Wednesday, 14 February 2018

സംരംഭത്തിലേക്കു പ്രവേശിക്കും മുൻപ് അറിയേണ്ട 13 കാര്യങ്ങൾ...?


ഏതാനും കാര്യങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കണം. ആത്മവിശ്വാസത്തോടെ കടന്നുവരണം. മികച്ച ആശയം (Idea), ശക്തമായ തീരുമാനം (Decision), സാങ്കേതിക മികവ് (know-how), അടിസ്ഥാന സൗകര്യങ്ങൾ (Infrastructure), ഉറപ്പാക്കൽ–നിയമപരമായ ബാധ്യതകളെപ്പറ്റിയുള്ള ധാരണ, മൂലധനം–വിഭവസമാഹരണം (Capital), വിപണന സംവിധാനം (Marketing) ഇവയ്ക്കെല്ലാം അകമ്പടിയായി കൃത്യതയാർന്ന പദ്ധതിയും (Business plan), സംരഭകര്‍ക്കു മികച്ച തുടക്കം നൽകുവാൻ പ്രാപ്തമായിരിക്കും. സംരംഭകൻ, സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നു തീരുമാനം എടുത്തു കഴിഞ്ഞാൽ, താഴെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.


1. ഉൽപന്നം തിരഞ്ഞെടുക്കൽ സംരംഭകൻ മാർക്കറ്റ് സർവേയുടെ അടിസ്ഥാനത്തിൽ വേണം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുവാൻ. നിലവിലുള്ള മാർക്കറ്റിന്റെ  അവസ്ഥയെക്കുറിച്ചും ഉൽപന്നത്തിന് മാർക്കറ്റിൽ ഉണ്ടായേ ക്കാവുന്ന പ്രതികരണത്തെക്കുറിച്ചും ബോധവാനാകാൻ മാർ ക്കറ്റ് സർവേ ഉപകരിക്കും. ഉൽപന്നം വിപണനം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന നേട്ടങ്ങളും/കോട്ടങ്ങളും വിപണി പ്രതീക്ഷി ക്കുന്ന ആവശ്യകതയെപ്പറ്റിയും വ്യക്തമായ ഒരു അവബോധം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അസംസ്കൃത പദാർഥങ്ങ ളുടെയും മറ്റ് ഉൽപാദന സാമഗ്രികളുടെയും ലഭ്യത, സാങ്കേതി കവിദ്യയെയും ഉൽപാദന പ്രക്രിയയെയും പറ്റിയുള്ള വിവരങ്ങ ളുടെ ലഭ്യത, സംരംഭകന്റെ പരിചയസമ്പത്ത്, അയാളുടെ അഭി രുചി, വിദ്യാഭ്യാസം, സാങ്കേതിക യോഗ്യതകൾ, സമാന ഉൽ പാദനരംഗത്തു വർത്തിക്കുന്ന വരിൽ നിന്നുമുള്ള കിടമത്സരം, ഉൽപാദനത്തിന്റെ ഗുണനിലവാരം ഇവയെല്ലാം കണക്കിലെടു ക്കേണ്ടതായിട്ടുണ്ട്. 

Friday, 10 November 2017

ജൈവ രീതിയിൽ ഉല്പാതിപ്പിക്കുന്ന കോട്ടൺ വസ്ത്രങ്ങൾ !!


വസ്ത്ര നിർമ്മാണ രംഗത് 35 വർഷത്തെ മാർക്കറ്റ് സ്‌പിരിയൻസുള്ള Cluster Organic Cottonz India P Ltd മൾട്ടിലെവൽ മാർക്കറ്റിംഗ് (MLM ) രംഗത്തേക്ക് ....മൾട്ടിലെവൽ മാർക്കറ്റിംഗ് (MLM ) ഗവൺമെൻറ് തലത്തിൽ അഗീകരിക്കപ്പെട്ടതുമുതൽ ഒരുപാട് ഇന്ത്യൻ കമ്പനികൾ മൾട്ടിലെവൽ മാർക്കറ്റിംഗ് (MLM ) രംഗത്തേക്ക് വരൂ.


