Sunday 8 January 2017

പിയർ ടു പിയർ ഈ-ലെൻഡിംഗ്‌ സെർവ്വീസ്‌................?

ഓൺലൈൻ വഴി എന്തും വാങ്ങാൻ കിട്ടുന്ന ഈ കാലത്ത്‌ ഗ്യാരണ്ടിയൊന്നുമില്ലാതെയും മറ്റു നൂലാമലകൾ ഇല്ലാണ്ടും ഒരു ലോൺ കിട്ടുമെങ്കിൽ.. അതേ പോലെ കയ്യിൽ എക്സ്ട്രാ ഇരിക്കുന്ന കാഷിൽ നിന്നും ബാങ്കിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ ലാഭം സുരക്ഷിതമായി കിട്ടിയാൽ.. എത്ര നടക്കാത്ത സ്വപ്നം. 
എന്ന് പറഞ്ഞ്‌ എഴുതി തള്ളാൻ വരട്ടേ.. പിയർ ടു പിയർ ഈ-ലെൻഡിംഗ്‌ സെർവ്വീസ്‌ വഴി ഇത്തരത്തിൽ സേവനം നൽകുന്ന ഒരു കമ്പനിയെ പരിചയപ്പെടുത്താം.. www.lendbox.in




നിക്ഷേപകരെയും വായ്പ്‌ ആവശ്യമുള്ളവരെയും തമ്മിൽ കണക്റ്റ്‌ ചെയ്യിക്കുകയാണു കമ്പനി ചെയ്യുന്നത്‌.. മൊത്തത്തിൽ ഏതാണ്ട്‌ പതിനായിരത്തോളം ആളുകളാണു കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്‌.. 500000വരെ ലോണെടുക്കുകയോ ലോൺ കൊടുക്കുകയോ ചെയ്യാം.ഇന്റ്രസ്റ്റ്‌ റേറ്റ്‌ നമുക്ക്‌ തന്നെ തീരുമാനിക്കാം.. 
ഗ്യരണ്ടി വേണ്ട.. 
ചെറിയൊരു സർവ്വീസ്‌ ചാർജ്‌ കമ്പനി സേവനങ്ങൾക്ക്‌ ഈടാക്കുന്നുണ്ട്‌.
ഒറ്റ കാര്യമേ ഉള്ളു..
വ്യക്തികളുടെ സാമ്പത്തിക കാര്യങ്ങൾ മോണിറ്ററിംഗ്‌ നടത്തുന്ന സ്ഥാപനമായ സിബിൽ(CIBIL) ന്റെ സ്കോറിനെ ബേസ്‌ ചെയ്താണു ലോൺ കൊടുക്കുന്നത്‌.. 
കടം വാങ്ങിട്ട്‌ പറഞ്ഞ സമയത്ത്‌ തിരിച്ച്‌ കൊടുക്കാറുണ്ടോ എന്ന് നോക്കും.. 
കൊടുക്കാറുണ്ടേൽ രക്ഷപെട്ട്‌.. 
അല്ലെങ്കിൽ ഈ വഴിക്ക്‌ ഇറങ്ങണ്ട. 
കിട്ടില്ലാ..
ലോൺ എടുക്കാൻ ആദ്യം കമ്പനിയുടെ വെബ്സൈറ്റിൽ പോയി രെജിസ്റ്റർ ചെയ്യുകയാണു വേണ്ടത്‌. 
ആർ.ബി.ഐ/സെബി മാനദണ്ഡങ്ങൾ പാലിച്ചുള്ള KYC രെജിസ്ട്രേഷൻ ആണു കമ്പനി പറയുന്നത്‌.. 
ഫോട്ടോയും വോട്ടർ ഐഡി, പാൻ കാർഡ്‌,സാലറി സർട്ടിഫിക്കറ്റ്‌,ഐറ്റി റിട്ടേൺ തുടങ്ങിയ രേഖകൾ അപ്‌ ലോഡ്‌ ചെയ്ത്‌ കൊടുക്കുക..
ഒപ്പം സിബിലി൯െറ ക്രെഡിറ്റ്‌ സ്കോറും(ചെറിയൊരു ഫീസ്‌ നൽകി സിബിലിന്റെ വെബ്‌ സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്തെടുക്കാം.)
ബിസ്നസുകാർ, സാലറീഡ്‌ പ്രൊഫെഷ്ണൽസ്‌ തുടങ്ങി ഒരു മേഖലയിലുള്ളവർക്കും വ്യത്യസ്തമായ രേഖ്കളാണു പറയുന്നത്‌..
ആവശ്യമുള്ള രേഖകൾ അപ്‌ ലോഡ്‌ ചെയതതിനു ശേഷം കമ്പനിയുടെ വേരിഫികേഷൻ ഉണ്ടാകും.
ആ പ്രോസസ്‌ സക്സസ്ഫുളായി കമ്പ്ലീറ്റ്‌ ചെയ്താൽ
കമ്പനിയിൽ രെജിസ്ടർ ചെയ്തിരിക്കുന്ന നിക്ഷേപകരിൽ നിന്നും വായ്പയ്ക്കായി ബിഡ്ചെയ്യാം..
നമുക്ക്‌ ആവശ്യമുള്ള തുകയും ഇന്റ്രസ്റ്റ്‌റേറ്റും ഡെപ്പോസിറ്റർ അംഗീകരിച്ചാൽ 15ദിവസത്തിനകം ഒരു എഗ്രിമെന്റു സൈൻ ചെയ്ത്‌ ലോൺ നമ്മുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്ത്‌ തരും.
ഇം.എം.ഐ ആയിട്ടു വേണം പണം തിരിച്ചടക്കാൻ. 
എഗ്രിമന്റ്‌ സൈൻ ചെയ്യുന്ന സമയത്ത്‌ ഒന്നുകിൽ തവണകൾക്കുള്ള ചെക്ക്‌ കൊടുക്കുകയോ,ഇ.സി.എസ്‌ വഴി ക്ലിയർ ചെയ്ത്‌ കൊടുക്കുകയോ, നെഫ്റ്റ്‌/ആർ.റ്റി.ജി.എസ്‌ വഴി അടച്ച്‌ കൊടുക്കുകയോ ചെയ്യാം. 
നമ്മുടെ ഇഷടം

തിരിച്ചടവ്‌ മുടങ്ങിയാൽ നിയമ നടപടികളും ഉണ്ടാവും.
ഇനി നിങ്ങളുടെ കയ്യിലുള്ള പണം വായ്പയായി കൊടുക്കണം എങ്കിലും ഇതേ പോലെതന്നെ ചെയ്യുക. 
പതിനായിരം രൂപ മുതൽ നിക്ഷേപിച്ച്‌ കമ്പനി വേരിഫൈ ചെയ്ത്‌ തരുന്ന ആവശ്യക്കാരനു വായ്പയായി കൊടുക്കാം. 
36%വരെ കൊടുക്കുന്ന വായ്പയ്ക്ക്‌ റിട്ടേൺ ലഭിക്കാം..
കൂടുതൽ വിവരങ്ങളറിയാൻ www.lendbox.in

2 comments: