Wednesday, 27 January 2016

ജീവിതം കീഴടക്കാൻ ഒരു വിജയമന്ത്രം ! 'You Can Be Whatever YOU Want to BE.' !!


എങ്ങനെ ജീവിത വിജയം നേടാം? വിജയ രഹസ്യങ്ങൾ

ജീവിതം കീഴടക്കാൻ ഒരു വിജയമന്ത്രം ! 'You Can Be Whatever YOU Want to BE.'ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ് ! ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ.വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത് . മനസുണ്ടെങ്കിൽ എല്ലാം നേടാം , മനസു വച്ചാൽ നടക്കും , മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നിങ്ങനെ നാം പറയുന്നതെല്ലാം മനസിന്റ്റെ അപാരമായ ശക്തിയാണ് വെളിവാക്കുന്നത്. മനസിന്റ്റെ ശക്തിയെ ആശ്രയിച്ച് വ്യക്തിയുടെ പരിമിതികളെ മറികടക്കാനാവുമെന്ന് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട് .*മനശക്തി എന്താണ് ?അപാരമായ ശക്തി മനസിനുണ്ടെന്നു പറഞ്ഞല്ലോ . എന്താണ് മനസിന്റ്റെ ശക്തി ? സാധാരണയായി ബോധമനസ്സിനെക്കുറിച്ചു മാത്രമേ നാം സംസാരിക്കാറുള്ളൂ. നാം അറിയുന്നത് ബോധമനസ്സിനെക്കുറിച്ചാണ്. ഉണർന്നിരിക്കുമ്പോൾ പ്രവർത്തനനിരതമാകുന്നതും ഉറക്കത്തിലാകുമ്പോൾ വിശ്രമാവസ്ഥയിലാകുന്നതുമായ ഒന്നായാണ് ബോധമനസ്സ് നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ ഉറക്കത്തിൽ നാം സ്വപ്നം കാണുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ മിക്കതും കൃത്യമായി നടക്കുന്നുമുണ്ട്. ഇത് ആരാണ് ചെയ്യുന്നത് ?ശാസ്ത്രം ഇതിനെ ഉപബോധമനസ്സ് എന്ന് വിളിക്കുന്നു.അനന്തമായ ഊർജത്തിന്റ്റെ ഉറവിടമായിട്ടാണ് ശാസ്ത്രലോകം ഉപബോധമനസ്സിനെ കാണുന്നത്. എല്ലായ്പ്പോഴും പ്രവർത്തനനിരതമാണ് ഉപബോധമനസ്സ്. ഉപബോധമനസിൽ കുടികൊള്ളുന്ന ഊർജം ഉപയോഗിച്ചാണ് ലോകത്തിലെ പ്രതിഭാശാലികളൊക്കെ വിജയം നേടിയിട്ടുള്ളത്. നമ്മുടെ ഭൗതിക ലോകത്തു കാണുന്ന കണ്ടുപിടിത്തങ്ങൾ ഒക്കെയും പ്രതിഭാശാലികളുടെ ഉപബോധമനസ്സിന്റ്റെ സൃഷ്ടികളാണ്. എന്നാൽ ഈ പ്രതിഭാശാലികൾ പോലും തങ്ങളുടെ ഉപബോധമനസ്സിന്റ്റെ പത്തുശതമാനം പോലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം.*മനശക്തി തിരിച്ചറിയണംഓരോ വ്യക്തിയും പ്രതിഭാശാലിയായിത്തന്നെയാണ് ജനിക്കുന്നത്. പ്രതിഭയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായേക്കാമെന്നു മാത്രം. തെറ്റായ മുൻവിധികളും അനുവർത്തിച്ചു വന്ന ശീലങ്ങളും സമൂഹമേർപ്പെടുത്തിയിട്ടുള്ള വിലക്കുകളും ഒക്കെച്ചേർന്ന് പലരുടെയും പ്രതിഭയെ ഇരുട്ടിൽത്തന്നെ നിർത്തിയിരിക്കുകയാണ്. തങ്ങളുടെ മനസിന്റ്റെ അനന്തമായ ശക്തിയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ഈ അജ്ഞത മാറ്റിയെടുക്കുകയെന്നതാണ് മനശക്തി പരിശീലനത്തിന്റ്റെ ലക്ഷ്യം. അവനവന്റെ മനശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതുപയോഗിച്ച് ഇന്നു സ്വപ്നം കാണുന്നതൊക്കെയും നിങ്ങൾക്ക് നേടാനാകും. നിങ്ങളുടെ സ്വപ്നം എന്തുമായിക്കൊള്ളട്ടെ, മനശക്തിയിലൂടെ അത് നേടിയെടുക്കാൻ ചിട്ടയായ പരിശീലനം കൊണ്ട് സാധ്യമാകും. നാം ആഗ്രഹിക്കുന്നതെന്തും ആഗ്രഹിക്കുന്ന സമയത്ത് നേടാനാകും എന്നതാണ് മനസിൻറെ മഹാശക്തി നമുക്കു നല്കുന്ന വാഗ്ദാനം . അതിനായി സ്വന്തം മനശക്തി തിരിച്ചറിയുക.ആരോഗ്യം, പഠന മികവ്, സമൃദ്ധി,സമ്പത്ത്,സന്തോഷം എന്നിവയും, വിവാഹബന്ധം ഉൾപ്പടെയുള്ള എല്ലാ മാനുഷിക ബന്ധങ്ങളും ഏറ്റവും മെച്ചപ്പെട്ട നിലയിലാക്കാനുള്ള പരിശീലനവും Mind Mastery - 2 Day പ്രോഗ്രാമിൽ ലഭിക്കുന്നു. നിങ്ങളുടെ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ , ഉപബോധമനസ്സിനെ ഉപയോഗപ്പെടുത്തി അതുനേടാൻ മനശക്തി പരിശീലനം നിങ്ങളെ സഹായിക്കും.

