Sunday 12 February 2017

കേരളത്തിലെ ലോണ്‍ഡ്രി വ്യവസായ രംഗത്ത് വിപുലമായ ചുവടുവെപ്പുകളുമായി ലോണ്‍മാര്‍ക്ക്

കേരളത്തിലെ ലോണ്‍ഡ്രി വ്യവസായ രംഗത്ത് വിപുലമായ ചുവടുവെപ്പുകളുമായി ലോണ്‍മാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് വിപുലീകരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ കേന്ദ്രീകരിച്ച് ലോണ്‍ഡ്രി മെഷീന്‍സ് അസംബ്ലിംഗ് പ്ലാന്റ് നിര്‍മിച്ചു കൊണ്ടാണ് ലോണ്‍മാര്‍ക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. നിലവില്‍ ലുധിയാനയിലും നോയിഡയിലുമുളള ഫാക്റ്ററികളിലാണ് കമ്പനിയുടെ ലോണ്‍ഡ്രി മെഷീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ആറു മാസം കൊണ്ട് നിര്‍മാണം
പൂര്‍ത്തിയാകുന്ന പ്ലാന്റില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി പ്രതിമാസം 200ഓളം മെഷീനുകളും വ്യവസായികാടിസ്ഥാനത്തില്‍ 60ഓളം മെഷീനുകളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കി വിവിധ ലോണ്‍ഡ്രി മെഷീനുകള്‍ നേരിട്ട് പര്‍ച്ചേസു ചെയ്യാനാകുമെന്നും മാനേജിംഗ് ഡയറക്റ്റര്‍ കെ.എം ജോബി പറയുന്നു.
20000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുളള പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ്ില്‍ 3.9 മുതല്‍ 40 ലക്ഷം രൂപ വരെ വില വരുന്ന മെഷീനുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഡ്രൈക്ലീനിംഗ് മെഷീനുകള്‍, സ്റ്റീം അയേണിംഗ് ടേബിള്‍, വാക്വം ടേബിള്‍സ്, ഗാര്‍മെന്റ് ഡൈയിംഗ് ടൂള്‍സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും പുതിയ പ്ലാന്റില്‍ 
നിര്‍മിക്കും.

പ്രീമിയം ഹൈടെക് മെഷിനുകള്‍
പ്രീമിയം സെഗ്‌മെന്റിലെ മികച്ച ഉപകരണങ്ങളുമായി ഹോം അപ്ലയന്‍സ് രംഗത്തും സാനിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ് ലോണ്‍മാര്‍ക്ക്. 20 വര്‍ഷത്തിലധികം ഈടു നില്‍ക്കുന്ന, മൊഡ്യൂലാര്‍ കിച്ചനുകളിലുള്‍പ്പടെ ഉപയോഗിക്കാനാകുന്ന വാഷ് ഡ്രയറുകളാണ് (6.5 കിലോഗ്രാം) ഈ സെഗ്മെന്റില്‍ ലോണ്‍മാര്‍ക്ക് പുറത്തിറക്കുന്നത്. 44000ത്തിലധികം ടെസ്റ്റ് വാഷുകള്‍ കഴിഞ്ഞതാണ് മെഷീനുകള്‍ എന്ന സവിശേഷതയുമുണ്ട്.
പുതിയ കാലഘട്ടത്തിനനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മെഷീനുകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സെറ്റ് ചെയ്യാനാകുന്ന ആധുനിക കണ്‍ട്രോള്‍ പാനലുകളും ടെസ്റ്റ് സ്‌ക്രീനുകളുമാണുളളത്. മെഷീനുകളുടെ പ്രവര്‍ത്തനം മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും നിയന്ത്രിക്കാനാകും. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ലോണ്‍ഡ്രി സേവനങ്ങള്‍ നല്‍കുന്ന ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം റീട്ടെയ്ല്‍ രംഗത്ത് കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും എക്‌സ്‌ക്ലൂസീവ് ഷോറൂമുകളാരംഭിക്കാനും ലോണ്‍മാര്‍ക്ക് തയ്യാറെടുക്കുകയാണ്. 2008ല്‍ പ്രതിദിനം 25000 കിലോഗ്രാം തുണി അലക്കി ഉണക്കി നല്‍കുന്ന ലോണ്‍ഡ്രി സര്‍വീസിലൂടെയായിരുന്നു ഈ രംഗത്ത് ലോണ്‍മാര്‍ക്കിന്റെ തുടക്കം. വിവരങ്ങള്‍ക്ക്, ഫോണ്‍: 9895998611. ഇ മെയ്ല്‍: launmarkindia@gmail.com. വെബ്‌സൈറ്റ്: www.launmarkindia.com

No comments:

Post a Comment