Sunday, 12 June 2016

എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു?
ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലം കിട്ടാത്തതില്‍ അങ്ങേയറ്റം നിരാശരാണ് പലരും. എല്ലാവരും ഒരേ ലക്ഷ്യം നേടാന്‍ വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മാനേജര്‍മാര്‍ക്കിടയിലെ മത്സരവും പിരിമുറക്കവും പരിഹരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല.
ബിസിനസുകളുടെ ഉയര്‍ന്ന പരാജയ നിരക്കാണ് അലട്ടുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതുകൊണ്ട് നമുക്ക് വികസിത രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. അമേരിക്കയിലെ കാര്യമെടുത്താല്‍ 15 വര്‍ഷത്തിനുള്ളില്‍ 74 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നു. യുഎസ്എ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളാണിത്. ഒന്നോര്‍ത്തു നോക്കണം; ലോകത്ത് ബിസിനസ് ചെയ്യാനാകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. ഫോബ്‌സിന്റെ 'Best Countries for Business’ പട്ടികയില്‍ 98-ാം സ്ഥാനമുള്ള ഇന്ത്യയില്‍ എന്തായാലും ഈ നിരക്ക് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരിക്കും എന്ന കാര്യം തീര്‍ച്ച.
ലാളിത്യം നഷ്ടമാകുന്നു
ബുദ്ധിയും വൈദഗ്ധ്യവുമുള്ള അങ്ങേയറ്റം പ്രചോദിതരായ സംരംഭകരും മാനേജര്‍മാരും ഉണ്ടായിട്ടും ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സങ്കേതങ്ങള്‍ ബിസിനസ് നടത്തിപ്പിനായി സ്വീകരിച്ചിട്ടും എന്തുകൊണ്ട് ബിസിനസുകള്‍ പരാജയത്തെ മുഖാമുഖം കാണുന്നു?

പ്രൊമോട്ടറുടെ സാമര്‍ത്ഥ്യമില്ലായ്മ, പരിചയക്കുറവ്, സര്‍ക്കാര്‍ നയങ്ങള്‍, നയവ്യതിയാനങ്ങള്‍, നയരാഹിത്യങ്ങള്‍ എന്നിങ്ങനെ പൊതുവെ മാനേജ്‌മെന്റ് വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ കൊണ്ടു മാത്രമാണ് ബിസിനസുകള്‍ പരാജയപ്പെടുന്നതെങ്കില്‍ ബിസിനസുകളുടെ വിജയശതമാനം ഇപ്പോഴുള്ളതിനേക്കാളും ഉയര്‍ന്നേനെ. അതായത്, വന്‍തോതില്‍ ബിസിനസ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന ഒരു പൊതുവായ ഘടകം ഉണ്ട്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഈ പൊതുവായ ഘടകം നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതിയുമായി നേരിട്ട് ബന്ധമുള്ളതാണ്.
ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. സ്വതവേ ബിസിനസുകളെല്ലാം ലളിതമാണ്; പക്ഷേ നാമതിനെ മാനേജ് ചെയ്ത് സങ്കീര്‍ണമാക്കുകയാണ്. എന്തുകൊണ്ടാണ് ഞാന്‍ ബിസിനസുകള്‍ ലളിതമാണെന്ന് പറയുന്നത്? കാരണം, ബിസിനസ് എന്നുവെച്ചാല്‍ പരസ്പര ബന്ധിതമായ ചില ഘടകങ്ങളും പ്രോസസുമാണ്. അതായത് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം നിശ്ചയിക്കുന്നത് ചില ഘടകങ്ങളാണ്. ചുരുക്കത്തില്‍ ചില പ്രതിബന്ധങ്ങളാണ് ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ ബാധിക്കുന്നത്.
നാം എങ്ങനെയാണ് ലളിതമായ ഒരു കാര്യത്തെ സങ്കീര്‍ണമാക്കുന്നത്? ഓര്‍ഗനൈസേഷന്‍ വളരുമ്പോള്‍ ബിസിനസ് സങ്കീര്‍ണമായെന്നു പറയാം. കൂടുതല്‍ ആളുകള്‍, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍, വിപണി കൂടുതല്‍ വിശാലം അങ്ങനെ പലതും. ഇങ്ങനെ ബിസിനസ് വിശാലമാകുമ്പോള്‍ അതിലെ സങ്കീര്‍ണത കുറയ്ക്കാനുള്ള മാര്‍ഗം ബിസിനസിനെ വിഭജിച്ച് നിയന്ത്രിക്കുന്നതാണെന്ന് ചിലര്‍ കരുതും. ഓരോ വിഭാഗവും ഓരോ മാനേജര്‍മാര്‍ക്ക് കീഴിലാക്കും. ഈ സംവിധാനം പിന്നെയും ഏറെ പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിക്കും. അതെന്താണെന്ന് നോക്കാം.
ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തിനും ഓരോ പ്രൊഫഷണല്‍ മാനേജര്‍മാരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഓര്‍ഗനൈസേഷനിലെ ഏതാണ്ടെല്ലാ വിഭാഗത്തിനും തുല്യമായ പ്രാധാന്യമാകും ലഭിക്കുക. ഒരിക്കലും ഒരു മാനേജറും തന്റെ ജോലി അപ്രധാനമാണെന്ന് ധരിക്കുകയും അരുത്. സംരംഭകനാണെങ്കില്‍, ഈ ഓരോ വിഭാഗത്തിനും ഒരേ പ്രാധാന്യം കല്‍പ്പിച്ചു കൊണ്ട് ഒരുപോലെ മാനേജ് ചെയ്യാന്‍ ശ്രമിക്കും. ഈ മനോഭാവം മാനേജര്‍മാരുടെ തലത്തില്‍ നിന്ന് അരിച്ചിറങ്ങി താഴെ തട്ടിലുള്ള സൂപ്പര്‍വൈസറി പോലുള്ള തലങ്ങളിലേക്ക് വരെ എത്തും.
കാണാതെ പോകുന്ന വസ്തുതകള്‍
അതുകൊണ്ട് എന്താണ് സംഭവിക്കുക? ഈ മനോഭാവം വളര്‍ന്നുകഴിഞ്ഞാല്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് എന്ത് വലിയ പ്രതിബന്ധമാണത് സൃഷ്ടിക്കുക?

