ഏതാനും കാര്യങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കണം. ആത്മവിശ്വാസത്തോടെ കടന്നുവരണം. മികച്ച ആശയം (Idea), ശക്തമായ തീരുമാനം (Decision), സാങ്കേതിക മികവ് (know-how), അടിസ്ഥാന സൗകര്യങ്ങൾ (Infrastructure), ഉറപ്പാക്കൽ–നിയമപരമായ ബാധ്യതകളെപ്പറ്റിയുള്ള ധാരണ, മൂലധനം–വിഭവസമാഹരണം (Capital), വിപണന സംവിധാനം (Marketing) ഇവയ്ക്കെല്ലാം അകമ്പടിയായി കൃത്യതയാർന്ന പദ്ധതിയും (Business plan), സംരഭകര്‍ക്കു മികച്ച തുടക്കം നൽകുവാൻ പ്രാപ്തമായിരിക്കും. സംരംഭകൻ, സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നു തീരുമാനം എടുത്തു കഴിഞ്ഞാൽ, താഴെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1. ഉൽപന്നം തിരഞ്ഞെടുക്കൽ സംരംഭകൻ മാർക്കറ്റ് സർവേയുടെ അടിസ്ഥാനത്തിൽ വേണം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുവാൻ. നിലവിലുള്ള മാർക്കറ്റിന്റെ അവസ്ഥയെക്കുറിച്ചും ഉൽപന്നത്തിന് മാർക്കറ്റിൽ ഉണ്ടായേ ക്കാവുന്ന പ്രതികരണത്തെക്കുറിച്ചും ബോധവാനാകാൻ മാർ ക്കറ്റ് സർവേ ഉപകരിക്കും. ഉൽപന്നം വിപണനം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന നേട്ടങ്ങളും/കോട്ടങ്ങളും വിപണി പ്രതീക്ഷി ക്കുന്ന ആവശ്യകതയെപ്പറ്റിയും വ്യക്തമായ ഒരു അവബോധം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അസംസ്കൃത പദാർഥങ്ങ ളുടെയും മറ്റ് ഉൽപാദന സാമഗ്രികളുടെയും ലഭ്യത, സാങ്കേതി കവിദ്യയെയും ഉൽപാദന പ്രക്രിയയെയും പറ്റിയുള്ള വിവരങ്ങ ളുടെ ലഭ്യത, സംരംഭകന്റെ പരിചയസമ്പത്ത്, അയാളുടെ അഭി രുചി, വിദ്യാഭ്യാസം, സാങ്കേതിക യോഗ്യതകൾ, സമാന ഉൽ പാദനരംഗത്തു വർത്തിക്കുന്ന വരിൽ നിന്നുമുള്ള കിടമത്സരം, ഉൽപാദനത്തിന്റെ ഗുണനിലവാരം ഇവയെല്ലാം കണക്കിലെടു ക്കേണ്ടതായിട്ടുണ്ട്.
2 സ്ഥലനിർണയം വ്യവസായസംരംഭകൻ തന്റെ വ്യവസായം എവിടെ തുടങ്ങും എന്നതു വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സ്ഥലം തിര ഞ്ഞെടുക്കുമ്പോൾ വിപണിയോടും അസംസ്കൃത പദാർഥ ങ്ങളോടുമുള്ള അടുപ്പം, അസംസ്കൃതവസ്തുക്കൾ വാങ്ങി ക്കൊണ്ടുപോകുവാനും ഉല്‍പന്നങ്ങൾ കയറ്റിയയയ്ക്കുവാനും ഉതകുന്ന ഗതാഗത സംവിധാനം ലഭ്യമായിരിക്കുക, ആവശ്യ മായ പരിശീലനം ലഭിച്ചവരുടെ ലഭ്യത, വെള്ളം, വൈദ്യുതി മുതലായവയുടെ ലഭ്യത ഇവ പരിഗണിക്കേണ്ടതുണ്ട്. ഇൻഡ സ്ട്രിയൽ എസ്റ്റേറ്റിലോ പാർക്കിലോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലോ സ്ഥലം ലഭ്യമാണെങ്കിൽ അതാകും അഭികാമ്യം.