#MindMastery#

Website : www.lifelinemindcare.org

#E : workshops@lifelinefoundation.in

#M : +91 8129 702 213
Posted by Dr. PP Vijayan on Sunday, January 24, 2016

Share Up To 110 % - 10% Affiliate Program

Monday, 25 January 2016

എന്റെ റോള്‍ മോഡല്‍ പ്രവാചകന്‍: എംഎ യൂസുഫലി !!


പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഈ ഒാഫിസ് സമുച്ചയത്തിന്റെ പതിനൊന്നാം നിലയിൽനിന്നു നോക്കുമ്പോൾ മരുഭൂമി പാൽക്കടലാണെന്നു തോന്നും. വെളുത്ത് കണ്ണെത്താ ദൂരത്തോളം കിടക്കുന്ന മണൽ. ആകാശവും മണൽപ്പാടവും ഒരുമിച്ചാകുന്നതുപോലും എവിടെവച്ചാണെന്നു തിരിച്ചറിയാനാകുന്നില്ല. മണലിൽ വീഴുന്ന വെയിൽ കണ്ണാടി നിരത്തിവച്ചതുപോലെ വെട്ടിത്തിളങ്ങുന്നു. അകലെ നീണ്ടു കിടക്കുന്ന റോഡിലൂടെ പറക്കുന്ന വാഹനങ്ങളുടെ മേൽ വെയിൽ തട്ടുമ്പോൾ തിളക്കം കാണാം. റോഡിനിരുവശവും ന‌ട്ട ഈന്തപ്പനകളുടെ പച്ചപ്പുമാത്രം. ഇടയിൽ ഒരു തടാകത്തിന്റെ നീല നിറം. ചൂടുകാറ്റ് അതിന്റെ സകല ശക്തിയുമെടുത്തു വീശിത്തുടങ്ങിയ കാലമാണ്. തീക്കൂനയ്ക്ക് അരികെ നിൽക്കുന്നതുപോലെ തോന്നുന്ന കാലം. ഇത് അബുദാബി നഗരത്തിന്റെ പുറകുവശമാണ്. ഒാഫിസിന്റെ മറുവശത്തേക്കു നോക്കിയാൽ ബഹുനില കെട്ടിടങ്ങളുടെ നീണ്ട നിരകാണാം. ഒരോന്നും അടുത്തുള്ളതിനോടു മത്സരിച്ച് ഉയർന്നു നിൽക്കുന്നതുപോലെ. മണലിനു നടുവിലുണ്ടാക്കിയ നഗരമാണിത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരമാണിത്. പതിനൊന്നാം നിലയുടെ ചുമരുകൾ ചില്ലുകൊണ്ടായതുകൊണ്ടു ഇവിടെനിന്നുള്ള നഗരത്തിന്റെ ആകാശക്കാഴ്ച വളരെ വിശാലമാണ്. ഇരു കൈകളും പുറകിൽക്കെട്ടി എം.എ.യൂസഫലി മരുഭൂമിയിലേക്കു നോക്കി നിൽക്കുകയാണ്. ഏറെ നേരത്തെ മൗനത്തിനു ശേഷം എം.എ.യൂസഫലി പറഞ്ഞു, 
‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’ 

Sunday, 3 January 2016

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും ?



ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തുടങ്ങി. https://tin.tin.nsdl.com/pan/എന്ന വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്.

ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം '49 എ' അപേക്ഷാഫോറം പൂരിപ്പിക്കലാണ് ആദ്യപടി. ഈ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നയുടന്‍ തന്നെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതടങ്ങുന്ന ഷീറ്റ് സേവ് ചെയ്തശേഷം പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം. 

