്കുന്ന ആവശ്യകതയെപ്പറ്റിയും വ്യക്തമായ ഒരു അവബോധം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അസംസ്കൃത പദാർഥങ്ങ ളുടെയും മറ്റ് ഉൽപാദന സാമഗ്രികളുടെയും ലഭ്യത, സാങ്കേതി കവിദ്യയെയും ഉൽപാദന പ്രക്രിയയെയും പറ്റിയുള്ള വിവരങ്ങ ളുടെ ലഭ്യത, സംരംഭകന്റെ പരിചയസമ്പത്ത്, അയാളുടെ അഭി രുചി, വിദ്യാഭ്യാസം, സാങ്കേതിക യോഗ്യതകൾ, സമാന ഉൽ പാദനരംഗത്തു വർത്തിക്കുന്ന വരിൽ നിന്നുമുള്ള കിടമത്സരം, ഉൽപാദനത്തിന്റെ ഗുണനിലവാരം ഇവയെല്ലാം കണക്കിലെടു ക്കേണ്ടതായിട്ടുണ്ട്.