Wednesday, 5 August 2026

ആദായനികുതി നിയമത്തിലെ സെക്ഷൻ 1031 ; 393(1)[SI.8(ii)] (Old Section 194Q)

എന്നത് സാധനങ്ങൾ വാങ്ങുമ്പോൾ സ്രോതസ്സിൽ നിന്ന് നികുതി കുറയ്ക്കുന്നതുമായി (TDS) ബന്ധപ്പെട്ട വ്യവസ്ഥയാണ്. ബിസിനസ്സ് വിറ്റുവരവ് ₹10 കോടിയിൽ കൂടുതലുള്ള വാങ്ങുന്നയാൾ, ഒരു വ്യക്തിയിൽ നിന്ന് വർഷത്തിൽ ₹50 ലക്ഷത്തിന് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ നികുതി ബാധകമാണ്.

ഈ നിയമത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

ആരാണ് TDS കുറയ്ക്കേണ്ടത്?: മുൻ സാമ്പത്തിക വർഷത്തിലെ ബിസിനസ്സ് വിറ്റുവരവ് (Turnover) ₹10 കോടിയിൽ കൂടുതലായ വാങ്ങുന്നവർ.

എപ്പോഴാണ് ബാധകം?: ഒരു സാമ്പത്തിക വർഷത്തിൽ ഒരേ വിൽപ്പനക്കാരനിൽ (Seller) നിന്ന് വാങ്ങുന്ന സാധനങ്ങളുടെ മൂല്യം ₹50 ലക്ഷം കവിയുമ്പോൾ.

TDS നിരക്ക്: നൽകുന്ന തുകയുടെ 0.1% ആണ് TDS ആയി കുറയ്ക്കേണ്ടത്.

പാൻ കാർഡ് നിർബന്ധം: വിൽപ്പനക്കാരൻ പാന്‍ (PAN) നമ്പർ നൽകിയില്ലെങ്കിൽ TDS നിരക്ക് 5% ആയിരിക്കും.

സെക്ഷൻ 194Q മായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ:എങ്ങനെയാണ് കണക്കാക്കുന്നത്?: ഒരു സാമ്പത്തിക വർഷത്തിൽ ₹50 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് മാത്രമായിരിക്കും 0.1% നിരക്കിൽ TDS ബാധകമാകുന്നത്.



ഓൺലൈൻ ബിസിനസിനും GST ബാധകമാണോ?

'ഓൺലൈനായി വിൽക്കുന്നതാണ്, അതിനാൽ GST വേണ്ട" എന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ അത് എല്ലായ്പ്പോഴും ശരിയല്ല. നിങ്ങൾ സ്വന്തമായി ഒരു വെബ്സൈറ്റ് വഴിയോ, സോഷ്യൽ മീഡിയ വഴിയോ, അല്ലെങ്കിൽ ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ വഴിയോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കുകയാണെങ്കിൽ, ചില സാഹചര്യങ്ങളിൽ GST രജിസ്ട്രേഷൻ ആവശ്യമായി വരാം. ബിസിനസിന്റെ സ്വഭാവം, നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നമോ സേവനമോ, കൂടാതെ ബാധകമായ നിയമങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഇത് തീരുമാനിക്കപ്പെടുന്നത്.

ഉദാഹരണത്തിന്, വീട്ടിലിരുന്ന് ഓൺലൈനായി വസ്ത്രങ്ങൾ, ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, അല്ലെങ്കിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നവർ പോലും GST സംബന്ധിച്ച നിയമങ്ങൾ മനസ്സിലാക്കേണ്ടതാണ്. കാരണം, ബിസിനസ് വളരുന്നതിനനുസരിച്ച് നികുതി സംബന്ധമായ ഉത്തരവാദിത്വങ്ങളും വർധിക്കും. ശരിയായ സമയത്ത് രജിസ്ട്രേഷൻ നടത്താത്തത് പിന്നീട് പിഴയോ മറ്റ് നിയമപരമായ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാൻ ഇടയാക്കാം.


ഓൺലൈൻ ബിസിനസ് തുടങ്ങുന്നതിന് മുമ്പ് തന്നെ GST ബാധകമാണോ എന്ന് ഒരു വിദഗ്ധനോട് പരിശോധിക്കുന്നത് നല്ലതാണ്. വരുമാനം, ഇടപാടുകളുടെ സ്വഭാവം, നിങ്ങൾ ഉപയോഗിക്കുന്ന വിൽപ്പന പ്ലാറ്റ്ഫോം എന്നിവയെ അടിസ്ഥാനമാക്കി ശരിയായ നിർദേശം സ്വീകരിച്ചാൽ ഭാവിയിൽ അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. ചെറിയ ഒരു വീഴ്ച പോലും പിന്നീട് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാതിരിക്കാൻ തുടക്കത്തിൽ തന്നെ കാര്യങ്ങൾ ക്രമപ്പെടുത്തുന്നത് ഏറെ പ്രധാനമാണ്.

ഓൺലൈൻ ബിസിനസ് വിജയകരമാകണമെങ്കിൽ നല്ല ഉൽപ്പന്നമോ സേവനമോ മാത്രം പോരാ; നിയമങ്ങളും നികുതി ബാധ്യതകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. 



Friday, 31 July 2026

ഓണം ജി എസ് റ്റി എൻഫോസ്‌മെന്റ് വീണ്ടും സജ്ജീവമാകുന്നു.

 


Foreign Investor-നെ ബിസിനസിൽ ഉൾപ്പെടുത്താൻ എന്തെല്ലാം നിയമ നടപടികൾ വേണം?

