Monday, 23 January 2017

ധനം വിളയുന്ന 111 പദ്ധതികൾ ?

എന്തെങ്കിലും ഒരു തൊഴില്‍ കണ്ടെത്തി അതില്‍ ജീവിതം കെട്ടിഉറപ്പിക്കണമെങ്കില്‍ പണം മാത്രം പോരാ, നല്ലൊരു തൊഴില്‍ കണ്ടെത്താനുള്ള ഗൈഡന്‍സും വേണം. ലാഭകരമായ 111 പദ്ധതികള്‍ തിരിച്ചറിഞ്ഞ് അത്തരം സ്ഥാപനം വിജയകരമായി നടത്തുന്ന വ്യക്തികളെ കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്ത് പുതിയ സംരംഭകര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ അവരില്‍ നിന്നുതന്നെ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തി അതിസമ്പുഷ്ടമാക്കപ്പെട്ട ഒരു പുസ്തകമാണിത്. സര്‍വ്വീസ് മേഖലയിലെ 111 പദ്ധതികളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഉദാഹരണത്തിന് സോളാര്‍ പവ്വര്‍ സര്‍വ്വീസ്, ഇവന്റ് മാനേജ്‌മെന്റ്, മൊബൈല്‍ ടോയ്‌ലറ്റ്, ഇന്‍ഡോര്‍ സാനിട്ടേഷന്‍ സര്‍വ്വീസ്, പോളിഹൗസ് നിര്‍മ്മാണം, കോണ്‍ക്രീറ്റ് കട്ടിംഗ്, ഹൗസ് കീപ്പിംഗ്, വെഡ്ഡിംഗ് പ്ലാനര്‍ സര്‍വ്വീസ്, ഫിറ്റ്‌നെസ് സെന്റര്‍, ഡെ കെയര്‍ സെന്റര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, കോണ്‍ക്രീറ്റ് കട്ടിംഗ്, ലോണ്‍ട്രി സര്‍വ്വീസ്, ഹൗസ് ബോട്ട് സര്‍വ്വീസ്, കുഴല്‍കിണര്‍ നിര്‍മ്മാണം, ഹോം നഴ്‌സിങ്ങ് ഏജന്‍സി, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സ്പാ ട്രീറ്റ്‌മെന്റ്, കാര്‍ റെന്റല്‍ സര്‍വ്വീസ് തുടങ്ങി 111 പദ്ധതികള്‍. എങ്ങനെ ആരംഭിക്കാം, മുതല്‍ മുടക്ക്, പ്രവര്‍ത്തനരീതി തുടങ്ങി എല്ലാം ഇതിലുണ്ട്. വില രൂ. 600.Pages; 600 for copies click here 

No comments:

Post a Comment