അത് മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ചില ഓര്‍ഗനൈസേഷനുകളില്‍ ഉല്‍പ്പാദനമാകും ഏറ്റവും വലിയ പ്രതിബന്ധം. അതില്‍ തന്നെ ഒരു പ്രത്യേക മെഷീനിന്റെ ഉല്‍പ്പാദനക്ഷമതയായിരിക്കും ഏറ്റവും സുപ്രധാനമായ കുപ്പിക്കഴുത്ത്. നാം പൊതുവേ എന്താണ് ചെയ്യുക? ഫാക്റ്ററിയിലെ എല്ലാ മെഷീനിനെയും പോലെ ഇതിനെയും പരിഗണിക്കും. അതായത് മറ്റ് മെഷീനുകള്‍ക്കുള്ളതുപോലെ ലഞ്ച് ബ്രേക്കും ടീ ബ്രേക്കുമെല്ലാം ഇതിനും കാണും. ഈ ഒരൊറ്റ മെഷീനിന്റെ ഔട്ട്പുട്ടിനെ ആശ്രയിച്ചിരിക്കുന്നു മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം എന്ന വസ്തുത മാനേജ്‌മെന്റ് ഇവിടെ കാണാതെ പോകുന്നു. ഈ ഒരു മെഷീനിന്റെ ലഞ്ച്/ടീ ബ്രേക്കുകള്‍ ഒഴിവാക്കിയാല്‍ വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ലാഭം ഇരട്ടിയാക്കുകയും ചെയ്‌തേക്കും!
ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ബിസിനസുകള്‍ സ്വതവേ ലളിതമാണ്. ചില ഘടകങ്ങളാണ് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ സ്വാധീനിക്കുന്നത്. നമ്മുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകത്തിന് പര്യാപ്തമായ ഊന്നലാണ് നല്‍കുന്നതെങ്കില്‍ അത്ഭുതകരമായ, അതായത് ഇരട്ടി ലാഭം നേടാനുതകുന്ന ഫലം നമുക്ക് ലഭിക്കും. ഒരു ബിസിനസ് വിജയകരമായി മുന്നോട്ടു നയിക്കാന്‍ അതിലെ എല്ലാ വിഭാഗത്തെയും ഒരേ പ്രാധാന്യത്തോടെ സമീപിക്കേണ്ട കാര്യമില്ല. ഓരോ ബിസിനസിലും ഓരോ നിര്‍ണായക ഘടകമുണ്ടാകും. ഇത് വ്യത്യസ്ത ബിസിനസുകള്‍ക്ക് വ്യത്യസ്തമായിരിക്കും. കാലത്തിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ നിര്‍ണായക ഘടകത്തെ അത്രയും പ്രാധാന്യമില്ലാത്തവയില്‍ നിന്ന് വ്യത്യസ്തമായി പരിഗണിക്കുകയാണ് വേണ്ടത്. ബിസിനസ് വിജയം ഉറപ്പാക്കാന്‍ ഓര്‍ഗനൈസേഷനിലെ എല്ലാവരും ഇക്കാര്യം മനസിലാക്കിയിരിക്കുകയും വേണം.
ഇനി മറ്റൊരു നെഗറ്റീവ് ഫലത്തെ കുറിച്ച് വിശദീകരിക്കാം. ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തെയും വിഭജിച്ച് അതത് മാനേജര്‍മാര്‍ക്ക് കീഴിലാക്കുമ്പോള്‍ അവരെടുക്കുന്ന ചില തെറ്റായ തീരുമാനങ്ങള്‍ എങ്ങനെ ബിസിനസിന് പ്രതികൂലമാകുന്നുവെന്ന് ഇതിലൂടെ തെളിയിക്കാം.
ഒറ്റപ്പെട്ട തുരുത്തുകള്‍!
ഓരോ വിഭാഗവും ഓരോ മാനേജര്‍മാരുടെ കീഴിലാകുമ്പോള്‍ പൊതുവായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ഭാഗികമായ സ്വാതന്ത്ര്യത്തോടെ മാനേജര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ വിഭാഗവും ഓരോ കോസ്റ്റ് സെന്റര്‍ കൂടിയാകുമ്പോള്‍ ഇവയോരോന്നിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് മാനേജ് ചെയ്യുന്നതിന് ഏറ്റവും നല്ല വഴിയെന്ന് ധരിക്കും.