 ഇന്ന് പല സ്റ്റാർട്ടപ്പുകളും കമ്പനികളും വിദേശ നിക്ഷേപകരെ (Foreign Investor) ബിസിനസിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പണം സ്വീകരിക്കുന്നതിന് മുമ്പ് ചില പ്രധാന നിയമ നടപടികൾ പാലിക്കേണ്ടത് അനിവാര്യമാണ്. എല്ലാ മേഖലകളിലും വിദേശ നിക്ഷേപം ഒരേ രീതിയിൽ അനുവദിച്ചിട്ടില്ല. അതിനാൽ ആദ്യം നിങ്ങളുടെ ബിസിനസ് പ്രവർത്തിക്കുന്ന മേഖലയിൽ വിദേശ നിക്ഷേപം അനുവദനീയമാണോ എന്ന് പരിശോധിക്കണം.


വിദേശ നിക്ഷേപം സ്വീകരിക്കുമ്പോൾ കമ്പനിയുടെ ഓഹരികൾ നൽകുന്ന രീതിയും നിക്ഷേപത്തിന്റെ മൂല്യനിർണയവും നിയമാനുസൃതമായിരിക്കണം. കൂടാതെ, ഇന്ത്യയിലെ നിലവിലുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ പാലിച്ച് ആവശ്യമായ രേഖകളും റിപ്പോർട്ടുകളും ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കേണ്ടതുണ്ട്. ഈ നടപടികൾ കൃത്യമായി പാലിക്കാത്ത പക്ഷം പിന്നീട് നിയമപരമായ പ്രശ്നങ്ങളും സാമ്പത്തിക പിഴകളും നേരിടേണ്ടി വന്നേക്കാം.


അതുപോലെ, നിക്ഷേപകരുമായി ഉണ്ടാക്കുന്ന കരാർ വളരെ വ്യക്തവും സുരക്ഷിതവുമാകണം. ലാഭവിഹിതം, ഓഹരി അവകാശങ്ങൾ, തീരുമാനമെടുക്കാനുള്ള അധികാരം, നിക്ഷേപത്തിൽ നിന്ന് പുറത്തുപോകുന്ന രീതി എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം. പിന്നീട് തർക്കങ്ങൾ ഒഴിവാക്കാൻ തുടക്കത്തിൽ തന്നെ നിയമോപദേശം തേടി രേഖകൾ തയ്യാറാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

വിദേശ നിക്ഷേപം ഒരു വലിയ വളർച്ചാ അവസരമാണ്. എന്നാൽ ശരിയായ നിയമ നടപടികൾ പാലിച്ചാൽ മാത്രമേ ആ വളർച്ച സുരക്ഷിതവും ദീർഘകാല വിജയകരവുമായി മാറുകയുള്ളൂ. ബിസിനസ് വളർത്തുന്നതിന് മുമ്പ് നിയമപരമായ അടിത്തറ ശക്തമാക്കുക എന്നതാണ് ഏറ്റവും നല്ല നിക്ഷേപം.

https://chat.whatsapp.com/I9pDOuUnqtXJm1oKRBUXfa

Friday, 15 May 2026

നിങ്ങളുടെ ബിസിനസ്സ് ഇനി ഓരോ വീട്ടിലുമെത്തട്ടെ! 🚀


​നിങ്ങൾ ഒരു ചെറിയ സംരംഭകനാണോ അതോ വലിയ ബിസിനസ്സ് നടത്തുന്നയാളാണോ? എന്തുതന്നെയായാലും, കുറഞ്ഞ ചിലവിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.

​✅ മികച്ച റിസൾട്ട് ലഭിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ.

✅നൂറുകണക്കിന് ആക്റ്റീവ് മെമ്പർമാരുള്ള ഗ്രൂപ്പുകൾ.

✅ ഏറ്റവും കുറഞ്ഞ നിരക്ക്.

✅ കൃത്യമായ ടാർഗെറ്റിംഗ്.

​കൂടുതൽ വിവരങ്ങൾക്കും പരസ്യങ്ങൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടൂ:

📞 9400352442

Sunday, 13 October 2024

ഒക്‌ടോബർ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ: ?

 ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം

ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ് ഇത്. സാധന സേവങ്ങൾക്കായി പലപ്പോഴും ഇന്ന് ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക , ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

*♦️എന്താണ് കാർഡ് ടോക്കണൈസേഷൻ?*

ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാർഡ് ടോക്കണൈസേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

*♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?*

ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

*♦️ടോക്കണൈസേഷൻ എങ്ങനെ?*

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

*♦️ടോക്കണൈസേഷൻ നിരക്കുകൾ എത്ര? *

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

*♦️ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും?*

അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർബിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Friday, 26 August 2022

ദുബായിൽ ബിസിനസ് ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതെല്ലാം. ?

 കിൽറ്റൻസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ ശ്രീ റിയാസ് കിൽട്ടൻ മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച 'എൻവിഷനിങ് ഫ്യൂച്ചർ' എന്ന പരിപാടിയിൽ സംസാരിക്കുന്നു.വിശദവിവരങ്ങൾക്കായി +971582140000 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.


MORE VIDEOS FOR START A BUSINESS IN UAE CLICK HERE 

Tuesday, 4 January 2022

2025-ഓടു കൂടി കേരളത്തിലെ ബിസിനസ്സുകൾ ഓട്ടോമാറ്റിക് !!

2025-ഓടു കൂടി കേരളത്തിലെ ബിസിനസ്സുകൾ ഓട്ടോമാറ്റിക് ആക്കാൻ ബിസിനസ്സ് സ്റ്റുഡിയോ തുടങ്ങിയ കഥ. 

മുൻ നാവിക ഉദ്യോഗസ്ഥൻ സുബിലാൽ സംസാരിക്കുന്നു.

നിങ്ങൾ ബിസിനസ്സ് ചെയ്യുന്നുണ്ടെങ്കിൽ, ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഇൻറ്റർവ്യൂ വലിയൊരു വഴിത്തിരിവാകും. Watch Now!

Tuesday, 14 December 2021

ഭൂമി വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ വിജ്ഞാപനമിറക്കി !!