3. പ്രോജക്ട് തയാറാക്കൽ സംരംഭകന്‍ വിശദമായ പദ്ധതി രൂപരേഖ തയാറാക്കേണ്ടതായിട്ടുണ്ട്. ഇതിൽ ഫ്ളോപ്രോസസ് ചാർട്ട് (Flow process chart) ഉൾപ്പെടാതെയുള്ള ഉൽപാദന പ്രക്രിയയുടെ വിവിധ വശങ്ങൾ പ്രതിപാദിക്കേണ്ടതാണ്. കൂടാതെ, ഉൽപന്നത്തിന്റെ സാമ്പ ത്തിക മേന്മയും വിപണിയിലെ ആവശ്യകത, ഉൽപാദനശേഷി, ഉൽപാദനച്ചെലവ് വിലയിരുത്തൽ, പ്രതീക്ഷിക്കുന്ന വരവ്, യോജ്യമായ വിലയുടെ ഘടന എന്നിവയും ഇതിലുൾപ്പെടുന്നു. സ്ഥലം, കെട്ടിടം, പ്ലാന്റ്, മെഷിനറി എന്നിവയ്ക്കും പ്രവർത്ത നത്തിനു മുൻപു വേണ്ടിവരുന്നതുമായ സ്ഥിരമായ ചെലവു കളും ആവർത്തനസ്വഭാവമുള്ള ചെലവുകളും കണക്കിലെടു ക്കേണ്ടതുകൊണ്ട് പദ്ധതിച്ചെലവ് വിശദമായി കണക്കാക്കേ ണ്ടതുണ്ട്. അതുപോലെതന്നെ ഓരോ മാസത്തെയും ലാഭവും, മുതൽമുടക്കിന്മേലുള്ള ലാഭശതമാനവും ഉൾക്കൊള്ളുന്നതു മായിരിക്കണം.
4. ഉദ്യോഗ് ആധാർ ഒരു സൂക്ഷ്മ ചെറുകിട സ്ഥാപനം (മൈക്രോ സ്മോൾ സ്കെയിൽ യൂണിറ്റ്) ഉൽപാദനം ആരംഭിച്ചു കഴിഞ്ഞാൽ ‘ഉദ്യോഗ് ആധാർ’ റജിസ്റ്റർ ചെയ്യാവുന്നതാണ്. SSI(സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ്) റജിസ്ട്രേഷനും എന്റർപ്രണർ മെമ്മോറാണ്ടവും (Part I & II) ഇപ്പോൾ ഇല്ല. ചെറുകിട വ്യവ സായങ്ങളുടെ റജിസ്ട്രേഷന്‍ അതിന്റെ ഉടമയുടെ ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ റജിസ്ട്രേഷന്റെ പ്രത്യേകത. ആധാർ നമ്പറും ബാങ്ക് അക്കൗ ണ്ടും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇപ്പോള്‍ SSI റജിസ്ട്രേഷനു തുല്യമായ ‘ഉദ്യോഗ് ആധാർ’ എടുക്കാൻ കഴിയില്ല. ഉൽപാ ദനം ആരംഭിക്കുന്നതിനു മുൻപുള്ള റജിസ്ട്രേഷൻ ഇപ്പോൾ വ്യവസായ വകുപ്പിൽ ഇല്ല. ഉദ്യോഗ് ആധാർ ഫയൽ ചെയ്യു ന്നതിന് www.udyogaadhaar.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാ വുന്നതാണ്. ഈ വെബ്സൈറ്റിലൂടെ സ്വയം എടുക്കാവുന്ന അക്നോളഡ്ജ്മെന്റ് SSI റജിസ്ട്രേഷന് തുല്യമായി പരിഗണിക്കുന്നതാണ്. സബ്സിഡി ആനുകൂല്യങ്ങൾക്ക് ഈ റജിസ്ട്രേഷന്‍ ഇപ്പോൾ നിർബന്ധമാണ്. അത്തരം ആനുകൂല്യങ്ങൾക്ക് കൃത്യസമയത്തുതന്നെ അപേക്ഷ സമർപ്പിക്കുകയും വേണം. എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം സബ്സിഡി ലഭിക്കുന്നതിന് ഉൽപാദനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കണം. വായ്പയുടെ ഭാഗമായി വിതരണം ചെയ്യുന്ന സബ്സിഡികൾ ഉണ്ട്. അവയ്ക്കുള്ള അപേക്ഷകൾ കൃത്യസമയത്തുതന്നെ പ്രത്യേകമായി സമർപ്പിക്കേണ്ടതാണ്.