ഇങ്ങനെ ഓരോ വകുപ്പിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴുണ്ടാകുന്ന അപകടമെന്താണെന്ന് നോക്കാം. പര്‍ച്ചേസ് മാനേജരോട് അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കും. ഇദ്ദേഹം എന്തു ചെയ്യും? കമ്പനി വാങ്ങുന്ന അസംസ്‌കൃത വസ്തുവിന്റെ ചെലവ് ചുരുക്കാന്‍ തീരുമാനിക്കും. നിലവിലുള്ള സപ്ലയറില്‍ നിന്ന് വാങ്ങുന്നത് നിര്‍ത്തി വില കുറഞ്ഞ മറ്റൊരു സപ്ലയറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഈ വകയില്‍ കമ്പനിയുടെ മെറ്റീരിയല്‍ കോസ്റ്റില്‍ 60 ലക്ഷം രൂപ തനിക്ക് ലാഭിക്കാനായെന്നും അവകാശപ്പെടും.
എന്നാല്‍ മറ്റൊരിടത്ത് പ്രശ്‌നം തലപൊക്കിയിട്ടുണ്ടാകും. കുറഞ്ഞ നിരക്കില്‍ സപ്ലയര്‍ നല്‍കിയ അസംസ്‌കൃത വസ്തുവിന് ഗുണമേന്മ കുറവായതിനാല്‍ പ്രൊഡക്ഷനില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രതിമാസം ഇതിലൂടെ 60 ലക്ഷം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നഷ്ടമാകുന്നുണ്ടാകും. അതായത് പ്രതിവര്‍ഷം 60 ലക്ഷം രൂപ ലാഭിക്കാനെടുത്ത ഒരു തീരുമാനം ഓര്‍ഗനൈസേഷന്റെ പ്രതിമാസ പ്രകടനത്തെ തന്നെ കുഴപ്പത്തിലാക്കും.
ഇത് തെറ്റായ ഒരു തീരുമാനമായിരിക്കും എന്നു മാത്രമല്ല ഇതിന് ശേഷം പര്‍ച്ചേസ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും മോശമാകും. ഒരു വിഭാഗം അതിന്റെ കാര്യക്ഷമത കൂട്ടുവാന്‍ ചെയ്ത കാര്യം എങ്ങനെയാണ് മറ്റൊന്നിന് പ്രശ്‌നമായതെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും നെഗറ്റീവ് റിസള്‍ട്ടേ ഉണ്ടാകാറുള്ളൂ. മിക്ക ഓര്‍ഗനൈസേഷനിലും മാനേജര്‍മാര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രവൃത്തികള്‍ മറ്റ് വിഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന അനന്തരഫലത്തെ കുറിച്ച് ബോധവാന്മാരായിരിക്കുകയുമില്ല. തീരുമാനങ്ങള്‍ നടപ്പാക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്നതാണ് ഏറ്റവും കഷ്ടം.
മൂന്നാമത്തെ നെഗറ്റീവ് ഫലം എന്താണെന്ന് നോക്കാം. വ്യത്യസ്ത മാനേജര്‍മാര്‍ വിഭിന്നങ്ങളായ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തന്ത്രങ്ങളുമായി രംഗത്ത് വരും. വിഭവങ്ങളുടെ അപര്യാപ്തതയാണ് തന്റെ പദ്ധതി പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്താത്തതിന് കാരണമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേരും. ഇത് അനാവശ്യമായ മത്സരത്തിനും പിരിമുറുക്കത്തിനും ബന്ധങ്ങള്‍ മോശമാകുന്നതിനും കാരണമാകും. ഇനി ഇത്തരമൊരു പദ്ധതി വിജയകരമായി ആ മാനേജര്‍ നടപ്പാക്കിയാല്‍ പോലും മറ്റ് ചില വിഭാഗങ്ങളുടെ പിടിപ്പുകേട് അതിന്റെ പൂര്‍ണ ഫലത്തെ നിഷ്പ്രഭമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നും. അശ്രാന്തപരിശ്രമം നടത്തിയിട്ടും ഓര്‍ഗനൈസേഷനില്‍ മികച്ച ഫലം കിട്ടാതിരിക്കാന്‍ ഇത് ഇടയാക്കും.
പിഴവ് കണ്ടെണ്ടത്തുക
അതായത് ഓര്‍ഗനൈസേഷന്റെ മൊത്തം പ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്ന സുപ്രധാന ഘടകത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാനും അതിലൂടെ പ്രവര്‍ത്തനം മോശമാകാനും മാത്രമേ ഇത്തരം വിഭജിച്ചുള്ള പ്രവര്‍ത്തന രീതി സഹായകരമാകൂ.