 ഒരാളുടെ പേരിലുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക.

തിരുവനന്തപുരം: ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് വിജ്ഞാപനം.

ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്​റ്റ്​ മാസം 23ന്​ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ സംസ്ഥാന വിജ്ഞാപനം.

യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതോ​ടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. രാജ്യത്ത്​ ആദ്യമായി യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും.

ആധാർ ഭൂമിയുമായി ബന്ധിപ്പിക്കാൻ സ്വമേധയാ സന്നദ്ധനാകുന്നതായി വ്യക്തികളിൽനിന്ന്​ സമ്മതപത്രം വാങ്ങും. ഇതി​ന്റെ മാതൃകയും വിജ്ഞാപന​ത്തോടൊപ്പമുണ്ട്​.

കേന്ദ്ര സർക്കാർ 2020 ൽ കൊണ്ടുവന്ന സാമൂഹിക ക്ഷേമം, വിജ്ഞാനം തുടങ്ങിയവക്കായി ആധാർ ഉപയോഗിക്കുന്ന ചട്ടങ്ങളാണ്​ ഭൂമി വിവരങ്ങളെ വ്യക്തികളുടെ ആധാറുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നത്​. ഇത്​ നടപ്പാക്കുന്നതിനുള്ള നടപടികൾ പിന്നീട്​ വിജ്ഞാപനം ചെയ്യും.


Saturday, 3 April 2021

TRADE MARK REGISTRATION @₹ 7500/- !!

 MONTHLY GST RETURN 500/- ONLY

(Below 50 Bills)      

This invitation to offer valid till 30th June 2021.

Lawcus Startup Consultants 

Call @ +919847860867

We Focus on 

✅Business Startup Services

🔘 Incorporation of  Company/LLP

🔘 Partnership Deed Registration 

🔘 Trade Mark Registration

🔘 GST Registration

🔘 Import Export Code

🔘 Income Tax Return

🔘 GST Monthly Return

🔘 TDS

🔘 Legal Drafting Services

 Lawcus Startup Consultants 

Cochin & Moonupeedika 

Call @ +919847860867

നിങ്ങളുടെ Business Branding ൽ ക്ലാസ്സ്‌ വേണോ?

 YouTube video Classes and Normal Online video classes Available for your channel and institutions

എല്ലാവിധ Online Course- കളും നിങ്ങളുടെ Branding വെച്ച് പൂർണ ഉത്തരവാദിത്തത്തോടെ High Quality Record ചെയ്ത് നല്ല രീതിയിൽ കാര്യങ്ങൾ വലിച്ചു നീട്ടാതെ എളുപ്പത്തിൽ പഠിപ്പിച്ചു കൊടുക്കുന്നു.

നിങ്ങൾ online course website നടത്തുന്ന ആളാണോ? നിങ്ങൾക്ക് videos ഒന്നും ഇല്ലേ? നിങ്ങൾക്ക് ആവിശ്യമായ Topic ഞങ്ങൾ prepare ചെയ്തു തരാം‼️

Graphic Designing, Automobile Engineering, Programming Languages (Python, C++, HTML, Java, Php ), Cybersecurity and IT, Computer Hardware and Mobile Hardware Theory and Practical Online 

Please Contact me : 9745136053 (No whatsapp)

Whatsapp : https://wa.me/919745130603

നിങ്ങൾ ഏതെങ്കിലും Business ചെയ്യുന്നവരോ / ചെയ്യാനുദ്ദേശിക്കുന്നവരോ ആണെങ്കിൽ?

"സംരംഭക സഹായി"   ബിസിനസ്‌ ബുക്ക്‌ പ്രിയ സുഹൃത്തുക്കളെ. നിങ്ങൾ  ഏതെങ്കിലും Business ചെയ്യുന്നവരോ / ചെയ്യാനുദ്ദേശിക്കുന്നവരോ ആണെങ്കിൽ. ഇവയെല്ലാം തീർച്ചയായും അറിഞ്ഞിരിക്കണം. ബിസിനസ്സ് ലോൺ കൾ ഏതൊക്കെ ? 

⭕ എങ്ങനെയെല്ലാം.. നേടിയെടുക്കാം.. ? 

⭕ എന്തൊക്കെ രേഖകൾ സമർപ്പിക്കണം.. ?

⭕ ആർക്കാണ് സമർപ്പിക്കേണ്ടത്.. ? 

⭕ കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാം.. ?

⭕ GST  എങ്ങനെയാണു Apply ചെയ്യുക.. ? 

⭕ IMPORT &  EXPORT  CODE എങ്ങനെ Apply ചെയ്യാം.. ?

⭕ FSSAI എങ്ങനെ Apply ചെയ്യാം.. ?

⭕ PRONOTE     

⭕  PARTNER SHIP AGREEMENT

⭕ PROMOTER  AGREEMENT

⭕ FRANCHISE AGREEMENT

⭕ DEALER SHIP AGREEMENT

⭕ MORE BUSINESS PLANS

⭕ PREPARE PROJECT REPORTS 

തുടങ്ങിയവയെല്ലാം.. എങ്ങനെ സ്വന്തമായി തയ്യാറാക്കാം ?കൂടാതെ വിജയ സാധ്യതൾ ഉള്ള 5  ബിസിനസ് ആശയങ്ങൾ സഹിതം.. കൂടുതൽ വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടും വളരെ വ്യക്തമായി പ്രതിപാദിച്ചു കൊണ്ടും തന്നെ... പ്രശസ്ത BUSINESS  CONSULTANT ശ്രീ. ശിവകുമാർ സാർ  ചാലക്കുടി എഴുതി തയ്യാറാക്കിയ ബുക്ക് ആണ്. "സംരംഭക സഹായി" PRICE : 250/-Only + Postal Charge (Cash on delivery സൗകര്യം ലഭ്യമാണ്.)