ന്നുണ്ട് MLM നല്ലരീതിയിൽ വർക് ചെയ്യാൻ തയാറുള്ള ഏതൊരാൾക്കും നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസ്സിനെസ്സ് ആണ് മൾട്ടിലെവൽ മാർക്കറ്റിംഗ് വലിയമുതൽ മുടക്ക് വേണ്ട.. നാശ നഷ്ട്ടങ്ങൾ ഉണ്ടാവുന്നില്ല.. എന്നിങ്ങനെ ഒരുപാടു നല്ലവശങ്ങൾ ഉണ്ട് Organic Cottonz എന്ന കബനിയുടെ പ്ലാനുകൾ വളരെ സിമ്പിൾ പ്ലാനുകളും വേഗത്തിൽ വരുമാനം ലഭിക്കുന്നതുമാണ് ...ശുദ്ധമായ ജൈവ രീതിയിൽ ഉല്പാതിപ്പിക്കുന്ന കോട്ടൺ ഉബയോഗിച്ചു നിർമിക്കുന്ന വസ്ത്രങ്ങൾ ശരീരത്തിന് അലർജി ഒന്നും ഉണ്ടാക്കുന്നില്ല ....കുടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ടങ്കിൽ CALL 9746390022

Friday, 3 November 2017

പണമുണ്ടാക്കാവുന്ന പുത്തന്‍ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടാം..?

. അരവണ പായസം
-------------------
കേരളത്തില്‍നിന്ന് ഒരുല്‍പ്പന്നം ഉണ്ടാക്കിയാല്‍ ലോകമാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കാന്‍ സാധ്യതയുളള ഒന്നാണ് അരവണപായസം. ഇതിന്റെ ടേസ്റ്റ് ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ ജാതിമതഭേദമന്യേ എല്ലാവരും ഇത് ഇഷ്ടപ്പെടും. വിപണിയില്‍ ഇങ്ങനെയാരു ഉല്‍പ്പന്നം കിട്ടാനുളള സാധ്യത ഇന്ന് നിലവിലില്ല. ഇതുതന്നെയാണ് ഈരംഗത്തേക്ക് പുതുതായി കടന്നുവരാന്‍ തയ്യാറുളളവര്‍ക്ക് മുമ്പിലുളള ഏറ്റവും വലിയ അവസരം.

എങ്ങിനെ തുടങ്ങാം
ദിവസം പതിനായരം ബോട്ടില്‍ കപ്പാസിറ്റിയുളള ഒരു യൂണിറ്റ് തുടങ്ങാന്‍ ഇതിലേക്കാവശ്യമായ സ്ഥവത്തിനും കെട്ടിടത്തിനും 2000സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആവശ്യമാണ്. ദിവസം 2500ലിറ്റര്‍ വെളളം  വേണം. ഇതിനാവശ്യമായ വൈദ്യുതി 30 എച്ച്.പി.10 തൊഴിലാളികളെ ഇതിലേക്കാവശ്യമായി വരും. ഇതിലേക്കുവേണ്ട മെഷിനറികളുടെ വില 15ലക്ഷം രൂപ. മൊത്തം 50 ലക്ഷംരൂപയുണ്ടെങ്കില്‍ നല്ലൊരു യൂണിറ്റ് തുടങ്ങാം. ക്ഷേത്രങ്ങള്‍ക്കു മുമ്പിലും പൂജാസാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറിലും സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറികളിലും ഇത് വിറ്റുപോകും.കേരളത്തെക്കാള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും അരവണപായസത്തിന് ആവശ്യക്കാരുണ്ടാകും. ഓണ്‍ലൈന്‍ വഴി ലോകംമൊത്തം ഈ ഉല്‍പ്പനം വില്‍ക്കാന്‍ സാധിക്കും.യു.എസ്.എ, യു.കെ യൂറോപ്പ് എന്നിവിടങ്ങളില്‍ ഇതിന് ആവശ്യക്കാരുണ്ട്.