സമയം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു തന്നെയാണ് ബിസിനസിലെ സുപ്രധാനമായ മറ്റൊരു ഘടകം. ബിസിനസ് കാലാവസ്ഥ അനുദിനം ബുദ്ധിമുട്ടേറി വരികയാണ്. വിപണിയിലെ അസ്ഥിരത, കൂടുതല്‍ തുറന്ന വിപണി, ഉല്‍പ്പന്നത്തിന്റെ ആയുസ് കുറയുന്നത് എന്നതൊക്കെ ഇതിന് കാരണമാകുന്നുണ്ട്. നമ്മുടെ ബിസിനസ് നടത്തിപ്പില്‍ എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അത് തിരുത്താന്‍ പറ്റിയില്ലെങ്കില്‍ ബിസിനസിന്റെ പരാജയ സാധ്യത തീര്‍ച്ചയായും ഉയരും.

Wednesday, 27 April 2016

MA Yousef Ali discusses In conversation with Riz Khan for CEO's outlook with HSBC. !!


Managing Director MA Yousef Ali discusses how he transformed Emke Lulu Group into one of the Middle East's largest and most successful retail conglomerates.
To view more, visit www.business.hsbc.ae/CEO

Sunday, 10 April 2016

നിങ്ങള്‍ ബിസിനസിന് അകത്തോ, പുറത്തോ ?