 തീർച്ചയായും നിങ്ങളുടെ ബിസിനസ്സ് വളർച്ചക്ക് ഉപകരിക്കുന്ന ഒരു ബുക്ക് തന്നെയായിരിക്കും ഇത്. ബുക്ക് ആവശ്യമുള്ളവർ താഴെ കാണുന്ന Whatsapp ലിങ്കിൽ Click ചെയ്തു  അറിയിക്കൂ...

http://wa.me/919747594663

Friday, 26 February 2021

ബിസിനസ്‌ ട്രെൻഡ് ?

 ഞാൻ ഇന്ന് പറയാൻ പോവുന്നത്ഒരു ബിസിനസ്‌ ട്രെൻഡ് നെ കുറിച്ചാണ്.

പ്രതേകിച്ചു പ്രവാസികൾക്കിടയിൽ പ്രവാസം മതിയാക്കി നാട്ടിൽ ഒരു സംരംഭം ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കുക. പലപ്പോഴും ഞാൻ കാണാനിടയാവാറുള്ള ഒന്നാണ്. 

ഞാൻ ഒരു പ്രവാസിയാണ് എന്റെ കയ്യിൽ  5 ലക്ഷം രൂപയുയുണ്ട് നാട്ടിൽ വന്നാൽ ഞാൻ എന്ത് ബിസിനസ് ചെയ്യണം?? ഇപ്പോൾ ഏറ്റവും സ്കോപ്പ് ഉള്ള ബിസിനസ്‌ ഏതാണ്??

ഈ ചോദ്യങ്ങൾ ചോദിക്കുന്നത് എവിടെയാണെന്ന് അറിയോ  

ഫേസ്ബുക് ഗ്രൂപുകളിൽ..അതിനു ഉത്തരമെന്നോണം പലരും പലരീതിയിലുള്ള മറുപടികൾ കൊടുക്കുന്നു. ചിലർ നാട്ടിലെ അവസ്ഥ മോശമാണ്.!! ചിലർ ആ ബിസിനസ് ചെയ്തോളൂ, ഇതാണ് കുറച്ചൂടി നല്ലത്, ചിലർ മച്ചാനെ ഉള്ള ക്യാഷ് കളയല്ലേ.

അങ്ങനെ പകുതിയും നെഗറ്റീവ് ചിലർ എന്നെ വിളിക്കൂ. നല്ല ഒരു പ്ലാൻ ഉണ്ട്...ഒരുമിച്ച് ചെയ്യാം എന്ന് സഹായ വാഗ്ദാനങ്ങൾ.

ഇത്രയും ഞാൻ പറയാൻ കാരണം ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിസിനസ് 2 വർഷം കൊണ്ട് ഷട്ടർ ഇടും തീർച്ച.. 

എന്താണെന്നല്ലേ ഒരു ബിസിനസ് കാരൻ  പ്രതേകിച്ചു പ്രവാസികൾ ബിസിനസ്‌ലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും.ഞാൻ എന്റെ അനുമാനങ്ങൾ നടത്തുന്നത് റീടൈൽ ബിസിനസ് നെ മുന്നോട്ട് വെച്ചാണ്.. നിങ്ങൾ ഒരു റീടൈൽ ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👇👇👇👇👇

1- ലൊക്കേഷൻ 😍

ഞാൻ ഉറപ്പായും പറയും ഇപ്പോൾ പല റീടൈൽ ബിസിനസ്ന്റെയും പ്രധാന തകർച്ചയുടെ കാരണം ലൊക്കേഷൻ. ആണ്. 

പ്രതേകിച്ചു ഗൾഫ് റിട്ടേൺ സ്,അവരുടെ മനസ്സിൽ അല്ലെങ്കിൽ  മിക്കപേരുടെയും താല്പര്യം സ്വന്തം വീടിനടുത്തു പെട്ടന്ന് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ഉള്ളത് വെച്ച് തട്ടികൂട്ടുക എന്നത് ഇന്നത്തെ ഒരു ട്രെൻഡ്ആണ്..ഉദാഹരണം. ടർഫും, ഹോട്ടലും, ചപ്പാത്തി കമ്പനിയുമാണ് ഇന്നത്തെ മലബാർ ട്രെൻഡ്.. എന്തിനു ഓരോ 5 കിലോമീറ്ററിലും 2 ടർഫ് വീതം ആയി. എന്നാൽ ഈ അടുത്ത് എന്റെ ഒരു ഫ്രണ്ട്മായി സംസാരിച്ചപ്പോഴാണ് അറിഞ്ഞത് തൃശൂർ ഭാഗങ്ങളിൽ ടർഫ് എന്നത് വളരെ അപൂർവവും, കേൾക്കാത്ത ഒന്നുമാണ്.  എന്നാൽ എന്ത് കൊണ്ടാണ് നമ്മൾ അതറിഞ്ഞു അവിടെ ഇൻവെസ്റ്റ്‌ ചെയ്യാത്തത് . അതിന്റെ പേരാണ് നമ്മുടെ comfort ലെവൽ വിട്ട് ലൊക്കേഷൻ തേടാൻ നാം ഭയപ്പെടുന്നു. ഒന്ന് പറയട്ടെ നിങ്ങളുടെ ബിസിനസ് എന്താണോ അതിനു അനിയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വളരെ പ്രസക്തമാണ് .മറ്റൊരു ഉദാഹരണം  ജൈവ പച്ചക്കറികൾ നമ്മുടെ സാധാരണ ടൗണിൽ എത്രത്തോളം വിൽക്കാൻ പറ്റും എന്നാൽ അതിന്റെ മാർക്കറ്റ് ഉള്ള സ്ഥലം കണ്ടെത്തി അവിടെ കച്ചോടം നടത്തി നോക്കൂ മാറ്റം കാണും 

ഉദാഹരണം. കൂടുതലായി പ്രഫഷണലുകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കുന്നവരിലാണ് അതിന്റെ മാർക്കറ്റ്. അത്കൊണ്ട് തന്നെ അവരെ ഞമ്മൾ തേടി പോവേണ്ടത് അത്യാവശ്യമാണ്. 