ഇതിനൊപ്പമുള്ള കോളത്തില്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് കളര്‍ഫോട്ടോ ഒട്ടിച്ചശേഷം പതിനഞ്ച് ദിവസങ്ങള്‍ക്കകം എന്‍.എസ്.ഡി.എല്ലിന്റെ പുണെ ഓഫീസിലേക്ക് അയയ്ക്കണം. മേല്‍വിലാസം തെളിയിക്കുന്ന രേഖ, അപേക്ഷ ഫീസായി 96 രൂപയുടെ ചെക്ക് അഥവാ ഡി.ഡി. എന്നിവ ഇതോടൊപ്പം നല്‍കണം. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴി ഓണ്‍ലൈന്‍ ആയും പണം അടയ്ക്കാം.

അപേക്ഷകന്‍ ഇന്ത്യയ്ക്ക് പുറത്താണ് താമസമെങ്കില്‍ 962 രൂപ ഫീസ് ആയി നല്‍കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് 'ആപ്ലിക്കേഷന്‍ ഫോര്‍ പാന്‍' എന്ന് നിര്‍ബന്ധമായും നല്‍കിയിരിക്കണം. പാന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനും ഇതേ രീതി തന്നെയാണ് പിന്തുടരേണ്ടത്. 

(courtesy: mathrubhumi)

ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?


പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് 'ചെക്ക് ബൗണ്‍സ്' അല്ലെങ്കില്‍ 'ചെക്ക് മടങ്ങല്‍ ' എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ . 

ചെക്ക് മടങ്ങുമ്പോള്‍ അതിന് ഉത്തരവാദിയായ (ചെക്ക് പാര്‍ട്ടിക്ക് നല്‍കിയ) ആളില്‍ നിന്നും ബാങ്ക് പിഴ ഈടാക്കും. വേണമെങ്കില്‍ അയാള്‍ക്ക് ജയില്‍ശിക്ഷ പോലും ലഭിച്ചേക്കാം.

ചെക്ക് മടങ്ങിയാല്‍
ചെക്ക് മാറുന്നതിനു മുന്‍പായി, സംശയമുള്ളപക്ഷം അക്കൗണ്ടില്‍ ആവശ്യത്തിനു തുകയുണ്ടോ എന്ന് പാര്‍ട്ടിയോടു ചോദിക്കുന്നത് നല്ലതാണ്. പരസ്പര ധാരണയുള്ളവരുടെ കാര്യത്തില്‍ മാത്രമാണ് ഇത് കരണീയം. എല്ലാത്തവണയും ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് പ്രായോഗികവുമല്ല. അത്തരം സാഹചര്യങ്ങളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരം നിയമ നടപടി സ്വീകരിക്കുക മാത്രമാണ് പരിഹാര മാര്‍ഗം.

ചെക്ക് ബൗണ്‍സിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 അനുസരിച്ച് വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്യാവുന്നതുമാണ്. എന്നാല്‍ ഇതിന് കാലതാമസമെടുക്കുമെന്നതിനാല്‍ നേരത്തെ പറഞ്ഞപോലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദവും വേഗത്തില്‍ നടക്കുന്നതുമായ മാര്‍ഗം. 

ഡൊണേഷനായോ സമ്മാനമായോ നല്‍കിയ ചെക്കാണ് ബൗണ്‍സ് ആയതെങ്കില്‍ അത് കൈവശമുള്ളയാള്‍ക്ക് ആ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ നിയമനടപടി സാധ്യമല്ല. 

ചെക്ക് ബൗണ്‍സ് ആയാല്‍ ജയില്‍ശിക്ഷയോ കനത്ത പിഴയോ മാത്രമായിരിക്കില്ല അനന്തരഫലം. അത് ചെയ്തയാള്‍ക്ക് ചെക്ക്ബുക്ക് സൗകര്യം നിഷേധിക്കാനോ അയാളുടെ അക്കൗണ്ട് തന്നെ റദ്ദാക്കാനോ ഉള്ള അവകാശം ബാങ്കിനുണ്ട്. ഒരു കോടി രൂപയ്ക്കു മുകളില്‍ വരുന്ന തുകയ്ക്കുള്ള ചെക്ക് നാലു തവണയെങ്കിലും ബൗണ്‍സ് ആവുന്ന സന്ദര്‍ഭത്തില്‍ മാത്രമേ അത്തരം കടുത്ത നടപടി സ്വീകരിക്കാവൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

വായ്പാ തിരിച്ചടവിനുള്ള ചെക്കാണ് മടങ്ങുന്നതെങ്കില്‍ ജാമ്യവസ്തു ലേലം ചെയ്ത് അത് ഈടാക്കാനുള്ള അധികാരം ബാങ്കിനുണ്ട്. അതിനു മുമ്പായി ബാങ്ക് ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്യും. 