ഒരു ചെറിയ സ്‌റ്റേഷനറി കട നടത്തുന്ന, അച്ഛന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനും നല്ല കാര്യപ്രാപ്തിയുള്ള ആളുമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഒരാള്‍. പക്ഷെ, നാട്ടിലെ മിക്ക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാറില്ല. കടയടച്ചു പോന്നാല്‍ 'ശരിയാവില്ല' എന്നതുതന്നെ കാരണം. മുമ്പ് ഒരു തവണ കട, അസിസ്റ്റന്റ് സാഗറിനെ ഏല്‍പ്പിച്ചു പോന്നതിന്റെ കഥ ഇപ്പോഴും അദ്ദേഹം പറയും. തെറ്റി എടുത്തുകൊടുത്തത് 800 രൂപയുടെ സാധനങ്ങള്‍, കാണാതായത് വേറെ 650 രൂപയോളം. പിന്നെ കണക്കെഴുത്ത് തെറ്റിയതിലൂടെ വേറെയൊരു 1200 രൂപയും. അതോടെ ഇത്രയും മൂല്യമെങ്കിലും ഉള്ള പരിപാടികള്‍ വന്നാലേ കടയടച്ചിടുന്ന (സാഗറിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ!) പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്ന് കക്ഷി തീരുമാനി ച്ചു. പ്രതാപന്‍ എന്ന് പേരുള്ള വേറൊരു പരിചയക്കാരനുണ്ട്. അദ്ദേഹത്തിന് ആഫ്രിക്കയിലേക്ക് തുണി കയറ്റി അയക്കുന്ന ബിസിനസാണ്. ഒപ്പം രണ്ട് ചെമ്മീന്‍കെട്ടും മൂന്നാറില്‍ ഒരു ഫാം ഹൗസുമുണ്ട്. കോടികളുടെ വരുമാനമുള്ള ശരിക്കും ഒരു പ്രതാപന്‍! ഇദ്ദേഹമാകട്ടെ നല്ല വെള്ള ജുബ്ബയും മുണ്ടും കയ്യില്‍ ഒരു 'ടിസോട്ട്' വാച്ചും കെട്ടി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാകും. ഒരുകാലത്ത് എന്നെ ഏറെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്! ചില ബിസിനസുകാര്‍ വളരെ 'ബിസി'യും മറ്റു ചിലര്‍ വളരെ 'ഫ്രീ'യും ആകുന്നതെങ്ങനെ?

അകത്തും പുറത്തും
ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയിനറെയോ, ഡോക്ടറേയോ 
പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്‌മെന്റാണ്. ഇന്ന് ജോലിചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. അതുകൊണ്ടു തന്നെ അച്ഛന്റെ ആ സുഹൃത്ത് ചെയ്യുന്നത് വെറുമൊരു സെല്‍ഫ് എംപ്ലോയ്‌മെന്റും എന്‍ഗേജ്‌മെന്റുമാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് ബിസിനസ് ആണെന്ന തെറ്റിദ്ധാരണയില്‍ ജീവിതം മുഴുവന്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കുകയാണ്. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ 'അസുഖം' കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്‌സും സെയില്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് 'സന്തോഷ് പണ്ഡിറ്റാ'കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!
ബിസിനസുകാര്‍ 'പണ്ഡിറ്റ്' ആകുമ്പോള്‍
എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?
ഇത്തരം 'പണ്ഡിറ്റു'മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുകാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. ആരെങ്കിലും എടുത്തുകൊണ്ടുപോ കുമെന്ന് തീര്‍ച്ച. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം 'സിസ്റ്റം' വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.
എങ്ങനെ ബിസിനസിന് പുറത്തേക്ക് കടക്കാം?
എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് 'സിസ്റ്റമൈസ്' ചെയ്‌തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്‌വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്‌വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്‌വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം.
നിങ്ങള്‍ക്ക് മാനസികമായി ഒരുപാട് അടുപ്പമുള്ള ഒരാളാണെങ്കില്‍ പറഞ്ഞുവിട്ടിട്ട്, എല്ലാ മാസവും വീട്ടിലേക്ക് ഒരു സംഖ്യ അയച്ചുകൊടുത്താലും തരക്കേടില്ല...! അല്ലെങ്കില്‍ ഇത്തരക്കാര്‍ മൊത്തം ബിസിനസിനേയും ബാധിക്കുന്ന കാന്‍സര്‍ ആയേക്കാം. ഇനി പഴയ പ്രതാപന്‍ ചേട്ടനിലേക്ക് വരാം. അതെ, അദ്ദേഹം ഇത്തരത്തില്‍ ബിസിനസിനു പുറത്തുകടന്ന ആളാണ്. രാവിലെയും വൈകിട്ടും സ്മാര്‍ട്ട് ഫോണില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പര്‍ച്ചേസ്, സ്‌റ്റോക്ക്, എക്കൗണ്ട്‌സ്, സെയില്‍സ് എല്ലാം മൊബീല്‍ സ്‌ക്രീനിലുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ ക്യാമറയില്‍ കാണാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും...ബാക്കി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാവുകയും ചെയ്യും.
ഇങ്ങനെയാണ് ബിസിനസിന് പുറത്തേക്ക് കടക്കുന്നത്. ബിസിനസ് ഒരു വലിയ വനം പോലെയാണ്. വനത്തിനകത്താണെങ്കില്‍, പുറകില്‍ മറഞ്ഞു നില്‍ക്കുന്ന പുലിയെ പോലും നമ്മള്‍ കണ്ടില്ലെന്നു വരാം. വനത്തിന് മുകളിലൂടെ ഒരു ഹെലികോപ്റ്ററില്‍ പറക്കുകയാണ് വേണ്ടത്. മരവും മൃഗങ്ങളും പുഴയും എല്ലാം കണ്ടും നിരീക്ഷിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കാം. എങ്കില്‍ ഇനി വൈകേണ്ട!
ഉടനെ പുറത്തുകടന്നോളൂ.... സ്മാര്‍ട്ടായിക്കോളൂ....