നമ്മുടെ ഓൺലൈൻ ഡെലിവറികൾ ഇന്ത്യയിൽ വലിയ സിറ്റികളിൽ ഓപ്പറേഷൻ നടത്തിയതിനു ശേഷമാണ് കേരളത്തിലേക്ക് അവരുടെ പ്രവർത്തനം വിപുലീകരിച്ചത്. എന്ത് കൊണ്ട് ബാംഗ്ലൂരിൽ തുടങ്ങിയ സമയത്ത് തന്നെ കൊച്ചിയിൽ തുടങ്ങികൂടായിരുന്നോ. കൊച്ചിയിൽ തുടങ്ങിയ സമയത്ത് തന്നെ കാലിക്കറ്റ്‌ തുടങ്ങിക്കൂടായിരുന്നോ. 

ഇല്ല. അവർക്കുള്ള മാർക്കറ്റ് ആയിക്കഴിഞ്ഞാൽ മാത്രമേ അവർ ഇൻവെസ്റ്റ്‌ ചെയ്യൂ അതെ പോളിസി നമ്മുടെ ചെറിയ ബിസിനസ്ലേക്കും കൊണ്ട്വരണം. ഇന്നും ചില സ്ഥലങ്ങളിലും സൂപ്പർമാർക്കറ്റുകളിൽ കയറാൻ മടിക്കുന്ന എത്രയോ മനുഷ്യർ ഉണ്ട്. അവിടെ നിങ്ങൾ ഒരു സൂപ്പെർ മാർക്കറ്റ് പ്ലാൻ ചെയ്തത് കൊണ്ട് വലിയ പ്രയോജനം ഇല്ല. ഇനി ഒരു പുതിയ ബിസിനസ്‌ രീതി പരീക്ഷിക്കുന്നത് നല്ലതല്ലേ. അങ്ങനെ തന്നെ അല്ലെ മാറ്റം കൊണ്ടുവരിക എന്നതാണെങ്കിൽ അതെങ്ങെനെയാണ് implement ചെയ്യേണ്ടത് എന്നത് ഞാൻ പിന്നീട് പറയാം. 

ഒന്നോർക്കുക ഒരു റീടൈൽ ഷോപ്പിനു ഒരു ഡോർ മാത്രമേ അതിലൂടെ മാത്രമേ ഒള്ളൂ  ഉപഭോക്താക്കൾ വരികയുള്ളൂ.. 

അത് കൊണ്ട് തന്നെ ലൊക്കേഷൻ തേടി അലയുക..

2- അനുഭവം 😍

ഇത് നന്നായി മനസ്സിരുത്തി വായിക്കാൻ ശ്രമിക്കുക 

മിക്ക ചെറിയ  സംരംഭത്തിന്റെയും പ്രധാന തകർച്ചയുടെയും  കാരണം മുന്നേയുള്ള അനുഭവത്തിന്റെ കുറവാണു. നിങ്ങൾ എന്ത് ബിസിനസ്‌ തുടങ്ങുന്നുണ്ടെങ്കിലും അതിൽ നിങ്ങൾക്ക് മുന്നേ പരിജയം വേണം അതായത് സമാനമായ ബിസിനസ് സംരംഭത്തിൽ ജോലിചെയ്യുക. അതായിരിക്കണം നിങ്ങളുടെ പ്രധാന  ഇൻവെസ്റ്റ്‌മെന്റ്. ഒന്നുകൂടെ പറയാം ആ ഇൻവെസ്റ്റ്‌മെന്റ്ന് നിങ്ങളുടെ ക്യാപിറ്റൽ നേക്കാളും മൂല്യമുണ്ട്. അത് നിങ്ങൾ വഴിയേ അറിയും തീർച്ച. 

ഒരു ഉദാഹരണം പറഞ്ഞാൽ നിങ്ങൾ ആരുടെയെങ്കിലും  ഉപദേശം കേട്ട് ഒരു ബിസിനസ് തുടങ്ങിയാൽ സംഭവിക്കാൻ പോവുന്നത്  ആദ്യത്തെ ഒരു വർഷം നിങ്ങൾക്ക് പ്രോഡക്റ്റ് പഠിക്കാൻ, പോവും, രണ്ടാമത്തെ വർഷം നിങ്ങൾ മാർക്കറ്റ് പഠിക്കാൻ എടുക്കും. പഠിച്ചു വരുമ്പോഴേക്കും കയ്യിലുള്ള ക്യാപിറ്റൽ തീരും  നിങ്ങൾ ഷട്ടർ ഇടാൻ നിർബന്ധിതാനാകും. അതെ കയ്യിലുള്ള ക്യാഷ് എടുത്ത് പുതിയ ബിസിനസ് പഠിക്കാൻ നിൽക്കരുത്. പകരം ഇത് അനുഭവം ഉള്ള ഒരാൾ ആണെങ്കിൽ ഇപ്പോൾ ഏതു പ്രോഡക്റ്റ്നാണ് മാർക്കറ്റ്? 

എന്തൊക്കയാണ് മാർക്കറ്റിലെ പ്രശ്നങ്ങൾ?  ആരാണ് കോംപീറ്ററെർ? ഇത്തരം എല്ലാ ബിസിനസ്‌ പ്രശ്ങ്ങളും അവർ ജോലി ചെയ്യുന്ന സമയത്ത് നേരിട്ടത് കൊണ്ട് തന്നെ അവർക്ക് അവരുടെ പണം ചിലവാക്കി ഇതൊന്നും പഠിക്കേണ്ടതില്ല. 