5 വായ്പയ്ക്കുള്ള അപേക്ഷ വായ്പകൾ രണ്ടുവിധം– ദീർഘകാല വായ്പ (Term Loan), പ്രവർത്തന മൂലധനവായ്പ (Working Capital Loan). സ്ഥലം, കെട്ടിടം, പ്ലാന്റ്, മെഷിനറി, മറ്റ് സാമഗ്രികള്‍, ഫിറ്റിങ്ങുകൾ തുടങ്ങിയവയിൽ സ്ഥിരനിക്ഷേപത്തിനാവശ്യമായ ദീർഘ കാലാടിസ്ഥാനത്തിലുള്ള വായ്പയാണ് ദീർഘകാല വായ്പ. ഈ വായ്പ കെഎഫ്സി, കെഎസ്ഐഡിസി ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്നു. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് അസംസ്കൃതവസ്തുക്കൾ, വേതനം, ഗതാഗത ചെലവുകൾ മുതലായവ ഉൾപ്പെടെയുള്ള ചെലവുകൾക്കുള്ള ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വായ്പ യാണ് പ്രവർത്തന മൂലധനവായ്പ. ഈ വായ്പ ബാങ്കുകളിൽ നിന്നു ലഭിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎ സ്ഐസി മുഖാന്തരം മെഷിനറി ലഭിക്കുവാനുള്ള സൗകര്യ മുണ്ട്.
6. നിയമപരമായുള്ള ലൈസൻസുകളും അനുവാദങ്ങളും വ്യവസായ സംരംഭകൻ തന്റെ സംരംഭം തുടങ്ങുന്നതിനു മുൻ പായി നിയമപരമായ അനുമതികളും ക്ലിയറൻസുകളും എടു ത്തിരിക്കേണ്ടതായുണ്ട്. ഇതിൽ പ്രധാനമായവ തദ്ദേശസ്വയംഭ രണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിടം പണിയുന്നതിനായുള്ള അനുമതി (Permit), മെഷിനറി സ്ഥാപിച്ചു പ്രവർത്തിപ്പിക്കുവാ നുള്ള അനുമതി എന്നിവയാണ്. ഡയറക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ് ലേഴ്സില്‍ നിന്നു പരിധിക്കനുസൃതമെങ്കിൽ ഫാക്ടറി കെട്ടിടത്തിനുള്ള അനുമതി ഫാക്ടറി ആക്ട് 6,7,8,5 എന്നീ വകുപ്പ് പ്രകാരമുള്ള റജിസ്ട്രേഷൻ എന്നിവയും എടു ക്കണം. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുമുള്ള അനുമതിയും (consent) ലഭിച്ചിരിക്കണം. വിവിധ ഏജൻസികൾ നൽകുന്ന അനുമതികൾക്കനുസൃതമായി വേണം കെട്ടിടം പൂര്‍ത്തീകരിക്കുവാനും മെഷിനറി സ്ഥാപി ക്കുകയും ചെയ്യേണ്ടത്. തുടർന്ന് സ്ഥാപനത്തിന് ഈ ഏജൻ സികൾ പ്രവർത്തന അനുമതി (licence) നൽകുന്നതാണ്.
7. സ്ഥലവും കെട്ടിടവും നിർമാണപ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ബന്ധ പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആവശ്യമായ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വ്യവ സായ വകുപ്പ്, കിൻഫ്ര, കെഎസ്ഐഡിസി എന്നീ സ്ഥാപന ങ്ങളിൽ നിന്നും എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളോടു കൂടി വികസിപ്പിച്ചെടുത്ത സ്ഥലം, എസ്റ്റേറ്റുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കെട്ടിടവും ലഭ്യതയ്ക്കനുസരിച്ച് വ്യവസായ സംരംഭങ്ങള്‍ക്ക് അനുവദിക്കാവുന്നതാണ്. ഇത് സംരംഭകനെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രയോജനകരമായിരിക്കും. ഇൻഡസ്ട്രിയൽ ഏരിയായിൽ വികസിപ്പിച്ചെടുത്ത ഒരു സ്ഥലമോ ഷെഡ്ഡോ ആവശ്യമെങ്കിൽ അതത് ജില്ലകളിലെ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുമായി ബന്ധപ്പെ ടേണ്ടതാണ്. കിൻഫ്രയുടെ പാർക്കിലാണെങ്കല്‍, എംഡി, കിൻഫ്ര, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസ ത്തിൽ ബന്ധപ്പെടാവുന്നതാണ്.