20 Businesses That Can Be Started in India With Rs. 1 Lakh ??

20 Businesses That Can Be Started in India With Rs. 1 Lakh

പരാജയം പാഠമാക്കുക, സോയ്ചിറോയെപ്പോലെ ?

ജീവിതത്തില്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, എങ്ങുമെത്താനായില്ലല്ലോ? എന്തുകൊണ്ട് എനിക്ക് മാത്രം ഇത്രയധികം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നു? ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും ഇങ്ങനെ വിലപിക്കാത്തവര്‍ ചുരുക്കം. നിങ്ങള്‍ എത്രതവണ പരിശ്രമിച്ചു എന്നതല്ല, വിജയം വരെ പരിശ്രമിച്ചോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോഴും അവയെയെല്ലാം മുന്നേറാനുള്ള ചവിട്ടുപടിയായി കാണുന്നവര്‍ക്ക് വിജയം സുനിശ്ചിതം തന്നെ എന്നതിന് ചരിത്രത്തില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാകും.ഹോണ്ട കമ്പനിയുടെ അധിപനായ സോയ്ചിറോ ഹോണ്ടയുടെ ജീവിതകഥ കേട്ടുനോക്കൂ. 1906 നവംബര്‍ 17ന് ജപ്പാനിലെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ സോയ്ചിറോയ്ക്ക് ഓട്ടോമൊബൈല്‍ രംഗത്തോടായിരുന്നു കമ്പം. 1937ല്‍ 28ാമത്തെ വയസ്സില്‍ ഒരു കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെ പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കി ടൊയോട്ട കമ്പനിയില്‍ കൊണ്ടുപോയിക്കൊടുത്തു. ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ പണം കൊണ്ടാണ് പിസ്റ്റണ്‍ റിങ്ങ്സ് ഉണ്ടാക്കിയത്. കഷ്ടമമെ ന്നല്ലാതെ എന്തുപറയാന്‍? വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന് പറഞ്ഞ് ടൊയോട്ട കമ്പനിക്കാര്‍ കൈയൊഴിഞ്ഞു. ഫാക്ടറികളിലും മറ്റും അലഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം പഠിച്ചെടുത്തു. അങ്ങനെ 1941ല്‍ ടൊയോട്ടയുമായി കരാറിലേര്‍പ്പെട്ടെങ്കിലും മറ്റൊരു പ്രശ്നം ഉടലെടുത്തു. ഓര്‍ഡര്‍ നല്‍കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല. ആവശ്യത്തിന് മെറ്റീരിയല്‍ ലഭ്യമല്ല. അതും സംഘടിപ്പിച്ച് കമ്പനി തുടങ്ങിയെങ്കിലും അവിടെയും ദൗര്‍ഭാഗ്യം വേട്ടയാടി. രണ്ടാം ലോകമഹായുദ്ധം വന്നതിനാല്‍ രണ്ട് തവണ കമ്പനിയില്‍ ബോംബിട്ടു. ബോംബേറില്‍ ഫാക്ടറി തകര്‍ന്നു തരിപ്പണമായി. അങ്ങനെ എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന് തോന്നിയ നിമിഷം. വാഹനത്തില്‍ നിറക്കാനുള്ള ഇന്ധനം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ സൈക്കിളിലായിരുന്നു യാത്ര. അപ്പോഴാണ് അദ്ദേഹത്തിന് ഒരു പുതിയ ആശയം തോന്നിയത്. സൈക്കിളില്‍ പിടിപ്പിക്കാനുള്ള യന്ത്രം കണ്ടെത്തി. അദ്ദേഹമങ്ങനെ നീങ്ങുന്നതു കണ്ട ആളുകള്‍ ഇത്തരത്തിലൊരു വാഹനം തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു. 