ഇവിടെ എനിക്ക് ഓർമ വരുന്നത്  അലിബാബയുടെ സ്ഥാപകൻ ജാക്ക്മാ പറഞ്ഞതാണ്. നിങ്ങൾ 30 വയസ്സ് വരെ  നല്ല ഒരു ബോസിന് കീഴിൽ ജോലി ചെയ്യക എന്നതാണ്. (സ്റ്റാർട്ട്അപ്പ്‌ ന് അത് ബാധകമല്ല അത് ഞാൻ പിന്നീട് പറയാം )


3- ബന്ധങ്ങൾ 

അതെ ഇന്ന് ലോകത്തു കാണുന്ന ബിസിനസ് ന്റെയും 90% വും ബന്ധങ്ങളിലൂടെ ആണ്. അത് കൊണ്ട് തന്നെ ഞമ്മൾ തുടങ്ങുന്ന സംരംഭം എതാണോ സമാന സംരഭം ചെയ്യുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുക. അത് തുപോലെ നമുക്ക് നമ്മുടെ ബിസിനസ്‌ എത്രത്തോളം ഉയരത്തിലെത്തിക്കാൻ ആർക്കൊക്കെ സാധിക്കും ആരുമായാണ് ഞാൻ ബന്ധം സ്ഥാപിക്കേണ്ടത് എന്നത് ഒരു ചാർട് ഉണ്ടാക്കി അവരിലേക്ക് അടുത്ത് കൊണ്ടേ ഇരിക്കുക. ഉദാഹരണം ഞമ്മൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ അതിലേക് എത്തിപ്പെടാൻ ഏതൊരു വ്യക്തിയും ചെയ്യുന്ന ഒന്ന് എന്നത് ബന്ധങ്ങളിലൂടെ ആണ്. ബന്ധങ്ങൾ സ്ഥാപിക്കാനും, ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാനും കഴിയുന്നവന് മാത്രമേ ബിസിനസിൽ വിജയിക്കൂ. 

പ്രതേകിച്ചു ബന്ധങ്ങൾ ഇല്ലായിമ ആണ് പ്രവാസികൾ നേരിടുന്ന പ്രശനം അതുകൊണ്ട് എന്താണോ ചെയ്യാൻ പോവുന്നത് അതിന്റെ ഒരു പ്ലാൻ ഉണ്ടാക്കി സമാന സംരഭം ചെയ്യുന്നവരുമായി നിങ്ങൾ ബന്ധം സ്ഥാപിക്കുക. ഇന്നത്തെ ഈ സോഷ്യൽ മീഡിയയുടെ കാലത്ത് അതൊക്ക എത്ര എളുപ്പമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. 

അത് കൊണ്ടാണ് കയ്യിൽ കാശില്ലാതെ ബിസിനസ് തുടങ്ങിയ സെയിൽസ് മാന്റെ കഥ ഞാൻ കേൾക്കുന്നത്. നാട്ടിലെ പെയിന്റ് പണിക്കരന് ഹാർഡ്‌വെയർ ഷോപ്പ് ഇടാൻ സാധിക്കുന്നത്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ന് പുതിയ പ്രോഡക്റ്റ് കൊണ്ട്വരാൻ  കഴിയുന്നത്. ദിവസം 1 പുതിയ ബന്ധമെങ്കിലും സ്ഥാപിക്കുക. ഇനി ഇത് ചെറിയ കച്ചവടങ്ങൾക്ക് മാത്രമാണോ ആവിശ്യം?? അല്ല  നമ്മുടെ ചുറ്റും കാണുന്ന എല്ലാ വലിയ ബിസിനസ്‌കാരും ചെയുന്നു.. എന്തിനു nestle  വർഷത്തിൽ പലരീതീയിൽ പരസ്യം ചെയ്ത് ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്നു അറിയിക്കുന്നു. അതിലൊരു ഗ്യാപ് വന്നാൽ പോലും  ഇപ്പോൾ nestle ഔട്ട്‌ ആയോ എന്ന ബോധ്യം കസ്റ്റമർ രുടെ മനസ്സിൽ വരുമെന്ന് അവർക്കറിയാം.. അതുകൊണ്ട് ഇടതടവില്ലാതെ അവർ ഞമ്മളുമായി ആഡിലൂടെ ബന്ധപെട്ടു കൊണ്ടിരിക്കുന്നു. 

ബാങ്കുകൾ ഓരോ ബർത്ത്ഡേ വിഷസും നമ്മെ അറിയിക്കുന്നു.. 

ഇതൊക്കെ ചെറിയ ഉദാഹരണമാണ്.. ബന്ധങ്ങൾ എങ്ങെനെ സ്ഥാപിക്കാം എന്നത് മറ്റൊരു ചാപ്റ്ററിൽ ഞാൻ ഉൾപ്പെടുത്താം..ഒന്നോർക്കുക എത്രത്തോളം ബന്ധം സ്ഥാപിക്കാൻ കഴിയുമോ അത്രത്തോളം നമ്മുടെ ബിസിനസ്‌ വളരും.4- തുടക്കത്തിലേ ആവേശം പലപ്പോഴും പിന്നീട്  കാണാറില്ല 😍

ഓക്കേ. ഞാൻ വ്യക്തമായി പറയാം. ഞാൻ എന്റെ  നാട്ടിലെ ഒരു ബേക്കറി യുടെ കഥ പറയാം. 

ഉത്ഘാടനദിവസം എന്താ പ്രോഗ്രാം. ചുറ്റും LEd, ഷവർമ,ഷൗവായ, ക്വാളിറ്റി സ്റ്റാഫ്‌, എല്ലാർക്കും യൂണിഫോം, അങ്ങനെ അടിപൊളി, എന്നാൽ ആദ്യത്തെ 3 മാസം കഴഞ്ഞപ്പോ അതാ കിടക്കുന്നു ഷൗവായയുടെ മെഷീൻ കാണാനില്ല. പിന്നെ ഷവർമയും ഔട്ട്‌. പുറത്തേക്കുള്ള ടേബിൾ ഉം അകത്തേക്ക് കയറി. കുറച്ചു മാസങ്ങൾക്ക് ശേഷം ഷട്ടറും ഇട്ടു.. 