8. മെഷിനറി സമ്പാദിക്കൽ യന്ത്രസാമഗ്രികൾക്ക് ഓർഡർ കൊടുക്കുന്നതിനു മുൻപ് ആ യന്ത്രസാമഗ്രികൾ ഏറ്റവും നൂതന മോഡൽ ആണോ എന്നും സംരംഭകന്റെ ആവശ്യം അതുകൊണ്ട് പൂർണമായി നിറവേറ്റു മോ എന്നും ബോധ്യപ്പെടേണ്ടതുണ്ട്. യന്ത്രങ്ങൾക്ക് ഓർഡർ നൽകുമ്പോൾ യൂണിറ്റിന്റെ ഉൽപാദനശേഷി, ഗുണനിലവാരം, ഉൽപാദനക്ഷമത, സ്പെയർപാർട്ടുകളുടെ ലഭ്യത മുതലായ കാര്യങ്ങളും കണക്കിലെടുക്കണം. ഉൽപാദനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്, ഒരു പുതിയ സംരംഭകൻ അനുയോജ്യമായ ഒരു ലേ ഔട്ട് (lay out) ആവിഷ്കരിക്കണം. ഓരോ ജോലിക്കാരനും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനാവശ്യമായ വാതായന സൗകര്യം ഉണ്ടായിരിക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പി ക്കണം. ഫാക്ടറി ഇൻസ്പെക്ടറുടെ അനുമതി ലഭിക്കുന്നതിന് ഈ വിവരങ്ങൾ നിർബന്ധമായും പ്ലാനിൽ രേഖപ്പെടുത്തേണ്ട തുണ്ട്.
9. വൈദ്യുതി /വെള്ളം കണക്ഷൻ വൈദ്യുതി കണക്ഷനുവേണ്ടി ഇലക്ട്രിസിറ്റി ബോർഡിൽ അപേക്ഷ സമർപ്പിക്കണം. ബോർഡിലെ ഉദ്യോഗസ്ഥരുടെ ആവശ്യമായ പരിശോധനയ്ക്കു ശേഷം യൂണിറ്റിനാവശ്യമായ ലോഡ് നിർണയിക്കുകയും അനുവദിക്കുകയും ചെയ്യും. ആവ ശ്യമായ സെക്യൂരിറ്റി തുകയും നൽകണം. സംരംഭത്തിനാവശ്യമായ വെള്ളത്തിന് വാട്ടർ അതോറിറ്റി, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിട ങ്ങളിൽ അപേക്ഷിക്കുകയോ അല്ലെങ്കിൽ കിണറോ കുഴൽ ക്കിണറോ നിബന്ധനകൾക്കനുസരിച്ചു സ്വന്തമായി സ്ഥാപിക്കുകയോ ചെയ്യാം.
10. നിയമനം യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനോടൊപ്പം തൊഴിലാളി കളെയും മറ്റ് ഉദ്യോഗസ്ഥന്മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. വ്യവസായത്തിന്റെ വലുപ്പ ത്തിനും സ്വഭാവത്തിനും അനുസരിച്ച് പ്രാവീണ്യം സിദ്ധിച്ചവ രെയും അല്ലാത്തവരെയും തിരഞ്ഞെടുക്കേണ്ടതാണ്. പ്രഫഷ നലുകളെ ആവശ്യമെന്നു കണ്ടാൽ അവരെയും അഭിരുചി യുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തുന്നതും നന്നായി രിക്കും.