നിയമ നടപടി
മിക്കവാറും എല്ലാ ബാങ്കുകളും ബൗണ്‍സായ ചെക്കിനൊപ്പം അതിനുള്ള കാരണം രേഖപ്പെടുത്തിയ കുറിപ്പായ 'ചെക്ക് റിട്ടേണ്‍ മെമ്മോ' ഉള്‍പ്പെടെ നല്‍കുന്നതാണ്. നിങ്ങള്‍ ആ ചെക്ക് കൈവശം വച്ചിരിക്കുകയാണെങ്കില്‍ പിന്നീട് മൂന്ന് മാസത്തിനുള്ളില്‍ ഒരിക്കല്‍ക്കൂടി കാശാക്കിമാറ്റാന്‍ ബാങ്കില്‍ നല്‍കാമോ എന്ന് ചെക്ക് നല്‍കിയ ആളോട് ചോദിച്ച് ഉറപ്പുവരുത്തണം. മൂന്ന്് മാസമാണ് ഒരു ചെക്കിന്റെ സാധുതാകാലാവധി.

ചെക്ക് രണ്ടാമതും മടങ്ങിയാല്‍ നിങ്ങള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാം. അതിന്റെ ആദ്യപടിയായി ചെക്ക് റിട്ടേണ്‍ മെമ്മോ ലഭിച്ച അന്ന് മുതല്‍ മുപ്പത് ദിവസത്തെ കാലാവധിയില്‍ ക്രമക്കേട് കാണിച്ച വ്യക്തിക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കാം. നോട്ടീസ് ആവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ക്രമക്കേട് കാണിച്ച വ്യക്തി ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറ്റേതെങ്കിലും തരത്തില്‍ പേയ്‌മെന്റ് നടത്തിയിരിക്കണം. ഇനിയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ ആ വ്യക്തിക്കെതിരെ നിങ്ങള്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്യാവുന്നതാണ്. പതിനഞ്ച് ദിവസത്തെ കാലാവധി കഴിഞ്ഞ് പരമാവധി ഒരുമാസത്തിനകം കേസ് ഫയല്‍ ചെയ്തിരിക്കണം. ഈ സമയ പരിധിക്കുള്ളില്‍ത്തന്നെ കേസ് ഫയല്‍ ചെയ്തിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ സമയപരിധി കഴിഞ്ഞ് കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍ അക്കാരണം കൊണ്ടുതന്നെ ഈ കേസ് പരിഗണനയ്‌ക്കെടുക്കുക പോലുമില്ല. നിങ്ങളുടെ കേസ് ഹിയറിങ് കഴിയുമ്പോള്‍ ക്രമക്കേട് കാണിച്ച വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ജയില്‍വാസമോ ചെക്ക് തുകയുടെ രണ്ട് മടങ്ങ് പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിച്ചേക്കാവുന്നതാണ്. ക്രമക്കേട് കാണിച്ച വ്യക്തിക്ക് വിധിവന്ന് ഒരുമാസത്തിനകം അതിനെതിരെ അപ്പീല്‍ നല്‍കാവുന്നതാണ്.

കോടതികളില്‍ നിന്നും ആര്‍ബിട്രേറ്ററിലേക്ക്
രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് ചെക്ക് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച നയരൂപീകരണത്തിനും നിയമനിര്‍മാണത്തിനുമായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിരുന്നു. 

ഇവര്‍ നിര്‍ദേശിച്ച ഭേദഗതികള്‍ നടപ്പില്‍വരികയാണെങ്കില്‍ ആര്‍ബിട്രേഷനിലൂടെയോ ലോക് അദാലത്തിലൂടെയോ ആവും ഇനി ചെക്ക് ബൗണ്‍സ് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുക. ആര്‍ബിട്രേറ്റര്‍ രണ്ട് പാര്‍ട്ടികളുടെയും പരാതി കേള്‍ക്കുകയും ഇരുവര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകളോടെ ഒത്തുതീര്‍പ്പ് സാധ്യമാക്കുകയും ചെയ്യും. ഇതുതന്നെ കേസ് അസാധുവാകുകയോ കേസ് ഫയല്‍ചെയ്യുന്നതിന് എതിര്‍കക്ഷിക്ക് മതിയായ സമയം ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആര്‍ബിട്രേറ്ററെ നിയമിക്കുന്നതു സംബന്ധിച്ച അറിയിപ്പ് നല്‍കാത്ത അവസരം നല്‍കാതിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രം.

സുപ്രീം കോടതിയില്‍ മാത്രം 40 ലക്ഷം ചെക്ക് ബൗണ്‍സ് കേസുകളാണ് തീര്‍പ്പാകാന്‍ കാത്തുകിടക്കുന്നത് എന്നറിയുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ, അല്ലേ.

(courtesy:mathrubhumi)