ഇതിൽ നിന്ന് എനിക്ക് പറയാൻ ഉള്ളത് നമ്മൾ മലയാളികൾ അല്ലെങ്കിൽ ഏതൊരു ഉപഭോഗ്താവും  വളർച്ചയുള്ള കടയിൽ നിന്നെ സാധനം വാങ്ങൂ. ആദ്യ ദിവസം എന്താ ഒരു ബേക്കറി എന്നുപറഞ്ഞ എന്റെ നാട്ടുകാർ പിന്നെ പറയുവാ പഴയ കച്ചവടം ഇപ്പോൾ ഇല്ലെന്നാ തോന്നുന്നേ കാരണം ഫാസ്റ്റ്ഫുഡ്‌ ഇപ്പോൾ നിർത്തിഎന്നാ കേട്ടെ.. ഇങ്ങനെ ഒരു ടോക്ക് നടന്നു കഴിഞ്ഞാൽ പിന്നെ ആ കട പിന്നീട് ഉയർന്നു വരാൻ ബുദ്ധിമുട്ടാണ്.. പകരം ആദ്യം ഒരു പ്ലാൻ ഉണ്ടാക്കുക 

ചെറിയ ഒരു ബേക്കറി ഇട്ട് ഒന്ന് നാട്ടുകാരെ അറിഞ്ഞിട്ട് പിന്നെ അടുത്തുള്ള കടമുറി വാങ്ങി, പിന്നെ രണ്ടുപണിക്കാരെ കൂടി ഉൾപ്പെടുത്തി. ഫാസ്റ്റഫുഡ് സ്റ്റാർട്ട് ചെയ്യുക അങ്ങനെ സ്റ്റെപ് സ്റ്റെപ് ആയി മുന്നോട്ട് പോവുമ്പോ. നാട്ടുകാർ ഇങ്ങനെ പറയും അവൻ ഇപ്പോൾ ഉഷാറാണ്. ചെറിയ സെറ്റ്അപ്പ് മായി വന്ന അവൻ ഇപ്പോൾ ഉഷാറായി വരുവാന്ട്ടോ.. ഇങ്ങനെ ഒരു ടോക്ക് വന്നു കഴഞ്ഞാൽ പിന്നെ വളർച്ചയാണ്.. അതെ തുടക്കത്തിലെ ആവേശം അല്ല വേണ്ടത് സ്റ്റെപ് സ്റ്റെപ് ആയി പടി കയറുക. എനിക്ക് ഒരു 1000 രൂപ കിട്ടിയാൽ മതി കൂടുതൽ ഒന്നും വേണ്ട എന്ന് പറഞ്ഞും ബിസിനസ് തുടങ്ങാതരിക്കുക.ഇതൊരു പോസറ്റീവ് ചിന്തയല്ല.പകരം എന്റെ  ബിസിനസ് വലുതാവില്ലെന്നും കൂടുതൽ നേടാൻ കഴിയില്ല എന്നും നിങ്ങൾ നിങ്ങളോട്  ഉറപ്പിക്കുന്നതാണ്.  പകരം അടുത്ത ഈ വർഷം ആ കട മുറി കൂടി ഞാൻ വാടകക്ക് എടുത്ത് കച്ചവടം വിപുലീകരിക്കും എന്ന് പ്ലാൻ ചെയ്ത് ബിസിനസ് ചെയ്യുക.

(കടപ്പാട് Mizhaab ahamed )

Tuesday, 25 August 2020

A Motivational story ...........!!

ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി. പരുന്തിന്  വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു.പതിനായിരം  അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ.  

മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ.. പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും.....

Think big ..
Dream big..
Rise above all

Sunday, 16 August 2020

കേരളസർക്കാർ വ്യാപാരവ്യവസായപോർട്ടൽ...?


FREE ആയിട്ട് രെജിസ്റ്റർ ചെയ്യാം ,ഇന്നുതന്നെ രെജിസ്റ്റർ ചെയ്യൂ
കേരളത്തിലെ ചെറുകിട, വൻകിട,പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്കുമൊത്തം ഈ വെബ് പോർട്ടലുകളിൽ ഫ്രീ ആയിട്ട് രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ അവസരം പാഴാക്കരുത്. ഇതൊരു കേരളാ സർക്കാരിന്റെ ബി 2 ബി പോർട്ടലാണ് കേരളാ സർക്കാരിന്റെ
ലിങ്കുകൾ താഴെക്കൊടുക്കുന്നു


രെജിസ്റ്റർ ചെയ്ത കമ്പനികൾ അവരുടെ പേരുകളും പ്രൊഫൈൽ ലിങ്കും വീഡിയോയുടെ താഴെ ഷെയർ ചെയ്താൽ മറ്റുളളവർക്കും അതൊരു പ്രചോദനമാകും. കൂടാതെ പരസ്പരം ബിസിനസ്സുകൾ അറിയാനുള്ള ഒരു സ്രോതസ്സുമാകും.
[ന്യൂസ് കടപ്പാട് : മലയാള മനോരമ]

Thursday, 6 August 2020

ഉദ്യം രജിസ്ട്രേഷൻ എന്താണ്..?

What is Udyam Registration ...??? How can this be essential for the business community ...?? Who will get it ...?? What are the benefits of this ...???