11. അസംസ്കൃതവസ്തുക്കൾ സമ്പാദിക്കൽ സംരംഭകർക്ക് തന്റെ ഉൽപന്നങ്ങൾ അനുസ്യൂതമായി പുറത്തി റക്കാൻ ആവശ്യമായ അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കേ ണ്ടതുണ്ട്. ഇതിനായി ഒരു സ്ഥാപനത്തെ മാത്രം ആശ്രയിക്കു ന്നതിനുപകരം ഒന്നിലധികം സ്ഥാപനങ്ങളെ ചുമതലപ്പെടു ത്തുന്നത് അഭികാമ്യമായിരിക്കും. ഉദാരവൽക്കരിക്കപ്പെട്ട ഇറക്കുമതി നയം വഴിയും ചട്ടങ്ങൾ ലഘൂകരിച്ചും ചെറുകിട വ്യവസായ മേഖലയക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി വരുന്നു. ഓപ്പൺ ജനറൽ ലൈസൻസ് പ്രകാരം (ഒജിഎൽ) ഇറക്കുമതി ചെയ്യാനുള്ള വ്യവസ്ഥയിൽ നിരവധി അസംസ്കൃ തവസ്തുക്കളും ഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും യന്ത്രസാമഗ്രികൾ, മറ്റുപകരണങ്ങൾ എന്നിവയും ഉൾപ്പെടു ത്തിയിരിക്കുന്നു.
12. ഉൽപാദനം ആരംഭഘട്ടത്തിൽതന്നെ സംരംഭകൻ ആസൂത്രണത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉൽപാദനത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടു ത്തുന്നു. കൂടാതെ, അസാധാരണ ഗതിയിലുള്ള കാലതാമസം ഉൽപാദനച്ചെലവു വർധിപ്പിക്കുകയും ലാഭമില്ലാതാവുകയും ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പദ്ധതിക്കനുസൃതമായി അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതു മുതൽ പൂർത്തിയാ ക്കിയ ഉൽപന്നങ്ങളുടെ ഗതാഗതമുൾപ്പെടെ ഉള്ളതുവരെയുള്ള കാര്യങ്ങൾ സുഗമമായി നടക്കേണ്ടതുണ്ട്. കൂടാതെ ഉൽപന്ന ങ്ങളുടെ ഗുണനിലവാരം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണിനിലവാരം ഇല്ലാത്ത സാധനങ്ങളുടെ ഉൽപാദനം ഒഴിവാക്കുകയും കേടു ള്ളത് ബഹിഷ്കരിക്കുകയും ചെയ്യേണ്ടത് സംരംഭകന്റെ പ്രധാന ചുമതലയാണ്.
13. വിപണനം (മാർക്കറ്റിങ്) ഓരോ സംരംഭകനും അയാള്‍ക്ക് ഉൽപാദിപ്പിക്കുവാനും വിൽ ക്കുവാനും കഴിയുന്നതെന്തെന്നു മനസ്സിലാക്കണം. വിപണി നേടാൻ അയാൾക്കു പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടി വരും. വിൽപന വർധിപ്പിക്കുന്നതിനു സാധാ രണ ചെറുകിട സംരംഭകർ അവലംബിക്കുന്നത് വ്യവസായ–വാണിജ്യ പ്രദർശനങ്ങളിൽ പങ്കെടുക്കുക, വിവിധതരം പരസ്യ ങ്ങൾ പ്രസിദ്ധപ്പെടുത്തുക, പ്രത്യേക സംഭവങ്ങളുമായി ബന്ധ പ്പെടുത്തിയുള്ള വിൽപനകളിൽ പങ്കെടുക്കുക മുതലായവയാ ണ്. ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ വിപണി മൂല്യം വർധിപ്പിക്കുന്നതിന് ദേശീയ /അന്തർദേശീയ നിലവാരത്തി ലുള്ള അംഗീകാരങ്ങൾ (certificates) നേടുന്നത് ഉചിതമായിരിക്കും. BIS, ISO-9000/14000, ISO-22000, HACCP, FPO, Agmark തുട ങ്ങിയ അംഗീകാരങ്ങൾ നേടുന്നത്, സ്ഥാപനത്തിന്റെ മൊത്ത ത്തിലുള്ള വളർച്ചയ്ക്കു സഹായകരമാണ്. ഇവയിൽ ചില ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നിർബന്ധമായും എടുക്കേ ണ്ടതും മറ്റുള്ളവ താൽപര്യമുണ്ടെങ്കിൽ (optional) എടുക്കേണ്ടതുമാണ്.
outsourcingall.com "Usually I never comment on blogs but your article is so convincing that I never stop myself to say something about it.
ReplyDeleteThis paragraph gives clear idea for the new viewers of blogging, Thanks you. You’re doing a great job Man, Keep it up.
Seo training