18,000 പേര്‍ക്ക് ഇത്തരത്തിലൊരു പ്രൊഡക്ട് ഉണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം കത്തെഴുതി. 5000 പേര്‍ അഡ്വാന്‍സ് കൊടുത്തു. ആ അഡ്വാന്‍സ് തുക കൊണ്ടാണ് ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ രൂപം കൊണ്ടത്. അങ്ങനെ 1948 സെപ്റ്റംബര്‍ 24ന് ഹോണ്ട കമ്പനി രൂപം കൊണ്ടു. അതൊരു തുടക്കമായിരുന്നു. 1968 ആയപ്പോഴേക്കും പ്രതിമാസം 1 മില്യണ്‍ മോട്ടോര്‍ സൈക്കിളുകളാണ് ഹോണ്ട നി ര്‍മിച്ചു നല്‍കിയത്. എണ്‍പതുകളുടെ പകുതിയില്‍ വേള്‍ഡ് മാര്‍ക്കറ്റിന്‍റെ പകുതിയും ഹോണ്ട പിടിച്ചടക്കി.1962ല്‍ ആദ്യ റേസ് കാര്‍ പുറത്തിറക്കിയപ്പോള്‍ രാജ്യത്ത് മറ്റൊരു കാര്‍ നിര്‍മാതാക്കളുടെ ആവശ്യമില്ലെന്നു പറഞ്ഞ് പി ന്തിരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍, 1970കളോടെ ശക്തമായ മല്‍സരത്തെ അതിജീവിച്ച് ഓട്ടോമോട്ടീവ് രംഗത്ത് വിജയക്കൊടി പാറിക്കാന്‍ ഹോണ്ടക്ക് കഴിഞ്ഞു. ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാറുകളും ബൈക്കുകളും ട്രാക്ടറുകളുമുള്‍പ്പെടുന്ന ഒരു വലിയ ശൃംഖലയായി വ്യാപിച്ചിരിക്കുന്നു. വിജയക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കുഞ്ഞുനാളില്‍ തന്നെ മോഹിപ്പിച്ച ആ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം വാചാലനാവുന്നു. “ആദ്യമായി കാര്‍ കണ്ട നിമിഷം. പിന്നെ ഞാന്‍ അതിനു പുറകെയായിരുന്നു. തീരെ കുഞ്ഞായിരുന്നെങ്കിലും അന്നേ ഞാന്‍ മനസ്സിലുറപ്പിച്ചിരുന്നു ഒരുനാള്‍ ഞാനും ഒരു കാര്‍ നിര്‍മിക്കുമെന്ന്. അതെ, നമുക്ക് തീവ്രമായ സ്വപ്നമുണ്ടെങ്കില്‍ ലോകം മുഴുവന്‍ ആ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ വരും എന്ന ആല്‍ക്കെമിസ്റ്റിലെ വരികള്‍ എത്ര ശരി അല്ലേ? പരാജയപ്പെട്ടുഴലുമ്പോള്‍ ശുഭാപ്തി വിശ്വാസം വിടാതെ ഒന്നു മനസ്സിലോര്‍ക്കുക. ഇവ ഒന്നിന്‍റെയും അവസാനമല്ല. ഇനിയുമേറെ പോകാനുണ്ട്. “എല്ലാവരും വിജയം സ്വപ്നം കാണുന്നു. എന്നാല്‍, തുടര്‍ച്ചയായി വരുന്ന പരാജയങ്ങളെ അഭിമുഖീകരിച്ച് ആത്മപരിശോധന നടത്തി മുന്നേറുന്നവര്‍ക്കൊപ്പമേ വിജയമുണ്ടാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിജയത്തില്‍ ഒരു ശതമാനം പരിശ്രമവും ബാക്കിയെല്ലാം തടസ്സങ്ങളെ ധൈര്യപൂര്‍വ്വം അതിജീവിക്കലുമാണ്. പ്രതിബന്ധങ്ങളെ നിങ്ങള്‍ ഭയക്കുന്നില്ലെങ്കില്‍ വിജയവും നിങ്ങളുടേതാകും. തീര്‍ച്ച.” സ്വന്തം ജീവിതത്തിലൂടെയാണല്ലോ അദ്ദേഹം ഈ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാക്കുന്നത്.