"ARE" describes the above in the "UDYAM REGISTRATION CAMPAIGN", the second phase of the "PUNARUJJEEVAN" project.
For details and registration, visit the ARE website (www.areklm.com), social media accounts (Facebook, Instagram, Twitter, LinkedIn); e-mail (areklm0076@gmail.com), Phone & Business Whats App (00 91 79 070 48 573) can be used.
ഉദ്യം രജിസ്ട്രേഷൻ എന്താണ്..??? വ്യാപാര-വ്യവസായ സമൂഹത്തിന് ഇത് അത്യന്താപേക്ഷിതമാകുന്നതെങ്ങനെ..?? ആർക്കൊക്കെ ഇത് ലഭ്യമാകും..?? ഇതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്...??? "പുനരുജ്ജീവൻ" പദ്ധതിയുടെ രണ്ടാംഘട്ടമായ "ഉദ്യം രജിസ്ട്രേഷൻ ക്യാംപയിൻ" ൽ മേൽപ്പറഞ്ഞവയാണ് "ARE" വിശദമാക്കുന്നത്.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും "ARE" ന്റെ വെബ് സൈറ്റ് (www.areklm.com) , സമൂഹ മാധ്യമ അക്കൗണ്ടുകൾ (Facebook, Instagram, Twitter, LinkedIn), ഇ-മെയിൽ (areklm0076@gmail.com), ഫോൺ& ബിസിനസ്സ് വാറ്റ്സാപ്പ് (00 91 79 070 48 573) എന്നിവ ഉപയോഗിക്കാവുന്നതാണ്.

Friday, 15 May 2020

ഗ്രാമീണ ഇന്ത്യയ്ക്കായി സർക്കാർ ഇ-റീട്ടെയിൽ ശൃംഖല ആരംഭിച്ചു. ?

ഓൺലൈനിലും ഓഫ്‌ലൈനിലും ഓർഡറുകൾ എടുക്കുന്നതും ഹോം ഡെലിവറികൾ നടത്തുന്നതുമായ ഔട്ട് ലെറ്റുകൾ  വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി സർക്കാർ ഗ്രാമതല ഓൺലൈൻ റീട്ടെയിൽ ശൃംഖല ആരംഭിച്ചു.  3.8 ലക്ഷത്തോളം ഔട്ട് ലെറ്റുകളിലൂടെ 60 കോടിയിലധികം ആളുകളിലേക്ക് എത്തുന്ന സർക്കാരിന്റെ ഡിജിറ്റൽ സേവാ പോർട്ടൽ കോമൺ സർവീസ് സെന്ററുകളാണ്  (സി‌എസ്‌സി) ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇലക്ട്രോണിക് മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം സ്വകാര്യ വ്യക്തികളും ഐടി ഔട്ട് ലെറ്റുകളും ചേർന്ന് പ്രവർത്തിക്കും

“ഇവ ആമസോൺ, ഫ്ലിപ്കാർട്ട് പോലെയാണ്, 

Central Govt. Certified Mobile App Link 
(ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം 
While using Location പ്രസ്സ് ചെയ്ത ശേഷം Change ഓപ്ഷൻ ക്ലിക്ക് ചെയ്ത്  - SIVASAKTHI DIGITAL SEVA എന്ന് സെലക്ട് ചെയ്ത് വെയ്ക്കുക..) എന്നിട്ട് ഓർഡർ ചെയ്യാൻ തുടങ്ങാം.

 ഏകദേശം മൂന്നാഴ്ച മുമ്പാണ് ഞങ്ങൾ ഈ സംരംഭം ആരംഭിച്ചത്, ഇതിനകം 12,000 ത്തോളം ഗ്രാമങ്ങളെ പരിപാലിക്കുന്ന രണ്ടായിരത്തോളം സി‌എസ്‌സി സെന്ററുകളിൽ പ്രവർത്തനം ആരംഭിച്ചു.3.8 ലക്ഷത്തോളം ഔട്ട് ലെറ്റുകളിലൂടെ 60 കോടിയിലധികം ആളുകളിലേക്ക് എത്തുന്ന സർക്കാരിന്റെ ഗ്രാമീണ ഡിജിറ്റൽ  സംവിധാനമായ കോമൺ സർവീസ് സെന്ററുകളാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.COVID-19 പൊട്ടിപ്പുറപ്പെടുന്ന സമയത്ത് നഗരങ്ങൾക്കപ്പുറത്തുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ വികസനം,  നിയന്ത്രണങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് രാജ്യത്തെ ഗ്രാമീണ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് കഴിയുന്നില്ല. .

ഗ്രാമതലത്തിലുള്ള കോമൺ സർവ്വീസ് സെന്റർ (വി‌എൽ‌ഇ) കൾക്ക്  പ്രത്യേകമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് ഓൺലൈനിൽ, സാധനങ്ങൾ  ഓർഡർ ചെയ്യാൻ കഴിയും. ഓഫ്‌ലൈൻ ഓർഡറുകളും എടുക്കുന്ന വി‌എൽ‌ഇകൾ ഏതാനും മണിക്കൂറുകൾ മുതൽ ഒരു ദിവസത്തിനുള്ളിൽ  സാധനങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യും.

ഈ സംവിധാനം ശിവശക്തി ഡിജിറ്റൽ സേവ  കോമൺ സർവ്വീസ് സെന്ററിൽ ഉടനെ ആരംഭിക്കുന്നു. 
ഈ സേവനം ഉപയോഗപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു CSC e-store ആപ്പ് ഡൗൺലോഡ് ചെയ്ത് സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു

Central Govt. Certified Mobile App  Link

(ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം 
While using Location പ്രസ്സ് ചെയ്ത ശേഷം Change ഓപ്ഷൻ ക്ലിക്ക് ചെയ്ത്SIVASAKTHI DIGITAL SEVA എന്ന് സെലക്ട് ചെയ്ത് വെയ്ക്കുക..) എന്നിട്ട് ഓർഡർ ചെയ്യാൻ തുടങ്ങാം. 

കുറിപ്പ്: ഷൊർണ്ണൂരിലെ 10 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭ്യമാണ്കൂടുതൽ വിവരങ്ങൾക്കും, മറ്റു സംശയങ്ങൾക്കും  
വിളിക്കാം
 9447467586