കുറഞ്ഞ മുതൽ മുടക്കിൽ സുപെര്മാര്കെറ്റ് ഫ്രഞ്ചൈസീ ?

ഏറ്റവും വേഗത്തിൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ലല്ലബി.കോം ഓൺലൈൻ ഷോപ്പിംഗ്‌ മാളിലേക്ക് സ്വാഗതം. ഞങ്ങളുടെ ഓൺലൈൻ സൂപ്പർ മാർക്കറ്റ്‌ നിങ്ങളുടെ പ്രിയപ്പെട്ട, എല്ലാ തരത്തിലുമുള്ള അവശ്യ സാധനങ്ങളാൽ സമൃദ്ധമാണ്. വിവിധ ബ്രാന്റുകളിൽ ഉള്ള എല്ലാ തരം അരി പലവ്യഞ്ജനങ്ങൾ, ഫ്രൂട്ട്സ് & വെജിറ്റബിൾസ് (പഴങ്ങളും പച്ചക്കറികളും), ബ്രെഡ്‌, പാൽ & മുട്ട, സോഫ്റ്റ്‌ ഡ്രിങ്ക്സ് (ശീതള പാനീയങ്ങൾ, പേഴ്സണൽ കെയർ ഐറ്റംസ്, മീൻ & ഇറച്ചി ഐറ്റംസ്, മറ്റ് വീട്ടുസാധനങ്ങൾ, വിവിധ ബ്രാൻഡഡ് ഫുഡ്സ് എന്നിവയെല്ലാം വ്യത്യസ്ത പ്രോഡക്റ്റ് കാറ്റഗറികളിൽ നിന്ന് നിങ്ങൾക്ക് ഈസിയായി തെരഞ്ഞെടുക്കാം. നിങ്ങൾക്ക് വേണ്ടതെല്ലാം ഒരുമിച്ച് നിങ്ങളുടെ ഫോണോ ടാബ്ലറ്റോ, ലാപ്ടോപ്പോ, കബ്യൂട്ടറോ ഉപയോഗിച്ച് ഓർഡർ ചെയ്തോളൂ. എല്ലാ ഉൽപ്പന്നങ്ങളും നല്ല ക്വാളിറ്റിയിൽ, വൃത്തിയോടെ, നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത്, നിങ്ങൾ നേരിട്ട് പോയി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ഡിസ്കൌണ്ട് വിലയിൽ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നതാണ്. ഓൺലൈൻ വഴിയോ അതല്ലെങ്കിൽ പ്രോഡക്റ്റ്സ് നിങ്ങളുടെ വീട്ടിൽ ഡെലിവറി നടത്തുന്ന സമയത്ത് ഡെലിവറി ബോയിയുടെ കൈവശം കാശ് ആയോ പെയ്മെന്റ് ചെയ്താൽ മതി. ലല്ലബിയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ. നിങ്ങളുടെ സമയവും പണവും അദ്ധ്വാനവും ലാഭിക്കൂ. low investment can start supermarket franchisee www.lallabi.com

Sunday, 3 April 2016

Paper bags !


SH paper bags are made from a renewable natural resource Can be reused again and again Can be shipped to paper mills to be made into new paper Require less energy than plastic to be recycled Are biodegradable Are safe for small children to play with Pose less of a threat to wildlife 100% reusable, recyclable and biodegradable. Easier to carry than plastic bags.


Holds more items than plastic bags = fewer bags to handle.
Environmentally preferred. Contains 40% post-consumer recycled material.
A renweable resource - comes from trees. for more details click here